അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായി: ആക്രമണത്തെ അതിജീവിച്ച നടി
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി അതിജീവിത. കേസില്‍ നാളിതുവരെ പിന്തുണ നല്‍കിയവര്‍ക്ക് ഹൃദയ പൂര്‍വ്വം നന്ദി പറയുകയാണ് ആക്രമണത്തെ അതിജീവിച്ച നടി. അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ഉയര്‍ന്നു വന്ന പുതിയ വെളിപ്പെടുത്തലും ആരോപണങ്ങളുമെല്ലാം പുതിയ വഴിത്തിരിവിലേക്ക് നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം വരുന്നത്.
തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതെയിരിക്കാനും അതിജീവനത്തിലേക്കുള്ള ഈ യാത്ര തുടരുമെന്നും നടി വ്യക്തമാക്കിയിരക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പങ്കുവെച്ച കുറിപ്പിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നാണ് താരം പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര എന്നാണ് തന്റെ കുറിപ്പിന് നടി നല്‍കിയ തലക്കെട്ട്. നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം.
''അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയുും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടൊനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടന്നു കൊണ്ടേയിരിക്കും.കൂടെ നില്‍്ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി''. എന്നായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്.
Recommended Video
നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് നടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. കേസില്‍ നടിയ്ക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. സിനിമാ ലോകത്തു നിന്നുമുള്ളവരും മറ്റ് രംഗങ്ങളിലുള്ളവരുമെല്ലാം പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്.


Click it and Unblock the Notifications