റൊമാന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്, കാരണം എന്റെ മുയല്‍ പല്ലുകള്‍; മനസ് തുറന്ന് അപര്‍ണ ബാലമുരളി
മലയാളത്തിലൂടെ സിനിമിയിലെത്തി ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് അപര്‍ണ ബാലമുരളി. സൂര്യ നായകനായെത്തിയ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്തെ കൈയ്യിലെടുത്തിരിക്കുകയാണ് അപര്‍ണ. ബൊമ്മി എന്ന കഥാപാത്രമായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു അപര്‍ണ. തന്നിലെ നടിയെ ഇനിയും ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ടെന്ന് ഈ ചിത്രത്തിലൂടെ അപര്‍ണ കാണിച്ചു തരികയും ചെയ്തു.
കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ
മഹേഷിന്റെ പ്രതികാരത്തിലൂടെ മനസിലിടം നേടിയ താരമാണ് അപര്‍ണ. പിന്നീട് ധാരാളം സിനിമകളില്‍ നായികയായി എത്തിയെങ്കിലും അപര്‍ണയിലെ അഭിനേത്രിയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയത് സുധ കൊങ്കരയുടെ സുരരൈ പൊട്ര് ആയിരുന്നുവെന്ന് നിസ്സംശയം പറയാം. ഏത് വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് ഇതിനോടകം തന്നെ അപര്‍ണ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്ക് ചെയ്യാന്‍ പ്രയാസമുള്ളൊരു ഴോണര്‍ ഉണ്ടെന്നാണ് അപര്‍ണ പറയുന്നത്. റൊമാന്‍സ് തനിക്ക് ചേരില്ലെന്നാണ് അപര്‍ണ പറയുന്നത്. അതിനൊരു കാരണവും അപര്‍ണ പറയുന്നുണ്ട്. തന്റെ പല്ലുകളാണ് അതിനുള്ള കാരണമായി അപര്‍ണ ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
''ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. 'സര്‍വ്വോപരി പാലക്കാരന്‍' എന്ന സിനിമയിലെ ക്ലൈമാക്‌സ് സീന്‍ ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്'' അപര്‍ണ പറയുന്നു.

അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും. എന്നായിരുന്നു താരം പറഞ്ഞത്.

അഭിനയത്തിലെന്ന പോലെ ഗായിക എന്ന നിലയിലും അപര്‍ണ കൈയ്യടി നേടിയിട്ടുണ്ട്. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അരങ്ങേറ്റം. പിന്നീട് ഒരു സെക്കന്റ് ക്ലാസ് യാത്രയില്‍ അഭിനയിച്ചു. ഇതിന് ശേഷമായിരുന്നു മഹേഷിന്റെ പ്രതികാരം എത്തുന്നത്. ചിത്രവും അപര്‍ണയുടെ കഥാപാത്രവും ആരാധകര്‍ ഏറ്റെടുത്തു. പിന്നാലെ നിരവധി മലയാളം സിനിമകളിലും തമിഴ് സിനിമകളിലും അഭിനയിച്ചു. സണ്‍ഡെ ഹോളിഡെ, എട്ട് തോട്ടകള്‍, ത്രിശിവപേരൂര്‍ ക്ലിപ്തം, ബിടെക്, അള്ള് രാമേന്ദ്രന്‍, സൂരരൈ പൊട്ര് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
Recommended Video

സൂരരൈ പൊട്ര് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. തീതും നന്‍ട്രും ആണ് ഇനി പുറത്തിറങ്ങാനുള്ള തമിഴ് സിനിമ. മലയാളത്തില്‍ ഉല എന്ന സിനിമയാണ് അണിയറയിലൊരുങ്ങുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനം മുതല്‍, ഒരു മുത്തശ്ശി ഗദ, പാവ, സണ്‍ഡെ ഹോളിഡെ തുടങ്ങിയ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് അപര്‍ണയെ നോക്കിക്കാണുന്നത്. സൂരരൈ പൊട്രിന്റെ വിജയത്തോടെ താരത്തില്‍ നിന്നും ഗംഭീര പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications