'ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്', കൂട്ടുകാരിയോട് മന്യ!
തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ഹിറ്റ് നായികമാരായിരുന്നു സംയുക്ത വർമയും മന്യയുമെല്ലാം. വിവാഹം കഴിഞ്ഞതോടെ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാള സിനിമയിൽ നിന്നും മന്യയുടെ ഏറ്റവും വലിയ സുഹൃത്ത് ഇന്നും സംയുക്ത വർമയാണ്. മന്യയും സംയുക്ത വർമയും വളരെ കുറച്ച് കാലം മാത്രമാണ് സിനിമയിൽ അഭിനയിച്ചത് എങ്കിലും നിരവധി മനോഹരമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരുവർക്കും സാധിച്ചു.
Also Read: 'സിനിമ ജീവശ്വാസമാക്കിയവർക്കൊപ്പമുള്ള യാത്ര', മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് താരപുത്രി
മന്യ വിവാഹശേഷം ഭർത്താവിനൊപ്പം ഇപ്പോൾ ന്യൂയോർക്കിലാണ് താമസം. സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും യോഗവും ഫിറ്റ്നസ് കാര്യങ്ങളും കുടുംബവുമായി തിരക്കിലാണ് സംയുക്ത വർമ. വെറും നാല് വർഷം മാത്രം സിനിമയിൽ അഭിനയിച്ച സംയുക്ത വർമ ചെയ്തത് പതിനെട്ടോളം മലയാള സിനിമകളാണ്. 1999ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സിനിമ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായിരുന്നു സിനിമാ ജീവിതത്തിന് സംയുക്ത തുടക്കം കുറിച്ചത്.
Also Read: 'മകന്റെ രീതികൾ വേദനിപ്പിച്ചിരുന്നു, പിന്നീട് പതുക്കെ അത് ഉൾകൊള്ളാൻ തുടങ്ങി'; സുചിത്ര മോഹൻലാൽ

ആദ്യ ചിത്രത്തിന് പിന്നാലെ തുടരെ തുടരെ സിനിമകളായിരുന്നു സംയുക്ത വർമയ്ക്ക്. വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സ്വയംവര പന്തൽ, തെങ്കാശിപ്പട്ടണം, നാടൻവപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വർ തിരുമേനി, മേഘസന്ദേശം, നരിമാൻ, വൺമാൻഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങിയ സിനിമകളിൽ സംയുക്ത വർമ അഭിനയിച്ചു. നടൻ ബിജു മേനോനുമായി പ്രണയ വിവാഹമായിരുന്നു സംയുക്ത വർമയുടേത്. നാല് വർഷത്തെ സിനിമാ ജീവിതത്തിനിടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ സംയുക്തയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം നിരവധി ഫിലിം ഫെയർ പുരസ്കാരങ്ങളും ലഭിച്ചു.

കഴിഞ്ഞ ദിവസം സംയുക്ത വർമ തന്റെ നാൽപത്തി രണ്ടാം പിറന്നാൾ ആഘോഷിച്ചിരുന്നു. ആരാധകരും കൂട്ടുകാരും പ്രിയപ്പെട്ടവരുമടക്കം നിരവധി പേർ സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. അതിൽ കടൽ കടന്നെത്തിയ പ്രിയ കൂട്ടുകാരിയുടെ ആശംസയുടേയും കേക്കിന്റേയും വിശേഷങ്ങൾ സംയുക്ത വർമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. താരത്തിന്റെ പ്രിയ കൂട്ടുകാരി മന്യയാണ് പിറന്നാൾ കേക്കും പൂക്കളും ആശംസകളും ഏഴ് കടലിന് അക്കരെ നിന്ന് സംയുക്തക്കായി അയച്ച് കൊടുത്തത്. കേക്കിന്റേയും പൂക്കളുടേയും ചിത്രങ്ങളും സംയുക്ത വർമ പങ്കുവെച്ചു. 'എന്റെ പിറന്നാൾ ദിവസം മനോഹരവും എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ളതും ആക്കി തീർത്തതിന് ഒരുപാട് നന്ദി' എന്നാണ് മന്യയ്ക്ക് നന്ദി അറിയിച്ച് സംയുക്ത കുറിച്ചത്. പ്രിയപ്പെട്ടവരുടെ ചിന്നുവാണ് സംയുക്ത വർമ.
Recommended Video

'ഞങ്ങളുടെ പ്രിയ ചിന്നുവിന് ജന്മദിനാശംസകൾ.... ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു... ഈ ജീവിതത്തിൽ നിന്നെ എന്റെ സുഹൃത്തായും കുടുംബാംഗമായും ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. യുഎഇയിൽ ആലുക്കാസ് ഷോയുടെ റിഹേഴ്സലിനായി എത്തിയപ്പോൾ നമ്മൾ കണ്ടുമുട്ടിയ ആദ്യ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല... 2000ത്തിലെ ആ ദിവസം മുതൽ ഇന്ന് 2021 വരെ.... നമ്മൾ കിലോമീറ്ററുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ സ്നേഹം ശക്തമാണ്... ഞാൻ നിന്നെ മിസ് ചെയ്യുന്നു എന്റെ പ്രിയ ചിന്നു... നിന്നെ കെട്ടിപ്പിടിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല.... എപ്പോഴും അനുഗ്രഹിക്കപ്പെട്ടവളായിരിക്കുക....' എന്നാണ് സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസിച്ച് മന്യ കുറിച്ചത്. ഒപ്പം മകൾക്കൊപ്പം നിന്ന് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോയും മന്യ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും ആരാധകരും സോഷ്യൽമീഡിയ പോസ്റ്റുകളും വീഡിയോയും ഏറ്റെടുത്തു.


Click it and Unblock the Notifications











