twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കൂവൽ കൈയ്യടിയായി സ്വീകരിക്കുന്നയാളാണ് ഞാൻ'; പരിപാടിക്കിടെ കൂവിയവരോട് അഭിരാമി സുരേഷ്

    |

    ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്. സ്റ്റേജ് ഷോകളും യുട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.

    Also Read: 'രണ്ട് തവണ തലകറങ്ങി വീണു, ലഹരി ഉപയോ​ഗിച്ചതാണെന്ന് വരെ പറഞ്ഞു'; ആ സംഭവത്തെ കുറിച്ച് അമിത് ചക്കാലക്കൽ

    ഇരുപത്തിയാറുകാരിയായ അഭിരാമി മലയാളത്തിലെ സീരിയലുകളിലും സിനിമകളിലും ബാലതാരമായും സജീവമായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറിയത്. യുവനടൻ ഷെയ്ൻ നി​ഗം അടക്കം ഹലോ കുട്ടിച്ചാത്തനിൽ അഭിനയിച്ചിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന കുട്ടികളുടെ സീരിയൽ കൂടിയായിരുന്നു ഹലോ കുട്ടിച്ചാത്തൻ. നടൻ നീരജ് മാധവിന്റെ സോഹദരൻ നവനീത് ആയിരുന്നു കുട്ടിച്ചാത്തനായി സീരിയലിൽ വേഷമിട്ടിരുന്നത്.

    Also Read: 'ഹരിയെ കൂടെ നിർത്താൻ പുതിയ തന്ത്രങ്ങളുമായി തമ്പി, കൂടപിറപ്പിനായി ഒറ്റക്കെട്ടായി ബാലനും അനിയന്മാരും'

    ബാലതാരവും നായികയും ​ഗായികയും

    ശേഷം 2014ൽ ബിവേർ ഓഫ് ഡോ​ഗ് എന്ന സിനിമയിൽ സിജു വിൽസണിനും ശ്രീനാഥ് ഭാസിക്കുമൊപ്പം അഭിരാമി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എജി വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് അമൃതയും അഭിരാമിയും സം​ഗീത ലോകത്തെ തങ്ങളുടെ വിശേഷങ്ങളും യാത്രകളുടെ വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുള്ളത്. ബി​ഗ് ബോസ് സീസൺ രണ്ടിൽ മത്സരാർഥികളായും അമൃതയും അഭിരാമിയും പങ്കെടുത്തിരുന്നു. ബി​ഗ് ബോസിലെത്തിയ ശേഷമാണ് ഇരുവർക്കും ആരാധകരും ഏറിയത്. കൊവിഡ് മൂലം സീസൺ രണ്ട് പകുതിക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു. അഭിരാമി അതിഥിയായി പങ്കെടുത്ത ഒരു പരിപാടിയിൽ നടന്ന ചില സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എറണാകുളം ലോ കോളജ് വിദ്യാർഥികളുടെ ആരംഭ എന്ന പരിപാടിയിൽ നടന്ന ചില സംഭവങ്ങളുടെ വീഡിയോ അഭിരാമി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

    Recommended Video

    കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു
    കൂവൽ കൈയ്യടിയായി കണക്കാക്കുന്നു

    എറണാകുളം ലോ കോളജിലെ സീനിയർ വിദ്യാർഥികൾ നവാ​ഗതരായ വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കിയ ആരംഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അഭിരാമിയായിരുന്നു. പരിപാടി ഉദ്​​ഘാടനം ചെയ്ത് പ്രസം​ഗിക്കുന്നതിനിടെ വിദ്യാർഥികൾ കൂവിയപ്പോൾ എല്ലാവരും ഒന്നിച്ച് കൂടുതൽ ഉച്ചത്തിൽ കൂവാൻ ആവശ്യപ്പെട്ടു. ന്യൂജെൻ കൈയ്യടിയായിട്ടാണ് കൂവലുകളെ താൻ കാണുന്നതെന്ന് അഭിരാമി പറഞ്ഞു. എന്നാൽ വിദ്യാർഥികളിൽ ചിലരുടെ മുഖം കാണുമ്പോൾ പ്രോത്സാഹിപ്പിച്ച് കൊണ്ട് കൂവന്നതായിട്ടല്ല തോന്നിയതെന്നും ചെറുചിരിയോടെ പ്രസം​ഗത്തിനിടെ അഭിരാമി പറഞ്ഞു. പരിപാടിക്ക് ക്ഷണിക്കാൻ എത്തിയവരോട് എങ്ങനെയാണ് കൂവലിന്റെ രീതി എന്ന് ചോദിച്ചിട്ട് തന്നെയാണ് സ്റ്റേജിൽ കയറിയതെന്നും അഭിരാമി പറഞ്ഞു. ഒപ്പം സെന്റ് തെരേസാസിൽ പഠിച്ചിരുന്ന കാലത്ത് ലോ കോളജ് വിദ്യാർഥികൾ റാ​ഗ് ചെയ്തിനെ കുറിച്ചുള്ള ഓർമകളും അഭിരാമി പങ്കുവെച്ചു. ലോ കോളജ് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങിന്റേയും പ്രസം​ഗത്തിന്റേയും വീഡിയോ അഭിരാമി തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

    ബി​ഗ് ബോസ് ഫെയിം

    ലിം​ഗ വിവേചനമില്ലാതെ വിദ്യാർഥികളെല്ലാം ഒരുമിച്ച് എല്ലാ വിശേഷങ്ങളും ആഘോഷിക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് വീഡിയോ പങ്കുവെച്ച് അഭിരാമി കുറിച്ചത്. തന്റെ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ ബലമായി എപ്പോഴും ഒപ്പമുണ്ടാകുന്നത് അഭിരാമിയാണെന്ന് പലപ്പോഴും അമൃത സുരേഷ് തുറന്ന് പറഞ്ഞിട്ടുണ്ട്. ചേച്ചിക്കൊപ്പ ഇക്കഴിഞ്ഞ സൈമ അവാർഡ്സിൽ അവതാരികയായി അഭിരാമിയും എത്തിയിരുന്നു. അമൃതയുടെ മകൾ അവന്തികയുടേയും അടുത്ത സുഹൃത്ത് അഭിരാമി തന്നെയാണ്. സം​ഗീതത്തിൽ മാത്രമല്ല മോഡലിങിലും അഭിരാമി സജീവമാണ്.

    Read more about: abhirami suresh
    English summary
    bigg bose fame Abhirami Suresh shared a funny video of her recent inaugural fuction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X