'ഇവൾ ഞങ്ങളുടെ ​ഗൗരി', ആദ്യമായി മകളുടെ ഫോട്ടോ പുറത്തുവിട്ട് നടി ഭാമ

സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് നടി ഭാമ. ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. ​ഗർഭകാലത്തും സോഷ്യൽമീഡിയകളിൽ നിന്നും വിട്ടുനിന്നു ഭാമ. സാധാരണ സെലിബ്രിറ്റികളെല്ലാം ​ഗർഭകാലത്തിന്റെ തുടക്കം മുതൽ പ്രസവത്തിന്റെ സമയം വരേയും കുഞ്ഞ് ജനിക്കുന്ന നിമിഷങ്ങൾ മുതലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. എന്നാൽ മകൾ പിറന്നുവെന്ന് മാത്രമാണ് ഭാമ സോഷ്യൽമീഡിയ വഴി അറിയിച്ചത്.

Also Read: 'ജീവിതം മടുത്തപ്പോൾ മരണം വരാൻ കരഞ്ഞ് പ്രാർഥിച്ചു'; ആ ​ദിവസങ്ങളെ കുറിച്ച് സ്ഫടികം ജോർജ്

ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭാമ തയ്യാറായിരുന്നില്ല. സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഭാമയും കുടുംബവും മകളുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം നിൽക്കുന്ന അവ്യക്തമായ ഫോട്ടോ മാത്രമാണ് ഭാമ പങ്കുവെച്ചിരുന്നത്. മകളുടെ ഇനിയെങ്കിലും പുറത്തുവിടണമെന്ന് അന്നും ആരാധകർ ആവശ്യപ്പെട്ടിരുന്ന. ഉടൻ പുറത്തുവിടാം എന്നാണ് ഭാമ മറുപടി നൽകിയത്. ഇപ്പോൾ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഭാമയും ഭർത്താവ് അരുണും.

Also Read: 'ചില അനുഭവങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്നു', വിവാഹജീവിതത്തെ കുറിച്ച് പേർളി മാണി

ഇവൾ ഞങ്ങളുടെ ​ഗൗരി

മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഭാമ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ​​ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും പേര് നൽകിയിരിക്കുന്നത്. ഇരുവരുടേയും ഫ്ലാറ്റിലാണ് ആഘോഷമായി മകളുടെ ഒന്നാം പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം നടത്തിയത്. മകളുടെ ആദ്യ ചിത്രങ്ങൾ കണ്ട് ഭാമയുടെ ഭർത്താവ് അരുണിന്റെ മുഖഛായയാണ് ​ഗൗരിക്ക് എന്നാണ് ആരാധകർ കുറിച്ചത്. ചിലർ ഭാമയുടെ ചെറുപ്പകാലം പോലെയുണ്ടെന്നും കുറിച്ചു. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഭാമയും മകൾ ​ഗൗരിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാമയുടെ ആദ്യത്തെ കൺമണിക്ക് ആരാധകരും പ്രിയപ്പെട്ടവരും അടക്കം നിരവധിപേർ പിറന്നാൾ ആശംസകൾ നേർന്നു.

ഒന്നാം പിറന്നാൾ കുടുംബത്തോടൊപ്പം

വളരെ പെട്ടന്ന് ഒരു വർഷം കടന്നുപോയ പോലെ തന്നോയിയെന്ന് മകളുടെ പിറന്നാൾ ദിനത്തിൽ ഭാമ കുറിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാമ. സോഷ്യൽമീഡിയകൾ വഴിയാണ് താരം ആരാധകരോട് സംവദിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും. നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ നായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽക്കാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. വിവിധ ഭാഷകളിലായി ചുരുങ്ങിയ കാലയളവിൽ കൈനിറയെ സിനിമകൾ ഭാമയ്ക്ക് ലഭിച്ചു. 2020 ലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. മകൾ വന്നതോട് കൂടി തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും ഭാമ ഒരു പോസ്റ്റ് ഇട്ടിരുന്നു.

