For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൂപ്പർ ഹീറോസിനൊപ്പം ലിറ്റിൽ സൂപ്പർ ​ഗേളായി ഐരിൻ', ചിത്രങ്ങൾ പങ്കുവെച്ച് അസിൻ

  |

  ഒരു കാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയിരുന്ന നടിയായിരുന്നു അസിൻ. എന്നും മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ തന്റെ ചുരുങ്ങിയ സിനിമാ ജീവിത്തതിലൂടെ അസിൻ നേടിയെടുക്കുകയും ചെയ്തിരുന്നു. സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സംയുക്ത വർമയായിരുന്നു മറ്റൊരു നായിക. 2001ൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. അസിൻറെ ആദ്യത്തെ വിജയ ചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുങ്ക് സിനിമയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിക്കുകയുണ്ടായി.

  Also Read: 'കുക്കിങും ക്ലീനിങും മാത്രമല്ല പഠിപ്പിച്ചത്', മുക്തയെ കുറ്റപ്പെടുത്തിയവർ വിട്ടുപോയ കാര്യങ്ങളെ കുറിച്ച് ആരാധിക

  തമിഴിൽ അസിൻ അരങ്ങേറിയത് ജയംരവി സിനിമ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിലൂടെയാണ്. 2004ൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ഈ സിനിമയിലൂടെ അസിന് ലഭിച്ചു. പിന്നീട് തുടരം തുടരെ നിരവധി സിനിമകളുടെ ഭാ​ഗമായി അസിൻ. തമിഴിൽ ഇന്നും അസിൻ അറിയപ്പെടുന്നത് ​ഗജിനി എന്ന സൂര്യയടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക എന്ന ലേബലിലാണ്. കൽപ്പന എന്ന കഥാപാത്രത്തെയാണ് അസിൻ അഭിനയിച്ചത്. ചിത്രത്തിലെ പാട്ടുകളടക്കം എല്ലാം ഹിറ്റായിരുന്നു. ​ഗജിനി പിന്നീട് ബോളിവുഡിലോക്ക് അടക്കം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അസിന്റെ പതിനഞ്ച് വർഷം നീണ്ട സിനിമ ജീവിതത്തിനിടെ ഒരു മലയാളം സിനിമ മാത്രമാണ് സംഭവിച്ചത്. എന്നാൽ തമിഴിലും തെലുങ്കിലും ബോളിവുഡിലും തിരക്കുള്ള നായികയായിരുന്നു അസിൻ.

  Also Read: 'ശിവനെ നെഞ്ചോട് ചേർത്ത് ബാലൻ', സാന്ത്വനം വീട്ടിൽ വീണ്ടും സ്നേഹം നിറയുന്നു

  ശിവകാശി, ആൾവർ, പോക്കിരി, ദശാവതാരം, കാവലൻ ഹൗസ്ഫുൾ 2 എന്നിവയാണ് അസിന്റേതാി റിലീസിനെത്തിയിട്ടുള്ള പ്രധാന സിനിമകൾ. വിവാഹത്തോടെയാണ് സിനിമാ ജീവിതം അസിൻ അവസാനിപ്പിച്ചത്. 2016ൽ ആണ് നടി അസിന്‍ തോട്ടുങ്കലും പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയും തമ്മിലുള്ള വിവാഹം നടന്നത്. ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തളും പങ്കെടുത്ത ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങില്‍ അമ്പതോളം പേരാണ് പങ്കെടുത്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

  ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്ത് കൂടിയായ രാഹുലിനെ അസിന് പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെച്ചാണ് അസിനും രാഹുലും പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. ഇരുവർക്കും ഐരിൻ എന്നൊരു മകളാണുള്ളത്. മകൾക്കൊപ്പം അവളുടെ വളർച്ചകൾ ആസ്വദിച്ച് കുടുംബജീവിതം നയിക്കുകയാണ് അസിൻ. സോഷ്യൽമീഡിയകളിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് ജീവിതത്തിലെ സന്തോഷങ്ങൾ സോഷ്യൽമീഡിയ വഴി ആരാധകരുമായി അസിൻ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ഏക മകൾ ഐരിന്റെ നാലാം പിറന്നാൾ ആയിരുന്നു. വളരെ മനോഹരവും വ്യത്യസ്തവുമായ പിറന്നാൾ ആഘോഷമാണ് മകൾക്കായി അസിനും ഭർത്താവ് രാഹുൽ ശർമ്മയും ചേർന്ന് ഒരുക്കിയത്.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

  മകളുടെ ചിത്രങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും അശിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. ഒന്നാം പിറന്നാൾ ദിനത്തിലാണ് മകളുടെ ആദ്യ ചിത്രം ആരാധകർക്കായി താരദമ്പതികൾ പങ്കുവെച്ചത്. സൂപ്പർ ഹീറോ തീമിലൊരുക്കിയിരിക്കുന്ന പിറന്നാൾ ആഘോഷത്തിൽ സൂപ്പർ ഹീറോകളുടെ ചിത്രങ്ങൾക്കൊപ്പം സൂപ്പർ ഘേളായി നിൽക്കുന്ന ഐരിനേയും കാണാം. ബാറ്റ്മാൻ കസ്റ്റമെയ്ഡ് കേക്കാണ് മകൾക്കായി അസിൻ ഒരുക്കിയിരിക്കുന്നത്. മകൾക്കായി ബാറ്റ്മാൻ ലുക്കിലാണ് രാഹുൽ ശർമ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. 2017 ഒക്ടോബർ 24 നാണ് അസിന് മകൾ പിറന്നത്.

  Read more about: asin rahul sharma
  English summary
  actress asin thottumkal daughter Arin's birthday celebration pictures viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X