'ചില വേദനകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും', ഭാവനയെ കുറിച്ച് താരത്തിന്റെ ട്രെയിനർ പറയുന്നു!
2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ തെന്നിന്ത്യൻ സുന്ദരിയാണ് ഭാവന. മലയാളത്തിലൂടെയായിരുന്നു തുടക്കമെങ്കിലും മലയാളവും കടന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഭാവന നായികയായി തിളങ്ങി കഴിഞ്ഞു. മലയാളത്തിൽ ഇപ്പോൾ ഭാവന സജീവമല്ലെങ്കിലും കന്നടയിലും തെലുങ്കിലും ഭാവന നിരവധി സിനിമകൾ ചെയ്യുന്നുണ്ട്. ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നതും കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ. എൺപതിൽ അധികം സിനിമകളിൽ നായികയായി തിളങ്ങിയ ഭാവന ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവാണ്.
കൃത്യമായി ഫിറ്റ്നസ് നിലനിർത്താൻ ജിമ്മും യോഗയും വർക്കൗട്ടും ജീവിതചര്യയുടെ ഭാഗമാക്കിയിട്ടുണ്ട് ഭാവന. ഗായിക റിമി ടോമിക്ക് പോലും ഫിറ്റ്നസ് നിലനിർത്താനുള്ള ഉപദേശങ്ങളും ടിപ്സും പ്രചോദനവും എല്ലാം നൽകുന്നതും ഭാവനയാണ്. തനിക്ക് വ്യായാമം ചെയ്യാൻ എന്നും പ്രചോദനവും ഊർജവും പകർന്ന് തരാറുള്ളത് ഭാവനയാണ് പലപ്പോഴും റിമി ടോമി പറഞ്ഞിട്ടുമുണ്ട്. വർഷങ്ങൾ കഴിയുന്തോറും ഭാവനയുടെ സൗന്ദര്യം കൂടി വരുന്നതല്ലാതെ കുറയാറില്ല.
Also Read: 'വിവാഹ ജീവിതം ആഗ്രഹിക്കുന്നില്ല', കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിൽ സ്വര ഭാസ്കർ

കന്നടയുടെ മരുമകളായെങ്കിലും ഇടയ്ക്കിടെ മലയാളം ചാനലുകളിലെ പരിപാടികളിൽ ഗസ്റ്റായും കൂട്ടുകാരായ സയനോര, മൃദുല, രമ്യാ നമ്പീശൻ എന്നിവരെ സന്ദർശിക്കാനായും ഭാവന ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ട്. ഭാവനയുടെ സോഷ്യൽമീഡിയ പേജുകൾ മുഴുവൻ കൂട്ടുകാരികൾക്കൊപ്പമുള്ള ഫോട്ടോകളും റീൽസ് വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഭാവന പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ജിമ്മിൽ കഠിനമായ വർക്കൗട്ടിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. 'ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിക്കുന്നത് കിട്ടും' എന്ന തലക്കെട്ടോടെയാണ് ഭാവന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ജിം ട്രെയിനർക്കും ഭാവന കുറിപ്പിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. മരുതി നഞ്ചുണ്ടപ്പയാണ് നടിയുടെ ഫിറ്റ്‌നസ് ട്രെയിനർ. ട്രെയിനർക്കൊപ്പമുള്ള വർക്കൗട്ട് വീഡിയോയാണ് ഭാവന പുതുതായി പങ്കുവെച്ചിരിക്കുന്നത്.

ഭാവനയുടെ വർക്കൗട്ട് ചെയ്യാനും ഫിറ്റ്നസ് നിലനിർത്താനും കാണിക്കുന്ന നിശ്ചയദാർഡ്യത്തെ അഭിനന്ദിച്ച് ട്രെയിനർ മാരുതിയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'രണ്ട് തരം വേദനകളാണ് ഉള്ളത്. ഒരു വേദന നിങ്ങളെ വേദനിപ്പിക്കും. മറ്റൊരു വേദന നിങ്ങളെ മാറ്റും' എന്നാണ് വീഡിയോയ്‌ക്കൊപ്പം മരുതി കുറിച്ചത്. ഭാവനയുടെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ സുഹൃത്തുക്കളായ ശില്‍പ ബാല, ഷ്ഫ്‌ന തുടങ്ങിയവരെല്ലാം ഭാവനയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. 2018ൽ ആയിരുന്നു കന്നട സിനിമാ നിർമാതാവും സുഹൃത്തുമായ നവീനെ ഭാവന വിവാഹം ചെയ്‌തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സിനിമാ സെറ്റിൽ നിന്നും ആരംഭിച്ച പ്രണയമാണ് വിവാഹത്തിലെത്തിയത്. ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങളും ഭാവന ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.
Recommended Video

വിവാഹശേഷം സിനിമയിൽ നിന്നും കുറച്ചുനാൾ ഭാവന വിട്ടുനിന്നിരുന്നു. ശേഷമാണ് കന്നഡ ചിത്രം 99 ലൂടെ ഭാവനയുടെ മടങ്ങിവന്നത്. തമിഴ് ചിത്രം 96 ന്റെ റീമേക്കായിരുന്നു 99 എന്ന സിനിമ. വിവാഹശേഷം നാല് കന്നട സിനിമകളാണ് ഭാവനയുടേതായി റിലീസിനെത്തിയത്. 99ന് ശേഷം ഇൻസ്പെക്ടർ വിക്രമായിരുന്നു ഭാവന അഭിനയിച്ച് റിലീസിനെത്തിയ സിനിമ. ശേഷം ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട് കോം എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിനെത്തിയത്. ബജ്റംഗി2 ആണ് ഏറ്റവും പുതിയതായി റിലീസിനെത്തിയ ഭാവന ചിത്രം. ശിവരാജ്കുമാർ ആയിരുന്നു ചിത്രത്തിൽ നായകൻ. ചിത്രത്തിലെ ഭാവനയുടെ ലുക്കും ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.


Click it and Unblock the Notifications











