twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‍'വീട് നിറയെ അവളുടെ ചിരിയാണ്, വിടരും മുമ്പ് കൊഴിഞ്ഞ പൂവ്'; മകളുടെ ഓർമയിൽ ശ്രീദേവി

    |

    മലയാള സിനിമയുടെ തീരാനഷ്ടമാണ് നടി മോനിഷയുടെ മരണം. ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടത്തിലാണ് മോനിഷ മരിക്കുന്നത്. ഓർമ്മകൾ മാത്രം ബാക്കിയാക്കി ആ കലാകാരി അതിവേ​ഗം മലയാള സിനിമയിൽ നിന്നും കടന്നുപോയി. മോനിഷയ്ക്ക് പകരമാകാൻ ഇന്നേവരെ മറ്റൊരു നടിയും മലയാളത്തിൽ ഉണ്ടായിട്ടില്ല. മോനിഷയുടെ വിടർന്ന കണ്ണുകളാണ് ഏവരേയും ആദ്യം ആകർഷിക്കുക. നൃത്തവും പാട്ടും അഭിനയവും തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയത് മുതൽ തുടങ്ങുന്നു 27ഓളം ചിത്രങ്ങളിൽ അഭിനയിച്ച മോനിഷയുടെ സിനിമാ രം​ഗത്തെ നേട്ടങ്ങൾ.

    Also Read: 'എന്റെ ജീവിതത്തിലേക്ക് ആരും ഒളി‍ഞ്ഞുനോക്കണ്ട, ചുരുളിയിലെ തെറികൾ ‍‍ഞങ്ങൾ കണ്ടുപിടിച്ചതല്ല'; ചെമ്പൻ വിനോദ്

    സിനിമയുടെ ഷൂട്ടിനായി പോകുന്നതിനിടെയായിരുന്നു ചേർത്തലയിൽ വെച്ചുണ്ടായ കാറപകടത്തിൽ മോനിഷ മരിച്ചത്. മകൾ ജീവിച്ചിരുന്ന 22 വർഷവും അവൾക്ക് നിഴലായി കൂട്ടുകാരിയായി അവളോടൊപ്പം എപ്പോഴും അമ്മ ശ്രീദേവി ഉണ്ണിയുണ്ടായിരുന്നു. മോനിഷ അഭിനയിച്ച സിനിമകൾ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1986ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മോനിഷയ്ക്ക ലഭിക്കുന്നത്. അന്ന് വെറും 15 വയസ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക താരവുമാണ് മോനിഷ.

    Also Read: 'കൂവൽ കൈയ്യടിയായി സ്വീകരിക്കുന്നയാളാണ് ഞാൻ'; പരിപാടിക്കിടെ കൂവിയവരോട് അഭിരാമി സുരേഷ്

    വാഹനാപകടത്തിന്റെ രൂപത്തിൽ വന്ന മരണം

    1971ൽ കേരളത്തിലെ കോഴിക്കോട്ട് പി.നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായിട്ടാണ് മോനിഷ ജനിച്ചത്. സാഹിത്യകാരനും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായ എം.ടി വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്. കാർ അപകടത്തിൽ തലച്ചോറിനുണ്ടായ പരിക്ക് മൂലമാണ് മോനിഷ മരിച്ചത്. അമ്മ ശ്രീദേവി പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി അവിടെയാണ് സംസ്കരിച്ചത്. അവസാനമായുള്ള കാർ യാത്രയിൽ അമ്മയുടെ മടിയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു മോനിഷ. ഇപ്പോഴും അവൾ മടിയിൽ കിടക്കുന്ന പോലെ അനുഭവപ്പെടാറുണ്ട് എന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്.

    ആ ഉറക്കത്തിൽ നിന്ന് പിന്നീട് അവൾ എഴുന്നേറ്റില്ല

    'മോള്‍ പോയിട്ട് വർഷങ്ങളായി. എന്റെ മനസിൽ അവൾക്കിന്നും ഇരുപത്തൊന്ന് വയസാണ്. അവളുമൊത്താഘോഷിച്ച എല്ലാ വിശേഷ ദിവസങ്ങളും ഇന്നലെയെന്ന പോലെ ഓർമകളാണ്. ഈ വീട്ടിലിപ്പോഴും അവളുടെ കിലുകിലും ചിരി കേൾക്കാറുണ്ട്. വീട് നിറഞ്ഞിരുന്നൊരു പെൺകിടാവായിരുന്നു മോനിഷ. ഞങ്ങളുടെ ഐശ്വര്യം. അവളിപ്പോൾ ഉണ്ടായിരുന്നെങ്കിൽ... നാൽപത്തൊമ്പത് വയസുണ്ടായിരുന്നേനെ... എല്ലാ കൊല്ലവും മോള്‍ക്കാി മുടങ്ങാതെ ഞാൻ കണിയൊരുക്കും. രാവിലെ വിളക്ക് കൊളുത്തി അവളെ വിളിക്കും. പരിഭവമെല്ലാം മറന്ന് അവൾ കണി കാണുന്നത് ഞാൻ ധ്യാനിക്കും. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല.മോനിഷ എപ്പോഴും എന്റെ മടിയിൽ ഇങ്ങനെ കിടക്കുകയാണ് എന്നാണ് എന്റെ വിചാരം. അങ്ങനെ ആണെങ്കിൽ ആ ഊഷ്മളതയും ചൂടും അല്ലെ എന്റെ നെഞ്ചിലേക്ക് വരുന്നത്...' ശ്രീദേവി ഉണ്ണി പറയുന്നു.

    അവളാണ് ഇപ്പോഴും വീട്ടിൽ നിറഞ്ഞുനിൽക്കുന്നത്

    'കാറിൽ യാത്ര ചെയ്യുമ്പോൾ പുറത്തേയ്ക്ക് തുറിച്ച് നോക്കി ഇരിക്കുമായിരുന്നു. എന്താണ് നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ എനിക്ക് എന്റെ കണ്ണുകൾ ദാനം ചെയ്യണം അമ്മേ... എന്ന് പറയുമായിരുന്നു. എന്നാൽ എനിക്ക് അത് കേൾക്കുമ്പോൾ ദേഷ്യം വരും. എന്നോട് ഇങ്ങനെ ഒന്നും പറയരുതെന്ന് പറഞ്ഞാൽ അപ്പോൾ ചിരിച്ചുകൊണ്ട് പറയും..... അല്ലെങ്കിൽ അത് വേസ്റ്റ് ആകും അമ്മ എന്ന്' ശ്രീദേവി ഉണ്ണി പറയുന്നു. നടൻ മനോജ്.കെ.ജയൻ അടക്കമുള്ളവർ മോനിഷയുടെ ചരമവാർഷികത്തിൽ ഓർമ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും മോനിഷ സിനിമകൾ ചെയ്തിട്ടുണ്ട്. ഇരുപത്തിയഞ്ചിൽ താഴെ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അത്രത്തോളം ആഴത്തിൽ മലയാളികളുടെ മനസിൽ മോനിഷ പതിഞ്ഞിട്ടുണ്ട് എന്നതാണ് ഇന്നും അതിശയിപ്പിക്കുന്ന ഒരു കാര്യം.

    Read more about: monisha sreedevi unni
    English summary
    late actress Monisha Unni mother and co-stars shared memories about Monisha on her death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X