For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു മിനിറ്റ് എന്ന് പറഞ്ഞതും വീണതും ഒരുമിച്ച്, ചൂട് ചായ എന്റെ പാന്റിലൂടെ ഒഴുകി', റീൽ ഭാര്യയെ കുറിച്ച് ആനന്ദ്!

  |

  ജനപ്രിയമായി സംപ്രേഷണം തുടരുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ഉദ്യോ​ഗഭരിതമായ ജീവിത മൂഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്.നടി മീര വാസുദേവാണ് സീരയിലിൽ സുമിത്രയായി അഭിനയിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളടക്കം അഭിനയിക്കുന്ന സീരിയയിലെ എല്ലാ കഥാപാത്രങ്ങൾക്കും വലിയ ആരാധകരുമുണ്ട്. സീരിയലിൽ സുമിത്രയുടെ മകൻ അനിരുദ്ധായി അഭിനയിക്കുന്നത് ആനന്ദ് നാരായണനാണ്. നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ മനോഹരമായാണ് ആനന്ദ് അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റെ ഭാര്യ അനന്യയായി സീരിയലിൽ വേഷമിട്ടിരിക്കുന്നത് ആതിര മാധവാണ്.

  Also Read: 'മുമ്പ് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയല്ല', മാറ്റത്തിന്റെ കാരണത്തെ കുറിച്ച്

  യഥാർഥ ജീവിത്തിൽ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആതിര മാധവ്. രാജീവ് മേനോൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പിലൂടെ ഗർഭിണിയാണെന്ന് ആതിര വെളിപ്പെടുത്തിയത്. താരമിപ്പോൾ ​ഗർഭാവസ്ഥയുടെ അഞ്ചാം മാസത്തിലൂടെ കടന്നുപോകുന്നത്. ​ഗർഭിണിയായ റീൽ ഭാര്യയെ കാണാൻ റിയൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ആനന്ദ് നാരായണൻ ആതിരയുടെ വീട്ടിൽ എത്തിയിരുന്നു. അഞ്ച് കൂട്ടം പലഹാരവുമായാണ് ആനന്ദ് നാരായണനും കുടുംബവും ആതിരയെ കാണാനെത്തിയത്.

  Also Read: 'ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്', കൂട്ടുകാരിയോട് മന്യ!

  ​ആതിര ​ഗർഭിണിയാണെന്ന വിവരം താനും കുടുംബവിളിക്കിലെ എല്ലാ താരങ്ങളും അഞ്ചാം മാസത്തിൽ തന്നെയാണ് അറിഞ്ഞതെന്നും ആനന്ദ് വെളിപ്പെടുത്തി. ഷൂട്ടിങിനിടെ ആതിര ആദ്യമായി തല കറങ്ങി വീണപ്പോൾ നടന്ന രസകരമായ സംഭവത്തെ കുറിച്ചും ആനന്ദ് ആരാധകരോട് തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി. 'ഞാനും ആതിരയും മാത്രമുള്ള സീൻ ചിത്രീകരിക്കുകയായിരുന്നു. സീനിന് വേണ്ടി ഒരു ​ഗ്ലാസ് ചൂട് കട്ടൻചായയുമായിട്ടാണ് ആതിര നിൽക്കുന്നത്. ഷൂട്ട് തുടങ്ങാൻ എല്ലാവരും തയ്യാറായി നിന്നു. പെട്ടന്ന് ആതിര ഒരു മിനിറ്റ് എന്ന് പറഞ്ഞ് തലകറങ്ങി വീണു. വീഴാൻ പോവുകയാണെന്ന് മനസിലാക്കിയതിനാൽ ഞാനും മറ്റുള്ളവരും ചേർന്ന് പിടിച്ചു. ബോധം നഷ്ടപ്പെട്ടതിനാൽ ആതിരയുടെ കൈയ്യിലെ ​ഗ്ലാസ് മറിഞ്ഞ് മുഴുവൻ ചൂട് ചായയും എന്റെ പാന്റിലേക്കാണ് വീണത്. പൊള്ളുന്നുണ്ടായിരുന്നു. എന്നാൽ ആതിരയെ താങ്ങി പിടിച്ചിരിക്കുന്നതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു' ആനന്ദ് പറഞ്ഞു. സംഭവം കേട്ട് അടുത്തിരുന്ന് ആതിര പൊട്ടിച്ചിരിക്കു്നനതും കാണാം.

  ​ഗർഭിണിയാണെന്ന വിവരം മനപൂർവ്വം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമയപ്പോഴാണ് പുരത്ത് പറയാവുന്ന തരത്തിൽ എല്ലാം ഉറപ്പിച്ചതെന്നും അല്ലാതെ വൈരാ​ഗ്യം വെച്ച് മനപൂർവം ഒളിപ്പിച്ചതല്ലെന്നും ആതിര വ്യക്തമാക്കി. 'സ്നേഹിച്ചും തല്ലുകൂടിയും നിനക്കൊപ്പം പിന്നിട്ട 365 ദിവസങ്ങൾ. ഞാനാരു ഉത്തമ ഭാര്യയല്ലെന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ ആകാൻ ഞാൻ പരമാവധി ശ്രമിക്കും. നിന്റെ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. വഴക്കിട്ടും മനസിലാക്കിയും നമുക്ക് ഒന്നിച്ച് മുന്നേറാം. ഒപ്പം ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരവും അതിയായ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു' എന്നാണ് ​ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചത്. 2020 നവംബർ 9ന് ആയിരുന്നു ആതിരയുടെ വിവാഹം.

  ആതിര ​ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നതോടെ താരം കുടുംബവിളക്കിൽ നിന്ന് പിന്മാറുകയണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ആതിര തന്നെ വിശദീകരണവുമായി രം​ഗത്തെത്തി കുടുംബവിളക്കിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള വീഡിയോയും ആതിര പങ്കുവെച്ചു. താൻ സീരിയലിൽ നിന്നും പിന്മാറുമ്പോൾ ഒഫീഷ്യലായി അറിയിച്ചിട്ട് മാത്രമെ പിന്മാറു എന്നാണ് ആതിര പറഞ്ഞത്. അ‍ഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ആതിരയും രാജീവും വിവാഹിതരായത്. എഞ്ചിനീയറാണ് താരത്തിന്റെ ഭർത്താവ് രാജീവ്. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ എത്തിയപ്പോഴാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തിയതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  English summary
  kudumbavilakku fame anand narayan revealed a funny incident related with athira madhav's pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X