'ഒരു കുപ്പി മദ്യം ഒറ്റയ്ക്ക് അകത്താക്കി, അസാമാന്യ കരുത്താണ്'; സൂപ്പർസ്റ്റാറിനെ കുറിച്ച് നന്ദു

അറുപത്തിയൊന്ന് വയസിലെത്തിയിട്ടും യുത്തന്മാർക്കൊപ്പം ഡാൻസിലും ഫൈറ്റിലും റൊമാൻസിലുമെല്ലാം കട്ടക്ക് പിടിച്ച് നിൽക്കുന്ന നടനാണ് തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ. തെലുങ്കിൽ വലിയൊരു ആരാധക വൃന്ദം തന്നെ അദ്ദേഹത്തിന് ഉണ്ട്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമായ നന്ദമൂരി ബാലകൃഷ്ണയെ മലയാളികൾക്ക് പരിചയം ട്രോളുകളിലൂടെയാണ്. അദ്ദേഹത്തിന്റെ ഡാൻസിന്റേയും ഫൈറ്റിന്റേയും സ്റ്റേജ് പരിപാടികളുടേയും വീഡിയോകൾ റിലീസ് ചെയ്യുമ്പോൾ അത് ആദ്യം ശ്രദ്ധിക്കുന്നതിലും വൈറലാക്കുന്നതിലും പിന്നീട് ട്രോളാക്കുന്നതിലും മുമ്പന്തിയിൽ നിൽക്കുന്നത് മലയാളികൾ തന്നെയാണ്.

Actor Nandhu, Actor Nandhu Nandamuri Balakrishna, Nandamuri Balakrishna films, Nandamuri Balakrishna news, Nandamuri Balakrishna, നടൻ നന്ദു, നന്ദമൂരി ബാലകൃഷ്ണ, നന്ദമൂരി ബാലകൃഷ്ണ സിനിമകൾ, നടൻ നന്ദു സിനിമകൾ

അദ്ദേഹത്തിന്റെ സിനിമകളിലൂടെയല്ല ട്രോളുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും മലയാളിക്ക് നന്ദമൂരി ബാലകൃഷ്ണ സുപരിചിതനായത്. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ടി റാമ റാവുവിന്റെ മകനാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാ ലോകത്തെ കിരീടം വെക്കാത്ത രാജാക്കന്മാരിൽ ഒരാൾ കൂടിയാണ് ആരാധകർ ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. പലപ്പോഴും ജൂനിയർ താരങ്ങളോട് മോശമായി പെരുമാറുന്ന നന്ദമൂരി ബാലകൃഷ്ണയുടെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.

Also Read: 'പൊലീസ് വേഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, പിന്നീട് മാറി ചിന്തിക്കാൻ അയാൾ കാരണമായി'; ബിനു പപ്പു

കഴിഞ്ഞ ദിവസം നന്ദമൂരി ബാലകൃഷ്ണയെ കുറിച്ച് ഷംന കാസിം പറഞ്ഞ വാക്കുകൾ വൈറലായപ്പോൾ ഷംനയ്ക്ക് നേരെയും ട്രോളുകൾ ഇറങ്ങിയിരുന്നു. നന്ദമൂരി ബാലകൃഷ്ണയോട് ഒരുപാട് ബഹുമാനം കാത്തുസൂക്ഷിക്കുന്ന ആളാണ് താനെന്നും സിനിമയിലെ തന്റെ ​ഗോഡ്ഫാദറായി താൻ കണക്കാക്കുന്നത് നന്ദമൂരി ബാലകൃഷ്ണയെ ആണെന്നുമാണ് ഷംന പറഞ്ഞത് ഇതാണ് ട്രോളുകൾ ഇറങ്ങാൻ കാരണമായത്. നിരവധി തെലുങ്ക് സിനിമകളിൽ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം ഷംന അഭിനയിച്ചിട്ടുണ്ട്. നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ സിനിമ അഖണ്ഡയുടെ അണിയറപ്രവർത്തകർ സിനിമയുടെ പ്രീ റിലീസ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. എസ്എസ് രാജമൗലിയും അല്ലു അർജുനും അടക്കം തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖർ സിനിമയുടെ ഭാ​ഗമായി. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സൂപ്പർസ്റ്റാറിനെ കുറിച്ച് ഷംന വാചാലയായത്. ഇപ്പോൾ നടൻ നന്ദുവും നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു ഫുൾ ബോട്ടിൽ മദ്യം ഒരു തുള്ളി വെള്ളം തൊടാതെ ഒറ്റ വലിക്ക് കുടിക്കുന്ന വ്യക്തിയാണ് തെലുങ്കിലെ സൂപ്പർതാരമായ നന്ദമൂരി ബാലകൃഷ്ണ എന്നാണ് നടൻ നന്ദു പറയുന്നത്.

Also Read: 'പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു', ആരാധകർക്ക് മുമ്പിൽ പൊട്ടികരഞ്ഞ് പേർളി മാണി

ഗർദിഷ് സിനിമയുടെ പാർട്ടിയ്ക്കിടയിലെ സംഭവമാണ് നന്ദു ഇപ്പോൾ വീണ്ടും ഓർത്തെടുക്കുന്നത്. 'അർധ രാത്രി ഒറ്റ ബോട്ടിൽ മദ്യം ആർക്കും കൊടുക്കാതെ ഒറ്റവലിക്ക് അകത്താക്കിയ കക്ഷിയാണ്. ഒടുവിൽ മദ്യപിച്ച് ബോധം പോയി ആരൊക്കെയോ ചേർന്നാണ് അദ്ദേഹത്തെ റൂമിലെത്തിക്കുന്നത്. രാവിലെ എഴുന്നേറ്റ് റൂം തുറന്ന് നോക്കുമ്പോൾ തൊട്ടുമുന്നിൽ ഷോട്സും ടീഷർട്ടും കാൻവാസ് ഷൂവൊക്കെയായിട്ട് ജോഗിങ് കഴിഞ്ഞ് വന്ന് നിൽക്കുന്നു. അർധ രാത്രി വളരെ വൈകി കിടന്നിട്ടാണ് വെളുപ്പിന് മൂന്ന് മണിക്ക് എണീറ്റ് ജുഹു ബീച്ചിൽ നടക്കാൻ പോയതെന്ന് ഓർക്കണം. അസാമാന്യ കരുത്തുള്ള കക്ഷിയാണ്. അദ്ദേഹം വിരൽ ചൂണ്ടിയാൽ ട്രെയിൻ പുറകോട്ട് ഓടുക മാത്രമല്ല ചൊവ്വയും പ്ലൂട്ടോയും വരെ തെറിച്ചുപോകും' നന്ദു പറയുന്നു. ഭോയപട്ടി ശ്രീനുവാണ് അഖണ്ഡ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഖണ്ഡ നിർമിച്ചിരിക്കുന്നത് മിരിയാല രവീന്ദർ റെഡ്ഡിയാണ്. പ്രഗ്യാ ജയ്‌സ്വാൾ ആണ് ചിത്രത്തിൽ നായിക. അഖണ്ഡ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി സിനിമയുടെ പ്രദർശനം തുടരുകയാണ്. നെ​ഗറ്റീവ് റോളിലാണ് ഷംന കാസിം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Recommended Video

Balakrishna lose his temper and throw phone in audio launch

Also Read: 'മകനാണ് ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവന്നത്', ആ​ഗ്രഹ സാഫല്യത്തെ കുറിച്ച് പ്രിയ മോഹനും ഭർത്താവും

More from Filmibeat

Read more about: nandamuri balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X