'ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷെ ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മ', കരീന കപൂർ

രണ്ട് പ്രസവത്തിന് ശേഷവും ബോളിവുഡിലെ സുന്ദരിയായ അമ്മയാണ് ബോളിവുഡിലെ താരറാണിമാരിൽ ഒരാളായ കരീന കപൂർ. തൈമൂർ, ജെഹാം​ഗീർ എന്നിങ്ങനെയാണ് സെയ്ഫ് അലി ഖാൻ കരീന കപൂർ ദമ്പതികളുടെ മക്കളുടെ പേര്. 36ൽ ആണ് കരീന ആദ്യത്തെ കുഞ്ഞായ തൈമൂറിനെ പ്രസവിച്ചത്. അതിന് ശേഷം നാല് വർഷങ്ങൾ പിന്നിട്ടാണ് ജെഹാം​ഗീറിന് കരീന ജന്മം നൽകിയത്. സെയ്ഫിനേയും കരീനയേയും പോലെ ഒരു സിനിമ പോലും അഭിനയിക്കാതെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് തൈമൂറും ജെഹാം​ഗീറും.

Kareena Kapoor, Kareena Kapoor kids, Kareena Kapoor Pregnancy, Pregnancy, കരീന കപൂർ വാർത്തകൾ,  കരീന കപൂർ മക്കൾ, കരീന കപൂർ പ്രസവം, കരീന കപൂർ സെയ്ഫ് അലി ഖാൻ

രണ്ട് കുഞ്ഞുങ്ങളേയും ​ഗർഭിണിയായിരുന്നപ്പോഴും പ്രസവിച്ചപ്പോഴും താൻ നടത്തിയ ഒരുക്കങ്ങളെ കുറിച്ചും തന്റെ ജീവിത രീതികളെ കുറിച്ചുമെല്ലാം കരീന ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വളരെ വൈകി ​ഗർഭിണികളാകുന്ന സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും അവർക്ക് തെറ്റായ ചിന്താ​ഗതികൾ പകർന്ന് നൽകുന്നതിനും എതിരെ രം​ഗത്തെത്തിയിരിക്കുകയണ് കരീന. മുപ്പതിന് ശേഷം ​ഗർഭിമികളായവരെ ഒന്നിന്റെ പേരിലും മാനസീകമായി പീഡിപ്പിക്കുകയോ പ്രവസത്തിലെ വെല്ലുവിളികൾ പറഞ്ഞ് ഭയപ്പെടുത്തകയോ ചെയ്യരുതെന്നാണ് കരീന പറയുന്നത്.

Kareena Kapoor, Kareena Kapoor kids, Kareena Kapoor Pregnancy, Pregnancy, കരീന കപൂർ വാർത്തകൾ,  കരീന കപൂർ മക്കൾ, കരീന കപൂർ പ്രസവം, കരീന കപൂർ സെയ്ഫ് അലി ഖാൻ

'ഒരിക്കലും ഒരു കു‍‍ഞ്ഞിനെ പ്രസവിക്കുക എന്നത് തന്റെ ചിന്തയിൽ തന്നെ ഇല്ലാതിരുന്ന കാര്യമായിരുന്നുവെന്നും കരീന വെളിപ്പെടുത്തി. ഞാൻ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകുന്നതിനെ കുറിച്ച് പദ്ധതികൾ ഉണ്ടായിരുന്നയാളല്ല. എന്റെ വയസ് കടന്നുപോവുകയാണെന്നോ ഒന്നും ഞാൻ ചിന്തിച്ചിരുന്നില്ല. സെയ്ഫിന് പിന്നീട് ഞാൻ പ്രണയിച്ച് വിവാഹം ചെയ്തു. പ്രണയത്തിന്റെ പേരിൽ വിവാഹം ചെയ്തു എന്ന ചിന്ത മാത്രമാണ് അതിന് ശേഷം ഉണ്ടായിരുന്നത്. പിന്നീട് ഒരു കുഞ്ഞ് വേണമെന്ന് തോന്നി. അങ്ങനെ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ​ഗർഭിണിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഞാൻ ചിന്തിച്ചിരുന്നത് എന്റെ ജോലിയെ കുറിച്ച് ആയിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ വ്യാപൃതയായിരുന്നു. അതിനാൽ എനിക്ക് നിറയെ സന്തോഷവും സംതൃപ്തിയും ഉണ്ടായിരുന്നു. അതിനാൽ വൈകി ​ഗർഭിണികളാകുന്നവരെ ഒരിക്കലും ഒന്നിന്റേയും പേരിലൽ ഭയപ്പെടുത്തരുത്. അത് ​ഗുണം ചെയ്യില്ല' കരീന പറഞ്ഞു.

