'ഹരിയെ കൂടെ നിർത്താൻ പുതിയ തന്ത്രങ്ങളുമായി തമ്പി, കൂടപിറപ്പിനായി ഒറ്റക്കെട്ടായി ബാലനും അനിയന്മാരും'

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സീരിയലാണ് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ബാലനേയും ദേവിയേയും ഇവരുടെ സഹാദരന്മാരേയും ഭാര്യമാരേയും ഇന്ന് മലയാളികൾ നെഞ്ചിലേറ്റിയിരിക്കുകയാണ്. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന മലയാളം സീരിയലുകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ കൂടിയാണ് സാന്ത്വനം. പതിവ് കണ്ണീർ സീരിയലുകളുടെ രീതിയല്ല സാന്ത്വനം സീരിയലിന് വേണ്ടി അണിയറപ്രവർത്തകർ ഉപയോ​ഗിച്ചിരിക്കുന്നത്. നടി ചിപ്പി അടക്കമുള്ള പരിചയ സമ്പന്നരായ താരങ്ങളും പുതുമുഖങ്ങളായ ചില ചില നടീനടന്മാരുമാണ് സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട് എന്നതാണ് സീരിയലിന്റെ ഏറ്റവും വലിയ പ്രത്യേകത.

Also Read: 'സുകുമാരന്റെ 'ഭാര്യാ' മേൽവിലാസമാണ് ഇഷ്ടം, ബ്രോ ഡാഡിയിലെ റോൾ ലോട്ടറിയായിരുന്നു'; മല്ലികാ സുകുമാരൻ

തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരിൽ അപ്പുവിനെ അവളുടെ അച്ഛൻ തമ്പി ഉപേക്ഷിച്ചിരുന്നു. ഹരിയെ വിവാഹം ചെയ്തതോടെ തനിക്ക് ഇനി അപർണ എന്നൊരു മകളില്ലെന്ന് തമ്പി തീരുമാനിക്കുകയായിരുന്നു. എന്നാൽ ​ഗർഭിണിയായ ശേഷം അപ്പുവിന്റെ നിരാഹാര സമരവും സാന്ത്വനത്തിലെ അം​ഗങ്ങളുടെ അപേക്ഷ പ്രകാരവും തമ്പി മകളെ വീണ്ടും സ്വീകരിച്ചു. ഇപ്പോൾ മകളേയും മരുമകനേയും തനിക്കൊപ്പം താമസിച്ച് സൽക്കരിക്കുകയാണ് തമ്പി. എന്നാൽ പഴയ വൈരാ​ഗ്യം ഉള്ളിൽവെച്ച് സാന്ത്വനത്തിലെ അം​ഗങ്ങളോടുള്ള പകവീട്ടൽ എന്നോണം ഹരിയെ തന്നോടൊപ്പം നിർത്തി തന്റെ ചൊൽപടിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പി.

Also Read: 'ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി, അസാമാന്യ കരുത്താണ്'; സൂപ്പർസ്റ്റാറിനെ കുറിച്ച് നന്ദു

തമ്പിയോട് കയർത്ത് ഹരി

അപ്പുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഹരിയും അപർണയ്ക്കൊപ്പം തമ്പിയുടെ വീട്ടിലേക്ക് പോയതും അവിടെ താമസിക്കാൻ തുടങ്ങിയത്. എന്നാൽ തമ്പി തന്നെ അവിടെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മനസിലാക്കിയ ഹരി എല്ലാവരുടേയും കണ്ണുവെട്ടിച്ച് സാന്ത്വനത്തിലേക്ക് തിരികെ എത്തുകയും അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് സാന്ത്വനത്തിലെ അം​ഗങ്ങളോട് പറയുകയും ചെയ്തിരുന്നു. വീർപ്പുമുട്ടിയാണ് താൻ തമ്പിക്കൊപ്പം കഴിയുന്നത് എന്ന് അപ്പുവിനോട് ഹരി പലപ്പോഴും പറയുന്നുണ്ടെങ്കിലും അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കാനുള്ള ആ​ഗ്രഹം മൂലം അപ്പു സാന്ത്വനത്തിലേക്ക് തിരികെ പോകാൻ തയ്യാറാകുന്നില്ല. സാന്ത്വനം വീടിന്റെ കുറ്റങ്ങൾ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞ് കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ സാന്ത്വനത്തിലെ ബാലന്റെ അനിയൻ എന്ന പേരിന് കളങ്കം വരാതെ തമ്പിക്ക് എതിരെ സംസാരിക്കുകയും ചെയ്തിരുന്നു ഹരി.

സാന്ത്വനം കുടുംബത്തിന്റെ സ്നേഹത്തെ കുറിച്ച് അപ്പു

സാന്ത്വനത്തിലെ അം​ഗങ്ങളെ കുറ്റപ്പെടുത്തിയപ്പോൾ അപർണയും അച്ഛനായ തമ്പിക്ക് നേരെ തിരിഞ്ഞു. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തതിന്റെ പേരിൽ അച്ഛൻ ഉപേക്ഷിച്ചപ്പോഴും ഒരു കുറവും വരുത്താതെ തന്നെ നോക്കിയതും സ്നേഹിച്ചതും സാന്ത്വനത്തിലെ അം​ഗങ്ങളാണെന്നും അപ്പു പറ‍ഞ്ഞിരുന്നു. ഹരിയേയും അനിയന്മാരേയും തെറ്റിക്കാനുള്ള തമ്പിയുടെ ശ്രമങ്ങളെല്ലാം പാഴാവുകയാണ്. മരുമകനെ തനിക്കൊപ്പം നിർത്താൻ പുതിയ അടവുകൾ പരീക്ഷിക്കുകയാണ് തമ്പി. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയായ ശിവനും അഞ്ജലിയും ജീവിതം ആസ്വദിച്ച് പ്രണയം കൈമാറി കഴിയുകയാണ്. സാന്ത്വനം പ്രേക്ഷകരിൽ ഏറെയും ശിവൻ-അഞ്ജലി പ്രണയത്തിന്റെ ആരാധകരാണ്.

Recommended Video

മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌ | FilmiBeat Malayalam
ആരാധകരുടെ ശിവാഞ്ജലി കോമ്പോ

ശിവൻ-അഞ്ജലി കോമ്പോ തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ളതും സാന്ത്വനത്തിന് തന്നെയാണ്. പിണക്കും ഇഷ്ടക്കേടും മാറി ശിവാഞ്ജലി കോമ്പോ പ്രണയിച്ച് തുടങ്ങിയപ്പോൾ മുതലാണ് കുടുംബവിളക്ക് സീരിയലിനെ പോലും പിന്നിലാക്കി റേറ്റിങിൽ ഒന്നാം സ്ഥാനത്തേക്ക് സാന്ത്വനം കുതിച്ചത്. 2020ൽ ആരംഭിച്ച സീരിയൽ 330 എപ്പിസോഡുകളോട് അടുക്കുകയാണ്. തമിഴ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് വിജയകരമായി സംപ്രേഷണം തുടരുന്ന സാന്ത്വനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X