മകൾ വന്നപ്പോൾ ജീവിതം കുടൂതൽ സുന്ദരമായി

'മകൾ വന്നതും ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കയ്യിലെടുത്ത നിമിഷം ലോകമാകെ മാറിയത് പോലെ' എന്നാണ് ഭാമ കുറിച്ചത്. ആ ഓർമ്മകൾ മകൾ വളർന്ന വലുതാവുമ്പോൾ അവൾക്ക് കാട്ടിക്കൊടുക്കാൻ വേണ്ടി കുഞ്ഞി കൈകാലുകൾ കാസ്റ് ചെയ്ത് എടുത്തിരുന്നു ഭാമ. ഭാമയുടെ മകളുടെ ഈ കാസ്റ്റിന് സ്വർണ്ണ നിറമാണ്. അത് ചെയ്ത് നൽകിയ അനിലയ്ക്ക് ഭാമ നന്ദി പറയുകയും ഒപ്പം നിന്ന് പകർത്തിയ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. മുപ്പത്തി മൂന്ന് കാരിയായ ഭാമ 2020ൽ ആണ് വിവാഹിതയായത്. ആഘോഷമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമ മുഴുവൻ ഒഴുകി എത്തിയിരുന്നു. മറുപടി എന്ന സിനിമയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഭാമയുടെ സിനിമ.

ജീവിതം മാറ്റിയ നിവേദ്യം

എറണാകുളം സ്വദേശിയാണ് ഭാമയുടെ ഭർത്താവ് അരുണ്‍. ചെന്നിത്തല സ്വദേശിയാണ്. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണ് അരുണും കുടുംബവും. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹപാഠിയാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അമ്പതോളം സിനിമകളില്‍ ഭാമ അഭിനയിച്ചിട്ടുണ്ട്. നിവേദ്യത്തിന് ശേഷം തമിഴിലും തെലുങ്കിലും അടക്കം നിരവധി ചിത്രങ്ങളില്‍ ഭാമ അഭിനയിച്ചു. രേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ഥ പേര്. ലോഹിതദാസാണ് സിനിമയിലെത്തിയ ശേഷം താരത്തിന്റെ പേര് ഭാമ എന്നാക്കി മാറ്റിയത്. നിവേദ്യത്തിൽ സത്യഭാമ എന്നായിരുന്നു ഭാമയുടെ കഥാപാത്രത്തിന്റെ പേര്. വിനു മോഹനായിരുന്നു ചിത്രത്തിൽ നായകൻ. 2007ൽ ആയിരുന്നു നിവേദ്യം റിലീസ് ചെയ്തത്.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam
കരിയറിൽ അമ്പതിൽ അധികം സിനിമകൾ

സിനിമയിൽ അരങ്ങേറിയ വർഷം തന്നെ നിവേദ്യത്തിന് പുറമെ ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയും ഭാമയുടേതായി റിലീസിന് എത്തിയിരുന്നു. മണിക്കുട്ടന്റെ നായികയായിരുന്നു ചിത്രത്തിൽ ഭാമ. ഇന്ദ്രജിത്ത്, ജയസൂര്യ എന്നവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഭാമ കൂറുമാറിയപ്പോൾ വലിയ വിമർശനം താരത്തിനെതിരെ ഉയർന്നിരുന്നു. സഹതാരങ്ങളും സിനിമാ സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ ഭാമയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. രേവതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ഭാമയുടെ പ്രവൃത്തിയെ ലജ്ജാകരമെന്നാണ് വിശേഷിപ്പിച്ചത്. ഭാമയുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലെ പോസ്റ്റിന് താഴെയും യുട്യൂബ് വീഡിയോയ്ക്ക് താഴെയും വിമര്‍ശനവുമായി ആരാധകരും എത്തിയിരുന്നു. കൂറുമാറി സ്വന്തം സുഹൃത്തിനെ ചതിച്ചതില്‍ നാണം തോന്നുന്നില്ല എന്നതടക്കമുള്ള കമന്‍റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്തിരുന്നത്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം 2017 ഫെബ്രുവരി 24ന് ഭാമ സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കണമെന്നും എന്നും എന്‍റെ സുഹൃത്തിനൊപ്പം ആയിരിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആളുകള്‍ ഭാമയെ അന്ന് വിമര്‍ശിച്ചത്.

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X