twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ തല എന്റെ ഫുൾഫിഗർ ചിന്തയില്ല, അങ്ങനെയെങ്കിൽ ഇവരെ എനിക്ക് നഷ്ടമായേനെ'; കുഞ്ചാക്കോ ബോബൻ

    |

    ഇപ്പോൾ തിയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന സിനിമകളിൽ ഏറ്റവും കൂടുതൽ പോസറ്റീവ് പ്രതികരണങ്ങൾ ലഭിക്കുന്നത് ഭീമന്റെ വഴി എന്ന അഷ്റഫ് ഹംസ സംവിധാനം ചെയ്ത സിനിമയാണ്. വലിയ കൊട്ടിഘോഷങ്ങളൊന്നും ഇല്ലാതെയാണ് സിനിമ തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ മരക്കാർ തിയേറ്ററുകളിൽ എത്തിയതിന്റെ അടുത്ത ദിവസമാണ് ഭീമന്റെ വഴി റിലീസ് ചെയ്തത്. മരക്കാറിനൊപ്പം റിലീസ് ചെയ്താൽ പടം ഓടുമോ എന്ന് പോലും പലരും ചിത്രത്തിന്റെ റിലീസ് തിയതി കണ്ട് ചിന്തിച്ചിരുന്നു. ചിലർ ഈ സംശയം അണിയറപ്രവർത്തകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസ് തിയ്യതി മാറ്റിയില്ല.

    Also Read: ‍'വീട് നിറയെ അവളുടെ ചിരിയാണ്, വിടരും മുമ്പ് കൊഴിഞ്ഞ പൂവ്'; മകളുടെ ഓർമയിൽ ശ്രീദേവി

    'നല്ല നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും' എന്ന പഴഞ്ചൊല്ല് പോലെ ബി​ഗ് ബജറ്റ് ചിത്രത്തിനൊപ്പം റിലീസ് ചെയ്തിട്ടും ഭീമന്റെ വഴി കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകൾ പ്രോത്സാഹിപ്പിച്ച ഒരു സിനിമ കൂടിയാണ് ഭീമന്റെ വഴി. സിനിമ കണ്ടവർ ഫീൽ ​ഗുഡ് എന്ന് എഴുതി സോഷ്യൽ മീഡിയകളിൽ വിവരണങ്ങളും പങ്കുവെക്കാൻ തുടങ്ങിയതോടെ ഭീമന്റെ വഴി തേടിപിടിച്ച് പ്രേക്ഷകർ എത്തുകയാണ്. ബോഡിഷെയ്മിങ് പ്രമേയമാക്കിയ തമാശ സിനിമയ്ക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് ചെമ്പൻ വിനോദ് ജോസാണ് തിരക്കഥ ഒരുക്കിയത്.

    Also Read: 'എന്റെ ജീവിതത്തിലേക്ക് ആരും ഒളി‍ഞ്ഞുനോക്കണ്ട, ചുരുളിയിലെ തെറികൾ ‍‍ഞങ്ങൾ കണ്ടുപിടിച്ചതല്ല'; ചെമ്പൻ വിനോദ്

    സീനുകളുടെ എണ്ണം വിഷയമല്ല

    ചെമ്പൻ വിനോദ് ജോസും ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമാണം. സിനിമയെ കുറിച്ചും ഭീമൻ എന്ന കഥാപാത്രത്തെ കുറിച്ചും പ്രേക്ഷകരുടെ കുഞ്ചാക്കോ ബോബൻ മനസ് തുറന്നിരിക്കുകയാണിപ്പോൾ. സിനിമകൾ തെര‍ഞ്ഞെടുക്കുമ്പോൾ ഒരിക്കലും കഥാപാത്രത്തിന്റെ വലിപ്പമോ സീനുകളുടെ എണ്ണമോ നോക്കാറില്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. അത്തരത്തിൽ ചിന്തിച്ച് സിനിമകൾ ചെയ്തിരുന്നങ്കിൽ പല നല്ല സിനിമകളുടേയും ഭാ​ഗാമാകാൻ കഴിയുമായിരുന്നില്ലെന്നും ചാക്കോച്ചൻ പറയുന്നു. ഒരു യാഥാർഥസംഭവത്തെ മുൻനിർത്തിയാണ് കഥ രചിച്ചിരിക്കുന്നത്. തമാശയും പ്രണയവും സീരിയസ് വിഷയങ്ങളുമെല്ലാം നർമത്തിന്റെ രസച്ചരട് പൊട്ടാതെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

