For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകനാണ് ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവന്നത്', ആ​ഗ്രഹ സാഫല്യത്തെ കുറിച്ച് പ്രിയ മോഹനും ഭർത്താവും

  |

  പൂർണ്ണിമയുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയതാണ് പ്രിയ മോഹൻ. ചില സിനിമകളിലും നിരവധി സീരിയലുകളിലും പ്രിയ അഭിനയിച്ചു. മുംബൈ പൊലീസ് അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നിഹാൽ പിള്ളയെയാണ് പ്രിയ വിവാഹം ചെയ്തത്. മകന്റെ ജനന ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് പ്രിയ മോഹൻ. നിഹാലും ഇപ്പോൾ സിനിമകളിൽ സജീവമല്ല. ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനൽ വഴി കുടുംബവിശേഷങ്ങളും യാത്രകളുടെ വ്ലോ​ഗുകളും എല്ലാം പ്രിയയും നിഹാലും പങ്കുവെക്കാറുണ്ട്. രണ്ട് ലക്ഷത്തില​ധികം ആളുകൾ ഇവരുടെ യുട്യൂബ് ചാനലിനെ പിന്തുടരുന്നവരാണ്.

  Also Read: 'പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു', ആരാധകർക്ക് മുമ്പിൽ പൊട്ടികരഞ്ഞ് പേർളി മാണി

  കഴിഞ്ഞ ​ദിവസമാണ് പ്രിയയും നിഹാലും ഇവരുടെ ഏക മകൻ വർധാനെന്ന വേദുവിന്റെ മൂന്നാം പിറന്നാൾ ആഘോഷമായി കൊണ്ടാടിയത്. വേദുവിന് പ്രിയപ്പെട്ട ചേച്ചിമാരായ പ്രാർഥനയും നക്ഷത്രയും പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അച്ഛൻ ഇന്ദ്രജിത്ത് സുകുമാരനൊപ്പം എത്തിയിരുന്നു. ജോലി ഉപേക്ഷിച്ചാണ് ഇപ്പോൾ നിഹാലും പ്രിയയും പൂർണമായും വ്ലോ​ഗിങ് ആരംഭിച്ചത്. വിദേശ രാജ്യങ്ങളിലേക്ക് അടക്കം യാത്രകൾ കുടുംബമായും അല്ലാതെയും യാത്രകൾ നടത്തിയതിന്റെ വീഡിയോകൾ പ്രിയയും നിഹാലും പങ്കുവെക്കാറുമുണ്ട്.

  'പൊലീസ് വേഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, പിന്നീട് മാറി ചിന്തിക്കാൻ അയാൾ കാരണമായി'; ബിനു പപ്പു

  അച്ഛനും അമ്മയ്ക്കുമൊപ്പം വേദുവും യാത്രകൾ നടത്താറുണ്ട്. ഇടയ്ക്ക് ഇന്ദ്രജിത്തും പൂർണിമയും പ്രാർഥനയും നക്ഷത്രയും ഇവർക്കൊപ്പം യാത്രകളിൽ പങ്കുചേരാറുണ്ട്. മകൻ പിറന്ന ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും അവൻ മൂലം ലഭിച്ച സൗഭാ​ഗ്യങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ നിഹാലും പ്രിയയും. കൂടാതെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം സഫലീകരിച്ച ആ​ഗ്രഹത്തെ കുറിച്ചും നിഹാലും പ്രിയയും അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി. 'വേദുവിന്റെ ജനന ശേഷമാണ് ഞങ്ങളുടെ ജീവിതത്തിൽ ഭാ​ഗ്യങ്ങൾ വന്ന് തുടങ്ങിയത്. സാമ്പത്തീകമായി പോലും ഉയരാൻ തുടങ്ങിയത് അതിന് ശേഷമാണ്. അവൻ മൂലം ഒരുപാട് സന്തോഷങ്ങൾ ഞങ്ങളുടേ ജീവതത്തിലേക്കും വീട്ടിലേക്കും വന്നിട്ടുണ്ട്' നിഹാൽ പറഞ്ഞു.

  തങ്ങൾക്ക് സുഖകരമായി സഞ്ചരിക്കാൻ വാങ്ങിയ പുതിയ ബിഎംഡബ്ല്യു കാറും നിഹാൽ വീഡിയോയിൽ പരിചയപ്പെടുത്തി. 'വേദു വന്നതിന് ശേഷമാണ് എന്റെ ലൈഫില്‍ സാമ്പത്തികമായി ഉയര്‍ച്ചകളുണ്ടായത്. ഇത് വേദു എനിക്ക് തരുന്ന സമ്മാനമായാണ് ഞാന്‍ കാണുന്നത്. ഇത് ഞാന്‍ വാങ്ങിയത് പ്രിയയ്‌ക്കൊരു സര്‍പ്രൈസ് കൂടിയാണ്. അമ്മയ്ക്കും ഇതൊരു സന്തോഷമാണ്. അത്രയും സന്തോഷത്തോടെയാണ് ഞാന്‍ വ്‌ളോഗ് ചെയ്യുന്നത്' നിഹാൽ പറഞ്ഞു. ഇതേതാണ് വണ്ടിയെന്നായിരുന്നു വാഹനം കണ്ട ഉടൻ പ്രിയ ചോദിച്ചത്. വാക്കുകളൊന്നും കിട്ടുന്നില്ലെന്നും അന്തം വിട്ടിരിക്കുകയാണെന്നും പ്രിയ മോഹൻ പറയുന്നതും കേൾക്കാം. നിഹാലിന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ അമ്മയും. വേദുവിന്റെ പിറന്നാളിന് തന്നെ വാഹനം കൈയ്യിൽ കിട്ടണമെന്നത് വലിയ ആ​ഗ്രഹമായിരുന്നുവെന്നും അമ്മയും പ്രിയയും അറിയാതെ അത് നടത്തിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും നിഹാൽ പറഞ്ഞു.

  Recommended Video

  മരക്കാറിന് നെഗറ്റീവ് റിവ്യൂസ് തന്നവരോട് നന്ദി മാത്രമെന്ന് മോഹന്‍ലാല്‍

  ചെറിയ പാർട്ടി സംഘടിപ്പിച്ചാണ് നിഹാലും പ്രിയയും വേദുവിന്റെ പിറന്നാൾ ആഘോഷമാക്കിയത്. കേക്ക് മുറിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രാർഥനയും നക്ഷത്രയും എത്തിയപ്പോൾ നിഹാലിന്റെ പുതിയ സന്തോഷത്തിൽ അഭിനന്ദിക്കുന്നതും കാണാം. ഏറെ നാളത്തെ ആ​ഗ്രഹം പൂർത്തികരിച്ചു നിഹാൽ എന്നാണ് പ്രാർഥനയും നക്ഷത്രയും പറഞ്ഞത്. ഒരുവര്‍ഷത്തോളമായി നിരന്തരം ജോലി ചെയ്തതിലൂടെയായാണ് വാഹനം സ്വന്തമാക്കാൻ കഴിഞ്ഞതെന്നും നിഹാൽ പറഞ്ഞു. കറുത്ത നിറത്തിലുള്ള ഡ്രസ് കോഡായിരുന്നു എല്ലാവരുടേതും. അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ട യുട്യൂബ് ചാനൽ ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ തിരികെ പിടിച്ചതിനെ കുറിച്ച് നിഹാലും പ്രിയയും നേരത്തെ പങ്കുവെച്ചത് വൈറലായിരുന്നു.

  Read more about: poornima indrajith
  English summary
  'my son is my lucky charm', Priya Mohan and Nihal celebrated their son vedhu third birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X