For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നില്ല', കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിൽ സ്വര ഭാസ്കർ

  |

  ബോളിവുഡ് സിനിമകളിൽ സജീവമായ നടിയാണ് സ്വര ഭാസ്കർ. നായിക വേഷങ്ങളെക്കാൾ സ്വരയുടെ സഹനടി കഥാപാത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 2009ൽ ആയിരുന്നു അഭിനയം ആരംഭിച്ചത്. മദോലാൽ കീപ്പ് വാക്കിങ് ആയിരുന്നു ആദ്യ സിനിമ. സുധ ഡൂബേയ് എന്ന കഥാപാത്രത്തെയാണ് സ്വര ഭാസ്കർ ചിത്രത്തിൽ അവതരിപ്പിച്ചത്. 2011ൽ പുറത്തിറങ്ങിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിലൂടെയാണ് സ്വരയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് 2013ൽ സ്വരയുടേതായി പുറത്തിറങ്ങിയ രാഞ്ജന എന്ന ചിത്രത്തിലെ അഭിനയത്തിനും സ്വരയ്ക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. ശേഷം തനു വെഡ്‌സ് മനു റിട്ടേൺസ്, പ്രേം രത്തൻ ധന് പായോ തുടങ്ങി നിരവധി ചിത്രങ്ങളിലും സ്വര അഭിനയിച്ചിട്ടുണ്ട്.

  Also Read: 'സുരേഷ് ​ഗോപി അങ്കിളിന് മുമ്പിൽ നിന്ന് ഡയലോ​ഗ് പറയാൻ പേടിയാണ്, ഒരുപാട് തെറ്റിച്ചു'; പത്മരാജ് രതീഷ്

  അഭിനേത്രി എന്നതിലുപരി വിവാദങ്ങളുടേയും നായികയാണ് സ്വര ഭാസ്കർ. പലപ്പോഴും പൊതു വിഷയങ്ങളിൽ തന്റേതായ അഭിപ്രായം മടി കൂടാതെ പറയാൻ എന്നും സ്വര ശ്രദ്ധിച്ചിരുന്നു. കേന്ദ്ര ഭരണത്തിനെതിരെ പോലും പരസ്യമായി പലപ്പോഴും സ്വര സംസാരിച്ചിരുന്നു. ചില പ്രസ്താവനകൾ വലിയ വിവാദങ്ങൾക്കും വഴി വെച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സ്വര ഭാസ്കർ എന്ന പേര് മാധ്യമങ്ങളിൽ ഇടം നേടുകയാണ്. വിവാഹം ഒഴിവാക്കി ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് സ്വര പറഞ്ഞതോടെയാണ് താരം വീണ്ടും വാർത്ത തലകെട്ടുകളിൽ നിറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് കുട്ടികളെ വളർത്താനും സ്വന്തമായി ഒരു കുടുംബം ഉണ്ടാകാനും ആഗ്രഹിക്കുന്നുവെന്ന് സ്വര ഭാസ്കർ തുറന്ന് പറഞ്ഞത്. എന്നാൽ വിവാഹമെന്ന കാഴ്ചപ്പാടിനോട് താൽപര്യമില്ലെന്നും സ്വര ഭാസ്കർ വ്യക്തമാക്കി.

  Also Read: 'ഒരു മിനിറ്റ് എന്ന് പറഞ്ഞതും വീണതും ഒരുമിച്ച്', റീൽ ഭാര്യയെ കുറിച്ച് ആനന്ദ്!

  നേരത്തെ തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായി ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നു സ്വര ഭാസ്കർ. ശേഷം പലവിധ കാരണങ്ങളാൽ ഇരുവരും വേർപിരിഞ്ഞു. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള ക്യാമ്പയിനിൽ സ്വര ഭാസ്‌കര്‍ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന നടിയാണ്. അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സ്വര ഭാസ്‌കര്‍ പറഞ്ഞത്. അതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താരം കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്.

  'എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു' സ്വര ഭാസ്കർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ദീപാവലി സ്വര ഭാസ്കർ ആ​ഘോഷിച്ചത് ഡൽഹിയിലെ ഒരു അനാഥാലയത്തിലായിരുന്നു.

  Recommended Video

  ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham

  കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനം വീട്ടിൽ മാതാപിതാക്കളെ അറിയിച്ചപ്പോൾ അവർ പൂർണ്ണ പിന്തുണയാണ് നൽകിയതെന്നും സ്വര ഭാസ്കർ പറയുന്നു. 'കുഞ്ഞിനെ ദത്തെടുക്കാനുള്ള വെയിറ്റിങ് ലിസ്റ്റിലാണ് ഞാൻ. കാത്തിരിപ്പ് ചിലപ്പോൾ മൂന്ന് വർഷം വരെ നീണ്ടേക്കും. പക്ഷെ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താം എന്നത് സന്തോഷം നൽകുന്നു' സ്വര ഭാസ്കർ കൂട്ടിച്ചേർത്തു. ഒരിക്കൽ ലിവിങ് ടു​ഗെതർ ബന്ധത്തെ കുറിച്ച് സ്വര ഭാസ്കർ പറഞ്ഞത് ഇങ്ങനെയാണ്. 'ഞാൻ ഒരു ലിവ് ഇൻ ബന്ധത്തിലാണ്. പക്ഷേ ഞാൻ വിവാഹിതയായിട്ടില്ല. പേപ്പർ വർക്കുകൾ വിവാഹത്തിലെന്നപോലെ ലിവ്വിനിൽ ഇല്ല. എന്നാൽ വിവാഹതിരായവരെ പോലെയാണ് കഴിയുന്നത്. ദിനചര്യ കൃത്യമായി ഒരു വിവാഹിത ദമ്പതികളുടേത് പോലെയാണ്. രണ്ടുപേർ വീടോ ജീവിതമോ പങ്കിടുന്നതിനേക്കാൾ എന്താണ് വിവാഹം? ഞാൻ താമസിക്കുന്ന കാലത്ത് ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും അറിയാമായിരുന്നു. ഞങ്ങൾ പരസ്പരം അടുത്ത ബന്ധമുള്ളവരായിരുന്നു. വിവാഹത്തിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല അത്. കൂടാതെ ആധുനിക ഇന്ത്യയിൽ നഗരജീവിതം പതുക്കെയാണ്. സ്ഥാപനങ്ങളെയും മൂല്യങ്ങളെയും മാറ്റുന്നു. പക്ഷേ ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നു. കാരണം ഞാൻ കുടുംബത്തിൽ വിശ്വസിക്കുന്നു. എന്റെ ശക്തമായ പിന്തുണയും ഞാൻ ഇപ്പോഴും യുക്തിസഹമായിരിക്കുന്നതിനും ഭ്രാന്തിയാകാതിരിക്കുന്നതിനും കാരണം എന്റെ കുടുംബമാണ്' എന്നായിരുന്നു. ഇപ്പോൾ വിവാഹമെ വേണ്ടെന്ന് വെച്ച് കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

  Read more about: swara bhaskar
  English summary
  'I've always wanted a family and children', bollywood actress Swara Bhaskar in preparation for child adoption
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X