    നർമ്മം ആളുകൾക്കിടയിൽ ഇരുന്ന് വേണം ആസ്വദിക്കാൻ

    'ചെമ്പനും അഷറഫും ചേർന്നാണ് കഥ പറയുന്നത്. ആദ്യം അവർ പറഞ്ഞത്‌ മറ്റൊരു കഥയാണ്. കട്ട സീരിയസായ, ഒരു ഹെവി സബ്ജക്ട്‌. പെട്ടെന്ന് ചെയ്തെടുക്കാൻ പ്രയാസമുള്ള വിഷയമായതിനാൽ ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നാണ് കഥകേട്ടപ്പോൾ ഞാൻ ചോദിച്ചത്. ആ സമയത്ത് ചെമ്പൻ പറഞ്ഞൊരു ചെറിയ ത്രഡിൽ നിന്നാണ് ഭീമന്റെ വഴിയിലേക്കെത്തുന്നത്. ആദ്യ കേൾവിയിൽത്തന്നെ ആ കഥ ഇഷ്ടമായി. ഭീമന്റെ വഴിയെന്ന പേരും ചെമ്പൻ ആ സമയം തന്നെ പറഞ്ഞിരുന്നു. കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തോന്നി. യഥാർഥസംഭവത്തിന്റെ നിഴലിൽ സഞ്ചരിക്കുന്ന കഥയായതിനാൽ എളുപ്പത്തിൽ ചിട്ടപ്പെടുത്താൻ കഴിഞ്ഞു. ഒ.ടി.ടിയിൽ സിനിമ റിലീസ് ചെയ്യുമ്പോൾ ബിസിനസ് റിസ്ക് കുറവാണ്. ലോകത്തിന്റെ വിവിധഭാഗത്തുള്ള പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നു എന്നതാണ് വലിയ നേട്ടം. നിഴലും നായാട്ടുമെല്ലാം കണ്ട് വിദേശരാജ്യങ്ങളിൽ നിന്നുപോലും ഒരുപാടുപേർ വിളിച്ചിരുന്നു' സ്ഥിതി അങ്ങനെയൊക്കയാണെങ്കിലും തിയേറ്റർ അനുഭവം അത് ഇല്ലാതാകുന്നത് സങ്കടകരമായ അവസ്ഥ തന്നെയായിരുന്നു' കുഞ്ചാക്കോ ബോബൻ പറയുന്നു.

    നല്ലതെങ്കിൽ ചെറുവേഷങ്ങളും ചെയ്യും

    ഹ്യൂമർ സിനിമകളെല്ലാം ആൾക്കൂട്ടത്തിനിടയിലിരുന്ന് ആസ്വദിക്കുന്നതിന്റെ ആഹ്ലാദം ഒറ്റയ്ക്കൊരിടത്തിരുന്ന് മൊബൈലിലോ ലാപ്‌ടോപ്പിലോ ടിവിയിലോ കാണുമ്പോൾ സാധ്യമാകുന്നില്ലെന്നും കു‍ഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ ഭാ​ഗമാകാൻ തീരുമാനിക്കുന്നതിന് മുമ്പ് താൻ ചിന്തിക്കുന്ന കാര്യങ്ങളെ കുറിച്ചും കു‍ഞ്ചാക്കോ ബോബൻ മനസ് തുറന്നു. 'കഥ എത്രത്തോളം ആകർഷിക്കുന്നു എന്നതിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്. ചെയ്ത കഥാപാത്രങ്ങൾ വീണ്ടും ചെയ്യാതിരിക്കാൻ ശ്രമിക്കാറുണ്ട്. നായാട്ടിലെ പ്രവീൺ മൈക്കിൾ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾമാത്രമാണ്. സംഭാഷണം കുറഞ്ഞുപോയി പ്രധാന കഥാപാത്രമല്ല എന്നെല്ലാമുള്ള കാരണങ്ങൾ പറഞ്ഞ് സിനിമകൾ വേണ്ടെന്ന് വെക്കാറില്ല. ഹൗ ഓൾഡ് ആർ യുവും ടേക്ക് ഓഫുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പ്രേക്ഷകരിലേക്ക് ആഴത്തിൽ ഇറങ്ങുന്ന കഥാപാത്രങ്ങൾ ചെയ്യുക മാത്രമാണ് ലക്ഷ്യം. അതാണ് സന്തോഷം നൽകുന്നതും. ചെറുവേഷങ്ങളിൽ എത്തിയാലും പ്രേക്ഷകർ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടെങ്കിൽ അഭിമാനത്തോടെ അത് ചെയ്യാറുണ്ട്. ചെയ്യുന്ന സിനിമകളിലെല്ലാം എന്റെ തല എന്റെ ഫുൾഫിഗർ എന്ന നിലപാടില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നല്ല സിനിമകൾ നഷ്ടമായാനെ..' കുഞ്ചാക്കോ ബോബൻ പറയുന്നു.

    English summary
    'my aim meant to be a part of good movies', actor Kunchacko Boban revealing about his experience in bheemante vazhi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X