twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒരു വർഷം പെട്ടന്ന് കടന്നുപോയി....' മകളെ കുറിച്ച് ഭാമ; ഫോട്ടോ പങ്കുവെക്കാൻ ആവശ്യപ്പെട്ട് ആരാധകർ

    |

    എ.കെ ലോഹിതദാസ് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച നായികയായിരുന്നു ഭാമ. നിവേദ്യം എന്ന സിനിമയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സത്യഭാമ എന്ന അമ്പലവാസി കുട്ടിയുടെ റോളിൽ ഭാമ തിളങ്ങി. കുസൃതിയും കുറുമ്പുമായി പപ്പടം വിറ്റ് നടക്കുന്ന സത്യഭാമ എന്ന കൗമാരക്കാരിയെ ഭാമ മികച്ചതാക്കി. വിനു മോഹനായിരുന്നു ചിത്രത്തിൽ നായകൻ. 2007ൽ ആയിരുന്നു നിവേദ്യം റിലീസിനെത്തിയത്. നിവേദ്യത്തിന്റെ റിലീസിന് ശേഷം ഭാമ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. നിവേദ്യത്തിലെ 'കോലക്കുഴൽ വിളി കേട്ടോ...' എന്ന ഗാനത്തിലെ ശാലീന സുന്ദരിയായാണ് ഭാമയെ ഇന്നും പ്രേക്ഷകർ കാണുന്നത്. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നും ഭാമയ്ക്ക് അവസരങ്ങൾ ലഭിച്ച് തുടങ്ങി. നിവേദ്യം റിലീസായ അതേ വർഷം തന്നെ ഭാമയുടെ രണ്ടാമത്തെ സിനിമയായ ഹരിന്ദ്രൻ ഒരു നിഷ്കളങ്കനും റിലീസ് ചെയ്തു. ചിത്രത്തിൽ മണികുട്ടന്റെ നായികയായിരുന്നു ഭാമ.

    Also Read: ഒന്നും അവസാനിക്കുന്നില്ല, റിഷിക്ക് പുറകെ ജ​ഗന്നാഥനുണ്ട് കൂട്ടിന് റാണിയമ്മയും!

    ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. പിന്നീട് സൈക്കിൾ, വൺവേ ടിക്കറ്റ് തുടങ്ങിയ സിനിമകളിലും ഭാമ അഭിനയിച്ചു. ഭാമയുടെ ആദ്യ അന്യഭാഷ ചിത്രം തമിഴിൽ പുറത്തിറങ്ങിയ എല്ലാം അവൻ സേയൽ ആയിരുന്നു. ശേഷം കളേഴ്സ്, ഇവർ വിവാഹിതരായാൽ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം, സകുടുംബം ശ്യാമള, നീലംബരി തുടങ്ങിയ സിനിമകളിലും ഭാമ അഭിനയിച്ചു. യഷ് നായകനായ മോദലസാല എന്ന കന്നട ചിത്രത്തിലും ഭാമ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ ആദ്യ സിനിമ പുറത്തിറങ്ങിയത് 2011ൽ ആയിരുന്നു. മലയാളത്തിന് ശേഷം ഭാമ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് കന്നടയിലാണ്.

    Also Read: 'കൺമണിക്ക് പേരിട്ടു', മകൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

    നിവേദ്യത്തിലൂടെ മലയാളത്തിന്റെ സ്വന്തമായ നടി

    തുടക്കകാലത്ത് കന്നട ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്തതിന്റെ പേരിൽ വിമർശനം നേരിട്ട നടി കൂടിയാണ് ഭാമ. ഓട്ടോ രാജ എന്ന സിനിമയിലായിരുന്നു ഭാമ ആദ്യമായി ​ഗ്ലാമർ വേഷത്തിൽ ഐറ്റം ഡാൻസ് ചെയ്തത്. അന്ന് നിരവധി പേർ വിമർശിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. സിനിമയുടെ തിരക്കഥ അത്തരമൊരു നൃത്തം ആവശ്യപ്പെടുന്നുണ്ടെന്നും. നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നു ഒട്ടോ രാജയെന്നും. താൻ അന്ന് അവതരിപ്പിച്ച ആ നൃത്തത്തെ ഒരിക്കലും ഐറ്റം ഡാൻസ് എന്ന് വിലയിരുത്താൻ സാധിക്കില്ലെന്നുമാണ് ഭാമ അന്ന് പറഞ്ഞത്. കഥവീട്, കൊന്തയും പൂണൂലും, നാക്കു പെന്റ നാക്കു ടാക്ക, മത്തായി കുഴപ്പക്കാരനല്ല, മാൽ​ഗുഡ് ഡെയ്സ്, മറുപടി എന്നിവയാണ് ഭാമയുടെ മറ്റ് പ്രധാന സിനിമകൾ.

    അരുണുമായുള്ള വിവാഹം

    2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ സന്നിഹിതരായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹപാഠി കൂടിയായിരുന്നു അരുൺ. കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. എന്നാണ് കുഞ്ഞിന്റെ ഫോട്ടോ ഇതുവരേയും ഭാമ പുറത്തുവിട്ടിരുന്നില്ല. ഇന്ന് താരത്തിന്റെ മകൾക്ക് ഒരു വയസ് ആയിരിക്കുകയാണ്. ഒരു വർഷം കടന്നുപോയത് അറിഞ്ഞില്ലെന്നാണ് ഭാമ മകളെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്.

    Recommended Video

    Actress Bhama Wedding Reception Video | FilmiBeat Malayalam
    മകളുടെ ചിത്രം പങ്കിടാത്തതിന് പിന്നിൽ

    'എന്റെ മകൾക്ക് ഒരു വയസ്' എന്നാണ് മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാമ കുറിച്ചത്. എന്നാൽ മകളുടെ ചിത്രം ഭാമ പങ്കുവെച്ചിട്ടില്ല. പിറന്നാൾ ആഘോഷശേഷം പങ്കിടാം എന്നാണ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ഭാമ കുറിച്ചത്. സരയൂ മോഹൻ, സംവൃത സുനിൽ, രാധിക, സംസ്കൃതി തുടങ്ങി നിരവധി നാടിമാർ ഭാമയുടെ മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. വിവാഹശേഷം സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയാണ് ഭാമ. പക്ഷെ കുടുംബ ജീവിതത്തിന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽമീഡിയ പേജുകൾ വഴി പങ്കുവെക്കാറുണ്ട്.

    Read more about: bhama
    English summary
    Actress Bhama daughter 1st birthday, fans showered wishes, goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X