'പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു, അനു​ഗ്രഹീതമായ ഒരു ദിവസം', ആരാധകർക്ക് മുമ്പിൽ പൊട്ടികരഞ്ഞ് പേർളി മാണി

പേർളി മാണി-ശ്രീനിഷ് ദമ്പതികളുടെ കൊച്ച് കുടുംബത്തിന് ലോകത്തെമ്പാടുമായി നിരവധി ആരാധകരുണ്ട്. ബി​ഗ് ബോസ് മലയാളം ആദ്യ സീസണിൽ മത്സരാർഥികളായി എത്തിയവരായിരുന്നു പേർളിയും ശ്രീനിഷും. അവിടെ വെച്ചുള്ള പരിജയം പിന്നീട് പ്രണയത്തിലേക്ക് മാറി. ബി​ഗ് ബോസ് അവസാനിപ്പിച്ച് പുറത്തെത്തിയപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേർളി-ശ്രീനിഷ് കോമ്പോ ബി​ഗ് ബോസിൽ വീട്ടിൽ വെച്ച് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പേർളിഷ് എന്ന പേരിൽ സോഷ്യൽമീഡിയകളിൽ നിരവധി ഫാൻസ് പേജുകളും ഇരുവർക്കും ഉണ്ട്. ഇപ്പോൾ ഇരുവരുടേയും ആദ്യത്തെ കൺമണി നിലയ്ക്കും ആരാധകരുണ്ട്.

നാല് വർഷത്തോട് അടുക്കാൻ പോവുകയാണ് പേർളി-ശ്രീനിഷ് കോമ്പോ പ്രേക്ഷകരിലേക്ക് എത്തിയിട്ട്. ഇപ്പോൾ കുടുംബസമേതം ദുബായിൽ അവധി ആഘോഷിക്കുകയാണ് പേർളിയും ശ്രീനിഷും. ദുബായിലെ തങ്ങളുടെ ആരാധകരെ നേരിട്ട് കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനുമായി താര ദമ്പതികൾ സമയം കണ്ടെത്തിയിരുന്നു. ആരാധകർക്കായി ഒരുക്കിയ പേളിഷ് മീറ്റപ്പ് വീഡിയോകളും ഫോട്ടോകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. മീറ്റ് ആന്റ് ​ഗ്രീറ്റ് എന്ന പേരിലാണ് ആരാധകർക്കായി പ്രത്യേക പരിപാടി പേർളിയും ശ്രീനിഷും ചേർന്ന് സംഘടിപ്പിച്ചത്.

Also Read: വിവാഹത്തിന് ദിവസങ്ങൾ മാത്രം, വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സുശാന്ത് സിങിന്റെ മുൻ കാമുകി

ആരാധകർക്കായി മീറ്റ് അപ്പ് സംഘടിപ്പിച്ച് പേർളിഷ്

ദുബായിൽ താമസിക്കുന്ന മലയാളികളായ നിരവധി പേരാണ് പേർളിയേയും ശ്രീനിഷിനേയും ഇവരുടെ കൺമണി നിലയേയും കാണാനും സമ്മാനങ്ങൾ നൽകാനുമായി എത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തങ്ങളെ സ്നേഹിക്കുന്നവർ ദുബായിൽ ഒരുക്കിയതെന്ന് പേർളി പറഞ്ഞു. താരദമ്പതികളെ കാണാനെത്തിയവരെല്ലാം പേർളിഷ് കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും ഫോട്ടോകൾ പകർത്തിയും മധുരം പങ്കിട്ടശേഷവുമെല്ലാമാണ് ആരാധകർ മടങ്ങിയത്. മീറ്റ് ആന്റ് ​ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ തങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടം കണ്ട് സന്തോഷം അടക്കാനാവാതെ പേർളി പൊട്ടിക്കരയുന്ന വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സകുടുംബം പേർളി

മകൾ നില പിറന്ന ശേഷമുള്ള പേർളിയുടേയും ശ്രീനിഷിന്റേയും ആദ്യത്തെ വിദേശ യാത്രയായിരുന്നു ദുബായിലേക്ക് നടത്തിയത്. ദുബായ് എക്സോ കാണാനാണ് കുടുംബസമേതം പേർളി ദുബായിൽ എത്തിയത്. 'എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും അനു​ഗ്രഹീതമായ ഒരു ദിവസമായിരുന്നു കടന്നുപോയത്. ഞങ്ങളുടെ കൂട്ടായ്മയിൽ പങ്കുചേരാനും അനു​ഗ്രഹിക്കാനും ആശംസിക്കാനും സമയം ചെലവഴിക്കാനും എത്തിയ ഒരോരുത്തരോടും അകമഴിഞ്ഞ നന്ദി അറിയിക്കാൻ നിലയും ശ്രീനിഷും ഞാനും ആ​ഗ്രഹിക്കുന്നു' എന്നാണ് മീറ്റ് അപ്പിന് ശേഷം പേർളി മാണി സോഷ്യൽമീഡിയയിൽ കുറച്ചത്. ​ഗർഭിണിയായ ശേഷം സിനിമാ ടെലിവിഷൻ രം​ഗത്ത് നിന്ന് പേർളി വിട്ടുനിൽക്കുകയാണ്. മകൾ ജനിച്ച ശേഷം സൈമ അവാർഡ്സിന്റെ അവതാരികയായാണ് പേർളി പിന്നീട് പ്രേക്ഷകർക്ക് മുമ്പിലെത്തിയത്.

Recommended Video

Pearle maaney shares daughter nila's first theatre experience
ആരാധകർക്ക് മുമ്പിൽ പൊട്ടികരഞ്ഞു

എന്നും മകൾക്കൊപ്പം സമയം ചിലവഴിക്കണമെന്ന ആ​ഗ്രഹത്താൽ ശ്രീനിഷും ഇപ്പോൾ സീരിയലുകളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇരുവരും പേർളി മാണി എന്ന യുട്യൂബ് ചാനലിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന വീഡിയോകൾ പങ്കുവെച്ച് അവരെ സന്തോഷിപ്പിക്കുകയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പേർളിയും ശ്രീനിഷും പറഞ്ഞിരുന്നു. അവതാരക എന്നതിന് അപ്പുറം സംവിധായിക, നടി, ​ഗായിക, ​ഗാനരചയിതാവ് തുടങ്ങിയ മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് പേർളി മാണി. ഒരുപക്ഷെ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളത്തിലെ താരദമ്പതികളിൽ ഒന്ന് പേർളിയും ശ്രീനിഷുമായിരിക്കും. മകൾ നിലയും ജനിച്ചപ്പോൾ മുതൽ ഒരു കുട്ടി സെലിബ്രിറ്റിയാണ്. പേർളിക്കും ശ്രീനിഷിനുമൊപ്പം പേർളിയുടെ അമ്മയും അച്ഛൻ മാണിയും സഹോദരി റെയ്ച്ചലും ഭർത്താവ് റൂബനും ദുബായിൽ അവധി ആഘോഷിക്കുന്നുണ്ട്.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X