'പെൺമക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട സുപ്രധാന കാര്യങ്ങൾ', സാമന്ത പറയുന്നു
പ്രായമായ പെൺകുട്ടികൾ വീടുകളിൽ ഉള്ളതിന്റെ പേരിൽ നിരവധി മാതാപിതാക്കൾ ആകുലതയോടെ ജീവിക്കുന്ന സ്ഥിതി വിശേഷം ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. പലരും നല്ല കാലം മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത് മകളെ വിവാഹം കഴിപ്പിച്ച് അയച്ചശേഷം ഒരു ബാധ്യതയ്ക്ക് അവസാനമായി എന്ന ചിന്തയിലേക്ക് മാറുന്നതും സുലഭമായി കണ്ടുവരുന്ന കാഴ്ചയാണ്. വിവാഹമാണ് പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നതുല്യമായ സംഭവം എന്ന് കരുതുന്ന മാതാപിതാക്കളും നിരവധിയാണ്. അതുകൊണ്ട് തന്നെ പെൺമക്കളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കാതെ പതിനെട്ട് കഴിയുമ്പോഴേക്കും കല്യാണ പന്തലിലേക്ക് തള്ളിവിടുന്നവരുമുണ്ട്.
Also Read: ഗോസിപ്പുകൾ സത്യമെന്ന് തെളിയിച്ച് സൂസന്ന ഖാനും അർസ്ലൻ ഗോനിയും
ഇത്തരം സാഹചര്യങ്ങളും മാതാപിതാക്കളുടെ ചിന്താഗതികളും മാറാത്തിടത്തോളം കാലം പെൺകുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ സ്വപ്നങ്ങളും എന്നും നശിപ്പിക്കപ്പെട്ട് കൊണ്ടിരിക്കും. പഴകിയ ഇത്തരം ചിന്താഗതികൾ ഉള്ളവർ സമൂഹത്തിലുള്ളത് കൊണ്ട് തന്നെയാണ് അടിക്കടി സ്ത്രീധനത്തിന്റേയും ഭർതൃപീഡനത്തിന്റേയും പേരിൽ ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതുമായ സ്ത്രീകളുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിക്കുന്നത്. എത്ര സംഭവങ്ങൾ കൺമുന്നിൽ നടന്നാലും പലരും തിരുത്താനോ മാറി ചിന്തിക്കാനോ തയ്യാറാകുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്.
Also Read: 'ആരൊക്കെ വിചാരിച്ചാലും കല്യാണിയേയും കിരണിനേയും പിരിക്കാനാവില്ല', ഇനിയുള്ള എപ്പിസോഡുകൾ നിർണായകം

പെൺകുഞ്ഞുങ്ങളിൽ വിവാഹത്തേക്കാളും ഉപരിയായി വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനും അഭിപ്രായങ്ങൾ പറയാനും ചിന്തിക്കാനുമുള്ള ശേഷിയുമാണ് ആദ്യം മാതാപിതാക്കൾ നൽകേണ്ടത് എന്ന് പറയുകയാണിപ്പോൾ നടി സാമന്ത. താരം സുഹൃത്തിന്റെ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ബോധവാത്മാരാകാൻ പെൺകുഞ്ഞുങ്ങളുള്ള മാതാപിതാക്കളോട് സാമന്ത ആഹ്വാനം ചെയ്യുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് വിവാഹത്തേക്കാൾ പ്രാധാന്യം നൽകേണ്ടതെന്നും സാമന്ത കുറിച്ചു. അടുത്തിടെയാണ് താരം ഭർത്താവും സിനിമാ നടനുമായ ഗാനചൈതന്യയിൽ നിന്നും വിവാഹമോചനം നേടാൻ പോവുകയാണ് എന്ന വിവരം പുറത്തുവിട്ടത്. ഏരെ നാളുകളായി സാമന്തയും നാഗചൈതന്യയും തമ്മിൽ പിരിയാൻ പോവുകയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. പരസ്പരം ഒത്തുപോകാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പിരിയുന്നത് എന്നാണ് സാമന്ത കുറിച്ചത്.

വിനോദ യാത്രകളും സൗഹൃദവും സിനിമാ ജീവിതവുമെല്ലാമായി കഴിയുകയാണ് സാമന്ത ഇപ്പോൾ. വിവാഹമോചനം സാമന്തയെ ഏറെ തളർത്തിയിരുന്നുവെങ്കിലും അതിനെയെല്ലാം മറികടന്ന് താരം പഴയ ഉല്ലാസകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയാണ് സാമന്തയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഏറ്റവും കൂടുതൽ വൈറലായി മാറിയ ഒന്നാണ് പെൺകുട്ടികളുടെ വിവാഹവും വിദ്യാഭ്യാസവും സംബന്ധിച്ച് താരം പങ്കുവെച്ച കുറിപ്പ്. 'നിങ്ങളുടെ മകളെ കഴിവുള്ളവളാക്കി മാറ്റുക, ആരാണ് അവളെ വിവാഹം കഴിക്കാൻ പോകുന്നത് എന്നോർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ല. അവളുടെ വിവാഹ ദിനത്തിനായി പണം ലാഭിക്കുന്നതിന് പകരം അത് അവളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുക... ഏറ്റവും പ്രധാനമായി അവളെ വിവാഹത്തിന് ഒരുക്കുന്നതിന് പകരം അവളെ അവൾക്ക് വേണ്ടി ജീവിക്കാനും സന്തോഷമായി ജീവിക്കാനും ഒരുക്കുക. അവളുടെ ആത്മസ്നേഹവും ആത്മവിശ്വാസവും നിങ്ങൾ വളർത്തിയെടുക്കുക. ആത്യാവശ്യഘട്ടങ്ങളിൽ ആരുടെയെങ്കിലും തൊണ്ടയിൽ കുത്തിപ്പിടിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അതിന് തയ്യാറാകാനും അവളെ പഠിപ്പിക്കുക' ഇങ്ങനെയാണ് സാമന്ത പങ്കുവെച്ച കുറിപ്പിൽ എഴുതിയിരുന്നത്.
Recommended Video

ഭർതൃവീട്ടിലെ പീഡനങ്ങൾ മൂലവും സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ അടുത്തിടെ കേരളത്തിൽ നിരവധി പെൺകുട്ടികളാണ് മരിച്ചത്. കൊടിയ പീഡനങ്ങൾ സഹിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ജീവനൊടുക്കിയവരാണ് അവരിൽ ഏറെയും. ഒക്ടോബർ രണ്ടിനാണ് നാല് വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് സാമന്തയും നാഗ ചൈതന്യും അറിയിച്ചത്. വലിയ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും താരദമ്പതികളുടെ വിവാഹമോചന പ്രസ്താവന വായിച്ചത്. ഇരുവരും ഇപ്പോൾ അവരവരുടെ തിരക്കുള്ള സിനിമാ ജീവിതം ആസ്വദിക്കുകയാണ്.


Click it and Unblock the Notifications











