For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുക്കിങും ക്ലീനിങും മാത്രമല്ല പഠിപ്പിച്ചത്', മുക്തയെ കുറ്റപ്പെടുത്തിയവർ വിട്ടുപോയ കാര്യങ്ങളെ കുറിച്ച് ആരാധിക

  |

  സൗത്ത് ഇന്ത്യയിലെ എല്ലാ ഭാ​ഷകളിലും അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് മുക്ത ജോർജ്. യുവജനോത്സവ വേദികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് സിനിമാ മേഖലയിലേക്ക് മുക്ത എത്തിയത്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്. ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. ചിത്രത്തിൽ സ്കൂൾ വിദ്യാർഥിനിയുട വേഷമാണ് മുക്ത അവതരിപ്പിച്ചത്. ലിസമ്മയെന്ന മുക്തയുടെ കഥാപാത്രം ആദ്യ സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സലീംകുമാർ മറ്റ് കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി ആദ്യമായി ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ചതും അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലായിരുന്നു. സലീംകുമാറിന്റെ മകളായിരുന്നു മുക്ത അവതരിപ്പിച്ച ലിസമ്മ എന്ന കഥാപാത്രം. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിലൂടെ പിന്നീട് അന്യഭാഷകളിൽ നിന്നും മുക്തയ്ക്ക് അവസരങ്ങളെത്തി. രണ്ടാമത്തെ സിനിമ തമിഴിലായിരുന്നു. താമരഭരണി എന്ന് പേരിട്ട ചിത്രത്തിൽ നായികാ വേഷമായിരുന്നു. വിശാലായിരുന്നു നായകൻ.

  Also Read: 'ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷെ ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മ', കരീന കപൂർ

  ചിത്രത്തിലെ ​ഗാനങ്ങളടക്കം സൂപ്പർ ഹിറ്റായതിനാൽ മുക്ത തമിഴ്നാട്ടിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം, അവൻ, ഹോളിഡെയ്സ്, ചാവേർപ്പട എന്നിവയാണ് മുക്ത അഭിനയിച്ച് റിലീസ് ചെയ്ത മറ്റ് സിനിമകൾ. ​ഗായികയായും അവതാരികയായും നടിയായുമെല്ലാം തിളങ്ങുന്ന റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയേയാണ് മുക്ത വിവാഹം ചെയ്തത്. കൊച്ചിയിൽ ബിസിനസാണ് റിങ്കു ടോമിക്ക്.

  Also Read: 'പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട സുപ്രധാന കാര്യങ്ങൾ', സാമന്ത പറയുന്നു

  ചിറകൊടിഞ്ഞ കിനാക്കളായിരുന്നു മുക്തയുടെ അവസാനമിറങ്ങിയ ചിത്രം. ഇതിനിടെ കൂടത്തായി എന്ന ടെലിഫിലിമില്‍ മുക്ത അഭിനയിച്ചിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. മുക്തയ്ക്കും റിങ്കുവിനും കിയാര എന്നൊരു മകളാണുള്ളത്. അടുത്തിടെ മകൾക്കൊപ്പം ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ മാജിക്ക് എന്ന ഷോയിൽ അതിഥിയായി മുക്ത എത്തിയിരുന്നു. നിരവധി സിനിമാ സീരിയൽ താരങ്ങൾ അതിഥികളായി എത്താറുള്ള ഷോ കൂടിയാണ് സ്റ്റാർ മാജിക്. മുക്ത മകൾ കിയാരയ്ക്കൊപ്പം ഷോയിൽ പങ്കെടുത്തപ്പോൾ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താൻ മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടികൾ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാനുള്ളതാണെന്നുമായിരുന്നു മുക്തയുടെ പരാമർശം.

  മുക്ത നടത്തിയത് സ്ത്രീ വിരുദ്ധ പരമർശമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ തുടർന്ന് രം​ഗത്തെത്തി. വലിയ വിമർശനത്തിന് ആ സംഭവം വഴിവെച്ചു. മുക്തക്കെതിരേ വനിതാകമ്മിഷനും ബാലാവകാശകമ്മിഷനും വാര്‍ത്താവിതരണ വകുപ്പിനും ചിലർ പരാതി നല്‍കിയതും വലിയ വാർത്തയായി മാറിയിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മുക്തയ്ക്കെതിരെ ഉയർന്ന പരാതിയിൽ കുറിച്ചു.

