ആ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് വേണം!! ദിലീപ് സുപ്രീം കോടതിയിൽ, നിർണായക നീക്കവുമായി നടൻ..
മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോത്തിരിയാണ് കേസിൽ ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.
മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു നടിയ്ക്ക് നേരെയുണ്ടായ ആക്രമണം. കേസിൽ കുറ്റാരോപിതനായി നടൻ ദിലീപ് അറസ്റ്റിലായതും മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും വൻ ചലനം സൃഷ്ടിച്ചിരുന്നു. മലയാള സിനിമാ മേഖല ഇരു തട്ടിലേയ്ക്ക് പരിയുന്ന ഒരു അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു.

ഇപ്പോഴിതാ നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മെമ്മറി കാർഡ് ഉൾപ്പെടെയുള്ള കേസിലെ തെളിവുകൾ ലഭിക്കാൻ തനിയ്ക്ക് അവകാശമുണ്ടെന്ന് ദിലീപ് നൽകിയ ഹർജിയിൽ പറയുന്നുണ്ട്. കേസിലെ പ്രധാന തെളിവായി പോലീസ് കോടതിയിൽ ഹാജരാക്കിയത് ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങളാണ്. എന്നാൽ ഇതിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്നെ കുടുക്കാൻ വേണ്ടി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും നിരപരാധിത്വം തെളിയിക്കാൻ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ വേണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുമസ് അവധിയ്ക്കു മുൻപ് കേസ് പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൊറേ നിഷ്കളങ്കതയും സ്വല്പം കുരുട്ടി ബുദ്ധിയും കൊറേ സ്നേഹവും!! ഹമീദിനെ പരിചയപ്പെടുത്തി ടൊവിനോ..
മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോത്തിരിയാണ് കേസിൽ ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. നേരത്തെ നടൻ ഇതേ ആവശ്യം വിചാരണ കോടതിയിലും ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു കോടതിയും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.


Click it and Unblock the Notifications











