For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചില അനുഭവങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്നു', വിവാഹജീവിതത്തെ കുറിച്ച് പേർളി മാണി

  |

  ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പേർളി മാണി-ശ്രീനിഷ് അരവിന്ദ് പ്രണയം ഇപ്പോൾ വിവാഹ ജീവിതത്തിന്റെ രണ്ടാം വർഷത്തിലൂടെയാണ് നീങ്ങുന്നത്. 100 ദിവസം ഒന്നിച്ച് താമസിക്കുന്ന ബി​ഗ് ബോസ് പരിപാടിയിൽ ഫൈനൽ റൗണ്ട് വരെയെത്തിയ ഇരുവരും ഷോയ്ക്ക് വേണ്ടി മാത്രം പ്രണയിച്ചവരായിരുന്നില്ല. ബി​ഗ് ബോസ് കഴിഞ്ഞാൽ തകരുമെന്ന് പലരും വിധിയെഴുതിയ പ്രണയം വിവാഹത്തിലേക്ക് എത്തി. ഇപ്പോൾ പേർളിഷിന്റെ നിലയേയും പേർളി-ശ്രീനിഷ് ജോഡിയെ പ്രണയിക്കുന്നവർക്ക് സ്നേഹിക്കാനായി ഉണ്ട്. മകൾ പിറന്നശേഷം പൊതുപരിപാടികളിലോ അവതാരികയായോ ഒന്നും പേർളി സജീവമല്ല. മകളുടെ കാര്യങ്ങൾ വേണ്ടിയാണ് പേർളി ഇവയിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്.

  Also Read: 'എന്റെ തല എന്റെ ഫുൾഫിഗർ ചിന്തയില്ല, അങ്ങനെയെങ്കിൽ ഇവരെ എനിക്ക് നഷ്ടമായേനെ'; കുഞ്ചാക്കോ ബോബൻ

  ശ്രീനിഷും മകൾക്കും ഭാര്യക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി സീരിയലുകളിൽ അഭിനയിക്കുന്നതും തൽക്കാത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇരുവരും ഇപ്പോൾ പേർളി മാണി എന്ന യുട്യൂബ് ചാനലിനും അതിന്റെ പുരോ​ഗതിക്കായുള്ള പ്രവ‍ൃത്തികൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇടയ്ക്കിടെ മോട്ടിവേഷൻ ക്ലാസുകളും പാചക വീഡിയോകളും യാത്ര വ്ലോ​ഗുകളുമെല്ലാം ഇരുവരും അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ മകൾക്കൊപ്പം ആദ്യമായി ദുബായിൽ എത്തിയിരിക്കുകയാണ് കുടുംബസമേതം പേർളി.

  Also Read: ‍'വീട് നിറയെ അവളുടെ ചിരിയാണ്, വിടരും മുമ്പ് കൊഴിഞ്ഞ പൂവ്'; മകളുടെ ഓർമയിൽ ശ്രീദേവി

  സഹോദരി റേച്ചൽ മാണിയും ഭാർത്താവ് റൂബനും പേർളിയുടെ മാതാപിതാക്കളായ മാണിയും മോളിയും മക്കൾക്കൊപ്പം ദുബായിൽ അവധി ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം പേർളിയും ശ്രീനിഷും ചേർന്ന് തങ്ങളുടെ ആരാധകർക്കായി ദുബായിൽ മീറ്റ് അപ്പും സംഘടിപ്പിച്ചിരുന്നു. കുടുംബസമേതമാണ് പേർളിയും ശ്രീനിഷും മീറ്റ് അപ്പിൽ പങ്കെടുക്കാനെത്തിയത്. താര കുടുംബത്തെ കാണാനും സമ്മാനങ്ങൾ നൽകാനുമെല്ലാമായി നിരവധി പേരാണ് മീറ്റ് അപ്പിലേക്ക് എത്തിയത്. പ്രതീക്ഷിക്കാത്ത പിന്തുണ നൽകിയ തങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നവർക്കുള്ള നന്ദി പേർളിയും ശ്രീനിഷും അറിയിക്കുകയും ചെയ്തിരുന്നു.

  ദുബായിൽ ആയിരുന്നിട്ട് പോലും തിരക്കുകൾ മാറ്റിവെച്ച് നിരവധി പേർ തങ്ങളെ കാണാനും വിശേഷങ്ങൾ അറിയാനും എത്തിയ സന്തോഷത്തിൽ പേർളി ആഹ്ലാദം കൊണ്ട് കരയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ദുബായിയിൽ പ്രശസ്തമായ സ്കൈ ഡൈവിങ് പേർളിയും ശ്രീനിഷും നടത്തിയിരുന്നു. 13000 അടി ഉയരത്തിൽ നിന്നാണ് ഇരുവരും സ്കൈ ഡൈവിങ് നടത്തിയത്. ഇതിന്റെ വീഡിയോ ഇരുവരും യുട്യൂബിൽ പങ്കെുവെച്ചിരുന്നു. സ്കൈ ഡൈവിങ് നടത്തിയ ചിത്രങ്ങൾക്കൊപ്പം പേർളി മാണി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടു‍ന്നത്. 'ചില അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു...' എന്നാണ് പേർളി മാണി കുറിച്ചത്. പ്രണയിക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ നെ​ഗറ്റീവ് കമന്റുകൾ ലഭിച്ച ജോഡികളായിരുന്നു പേർളിയും ശ്രീനിഷും. എന്നാൽ ഇന്ന് അവരുടെ സന്തോഷവും എല്ലാം നിറഞ്ഞ ജീവിതത്തിലൂടെ നെ​ഗറ്റീവ് കമന്റുകൾക്കുള്ള മറുപടി നൽകികൊണ്ടിരിക്കുകയാണ് ഇരുവരും.

  ബി​ഗ് ബോസ് വീടിനുള്ളിൽ നിന്നാണ് മകളാണ് ജനിക്കുന്നതെങ്കിൽ നില എന്ന പേര് നൽകാമെന്ന് പേർളിയും ശ്രീനിഷും തീരുമാനിച്ചത്. നിലാവ് എന്ന അർഥത്തിലാണ് ഇരുവരും ആദ്യത്തെ കൺമണിക്ക് നില എന്ന് പേര് നൽകിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് പേർളിക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. ​ഗർഭകാല വിശേഷങ്ങളെല്ലാം പേർളി തന്റെ സോഷ്യൽമീഡിയ പേജുകൾ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു. ലോക്ക് ഡൗൺ, കൊവിഡ് കാലത്ത് അവസ്ഥ എന്ന പേരിൽ ഇരുവരും ചേർന്ന് വെബ് സീരിസും പുറത്തിറക്കിയിരുന്നു. 2019ൽ ആയിരുന്നു ശ്രീനിഷ്-പേർളി ജോഡികൾ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായത്.

  Read more about: pearle maaney srinish aravind
  English summary
  'Some Experiences Change Your life Forever', Pearle Maaney open up about understanding and Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X