  മുമ്പും വിവാദ പരമാർശങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഷോ കൂടിയാണ് സ്റ്റാർ മാജിക്ക്. മുക്തയുടെ സംഭവം കൂടിയായതോടെ ഷോ നിർത്തണമെന്ന് ആവശ്യപ്പെട്ടും വലിയ തോതിൽ പ്രതിഷേധമുയർന്നിരുന്നു. ബോഡി ഷെയ്മിങ് കോമഡികൾ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങി നിരവധി പരാതികളാണ് ഷോയ്ക്കെതിരെ ഉയർന്നിരുന്നത്. മുക്തയുടെ പ്രസ്താവന വൈറലായതോടെ ഷോയുടെ അവതാരക ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ മുക്തയെ അനുകൂലിച്ചും രം​ഗത്തെത്തിയിരുന്നു. മുക്തയ്ക്കെതി നിരവധി പേർ സോഷ്യൽമീഡിയ വഴി വിമർശനമുന്നയിച്ചപ്പോൾ മുക്ത മറുപടിയുമായി രം​ഗത്തെത്തിയിരുന്നു. അവൾ എന്റേതാണ്... ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരുവാക്കിൽ കേറി പിടിച്ച് അത് ഷെയർ ചെയ്ത് സമയം കളയാതെ... ഒരുപാട് പേർ നമ്മളെ വിട്ടുപോയി... പിഞ്ചുകുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ....' എന്നാണ് മുക്ത മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

  മുക്തയെ അനുകൂലിച്ച് ഭർത്താവ് റിങ്കു ടോമിയും എത്തിയിരുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് മുക്തയെ അനുകൂലിച്ച് ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. മുക്ത തന്നെയാണ് ആരാധികയുടെ കുറിപ്പ് ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവെച്ചത്. 'കുക്കിങും ക്ലീനിങും മാത്രമല്ല... ആ അഞ്ച് വയസുകാരി വേദിയിൽ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇം​ഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ്' എന്നായിരുന്നു മുക്തയെ അനുകൂലിച്ച് ആരാധിക എഴുതിയിരുന്നത്.

  Recommended Video

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  സ്റ്റാർ മാജിക്കിലെ മുക്തയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട് വിഷയത്തിൽ പരസ്യ പ്രതികരണവുമായി ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും കുറിപ്പ് പങ്കുവെച്ചിരുന്നു. മുക്തയുടെ പേര് പറയാതെയായിരുന്നു ഹരീഷിന്റെ വിമർശനം. മക്കളെ വീട്ടു ജോലി ചെയ്യാൻ പഠിപ്പിക്കുന്നത് ചെന്ന് കേറുന്ന വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ച് വിജയിക്കാൻ അല്ല അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നായിരുന്നു ഹരീഷ് കുറിച്ചത്. ഒപ്പം മകൾ അച്ചുവിന്റെ ഫോട്ടോയും മുക്ത പങ്കുവെച്ചത് പോലുള്ള ചിന്താ​ഗതികളുമായി ജീവിക്കുന്ന മാതാപിതാക്കൾക്കുള്ള കുറിപ്പും ഹരീഷ് പങ്കുവെച്ചു. ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ച് കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറുമുണ്ട്.... വലിയ ആനകാര്യം ഒന്നുമല്ല അത്‌. പക്ഷേ വർമ സാറേ.... ഒരു ചെറിയ കുഴപ്പം ഉണ്ട്... ഇതൊന്നും പറഞ്ഞുകൊടുത്തത് ചെന്ന് കേറുന്ന വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ച് വിജയിക്കാൻ അല്ല... അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. അല്ലാതെ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ച് റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ..' ഹരീഷ് കുറിച്ചു.

  Read more about: muktha malayalam
  English summary
  Here's How Muktha Take A Jibe Against Netizens After Her Starmagic Episode Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X