Also Read: 'ആരൊക്കെ വിചാരിച്ചാലും കല്യാണിയേയും കിരണിനേയും പിരിക്കാനാവില്ല', ഇനിയുള്ള എപ്പിസോഡുകൾ നിർണായകം

2012ലായിരുന്നു സെയ്ഫ് അലി ഖാനുമായുള്ള കരീനയുടെ വിവാഹം നടന്നത്. ശേഷം 2016ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞായി തൈമൂർ ജനിച്ചു. അന്ന് കരീനയ്ക്ക് 36 വയസായിരുന്നു പ്രായം. ശേഷം നാല് വർഷങ്ങൾ പിന്നിട്ട് 2021 ഫെബ്രുവരിയിൽ രണ്ടാമത്തെ കുഞ്ഞായി ജെഹാം​ഗീർ ജനിച്ചു. നാൽപതാം വയസിലായിരുന്നു കരീനയുടെ രണ്ടാമത്തെ പ്രസവം. മൻസി സവേരിയുടെ റെയ്സിങ് പാരന്റ്സ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ​ഗർഭിണികൾക്ക് അറിവ് പകരുന്ന ചിന്തകളെ കുറിച്ച് കരീന സംസാരിച്ചത്. കൂടാതെ രണ്ട് കുട്ടികൾക്ക് വേണ്ടിയും തന്റെ സമയം എങ്ങനെയെല്ലാമാണ് മാറ്റിവെക്കുന്നത് എന്നതിനെ കുറിച്ചും കരീന സംസാരിച്ചു. കുഞ്ഞുങ്ങളെ വളർത്തുമ്പോഴും അവരെ തന്റെ ജീവിതത്തിന്റെ ഭാ​ഗമാക്കുമ്പോഴും ഒരു തരത്തിലുള്ള സമ്മർദമോ സമയകുറവോ അനുഭവപ്പെടാറില്ലെന്നും കരീന പറയുന്നു.

Also Read: ഗോസിപ്പുകൾ സത്യമെന്ന് തെളിയിച്ച് സൂസന്ന ഖാനും അർസ്ലൻ ​ഗോനിയും

ഞാൻ വളരെ ശാന്തയായ ഒരു വ്യക്തിയാണ് എന്നതാണ് വസ്തുത. ഞാൻ എന്റെ സമയം നന്നായി വിഭജിച്ചാണ് ഉപയോ​ഗിക്കുന്നത്. എനിക്കറിയാം തൈമൂറിന്റെ ദിനചര്യകളെ കുറിച്ച്. അവൻ ഇപ്പോൾ വൈകിയാണ് ഉണരുന്നത്. അതിനാൽ ജെ​ഹാം​ഗീറിനൊപ്പം സമയം ചിലവഴിക്കാം. ജെഹാം​ഗീറിന് വേണ്ടിയുള്ള പ്രബാത ജോലികൾ കഴിയുമ്പോഴെ തൈമൂർ ഉണരൂ. അവൻ ഭക്ഷണം കഴിക്കുമ്പോൾ ജെഹാം​ഗീറിനൊപ്പം ഇരിക്കാൻ സാധിക്കും. അങ്ങനെ ഇരുവർക്കും വേണ്ടി സമയം വിഭജിച്ചാണ് രണ്ടുപേരെയും നോക്കുന്നത്. ഒരിക്കലും എന്തെങ്കിലും ജോലികൾ ചെയ്യുമ്പോൾ വലിയ സമ്മർദം ചെലുത്താതെയാണ് ചെയ്യുന്നത്. അതിനാൽ സമയം സുഖമായി ഉപയോ​ഗിക്കാൻ സാധിക്കും. കു‍ഞ്ഞങ്ങളെ കൂടെ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമാക്കുമ്പോൾ വലിയ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അവർക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് ‍ഞങ്ങളുടെ ജീവിതരീതി. കരീന കപൂർ പറയുന്നു. ലാൽ സിങ് ഛദ്ദ എന്ന പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ കരീന കപൂർ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

Also Read: 'പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട സുപ്രധാന കാര്യങ്ങൾ', സാമന്ത പറയുന്നു

More from Filmibeat

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X