For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകന്റെ രീതികൾ വേദനിപ്പിച്ചിരുന്നു, പിന്നീട് പതുക്കെ അത് ഉൾകൊള്ളാൻ തുടങ്ങി'; സുചിത്ര മോഹൻലാൽ

  |

  സിനിമാക്കാരുടെ സിംപ്ലിസ്റ്റിയെ കുറിച്ച് സംസാരിക്കുന്നവർ പലപ്പോഴും ഉദാഹരണമായി പറയുന്ന പേരാണ് പ്രണവ് മോഹൻലാലിന്റേത്. ലോകത്ത് അറിയപ്പെടുന്ന ഏറ്റവും പ്രശസ്തനായ അച്ഛന്റെ മകനായിരുന്നിട്ടും മറ്റുള്ള താരപുത്രന്മാരെ പോലെയല്ല പ്രണവ് ജീവിക്കുന്നത്. അച്ഛന്റെ കോടിക്കണക്കിന് സ്വത്തിൽ പങ്കുപെറ്റി ആഡംബര വസ്ത്രങ്ങൾ ധരിച്ച്, കാറുകളിൽ ചീറിപ്പാഞ്ഞൊന്നുമല്ല പ്രണവിന്റെ ജീവിതം. യാത്രകളോടാണ് എന്നും പ്രണവിന് പ്രിയം. യാത്രകൾ പോകുന്നത് പോലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോ​ഗിച്ചാണ്. സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റിലും, കാൽനടയായുമെല്ലാമാണ് പ്രണവ് ലോകം ചുറ്റി കറങ്ങുന്നത്.

  Also Read: 'സോനുവിനും പിളേളർക്കും വേണ്ടി അവസരങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു', ബഷീറും കുടുംബവും ദുബൈയിലേക്ക്

  ഇപ്പോൾ മകന്റെ ഇഷ്ടങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് സുചിത്ര മോഹൻലാൽ. ​ഗൃഹലക്ഷ്മി മാ​ഗസീനിന് നൽകിയ അഭിമുഖത്തിലാണ് മകന്റെ യാത്രാ കമ്പത്തെ കുറിച്ച് സുചിത്ര മനസ് തുറന്നത്. പ്രണവ് യാത്രകൾ പോകാൻ തീരുമാനിച്ചപ്പോൾ ചിലപ്പോഴെങ്കിലും ഒരു അമ്മയെന്ന നിലയിൽ വിഷമം ഉണ്ടാക്കിയിരുന്നുവെന്നാണ് സുചിത്ര പറയുന്നത്. യാതൊരു സൗകര്യങ്ങലും ഉപയോ​ഗിക്കാതെയുള്ള അവന്റെ യാത്രകൾ എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടെന്നും താരപത്നി പറയുന്നു.

  Also Read: 'അതിഥിയെ ചേർത്ത് പിടിച്ച് റിഷി', വനവാസം അവസാനപ്പിച്ചുള്ള റിഷിയുടെ യാത്ര മരണത്തിലേക്കോ?

  പ്രണവിനെ അധ്യാപകനാകാൻ താൽപര്യമുള്ളതായി പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിദ്യാഭാസ്യം ലഭിക്കാത്ത ആളുകൾ പാർക്കുന്ന സ്ഥലങ്ങളിൽ എത്തി അവർക്ക് അറിവ് പകരുക എന്നത് പ്രണവ് ആ​ഗ്രഹിക്കുന്ന കാര്യമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. പലപ്പോഴും കാടും മേടും താണ്ടി വലിയ ഭാരം നിറഞ്ഞ ബാ​ഗും തൂക്കി നടന്നുപോകുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. കുഞ്ഞുനാള്‍ മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്നും സുചിത്ര പറയുന്നു.

  'വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. ഒരു ഘട്ടത്തില്‍ പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി. ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങൾ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി... അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു' സുചിത്ര പറയുന്നു.

  Recommended Video

  മരക്കാര്‍ തീയറ്ററുകളിലേയ്ക്ക്, ടീസര്‍ വൈറല്‍

  പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് പ്രണവിനിഷ്ടമെന്നും സുചിത്ര മോഹൻലാൽ പറയുന്നു. മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് തുടക്കത്തിലെ തന്നെ പറഞ്ഞിരുന്നുവെന്നും സുചിത്ര പറയുന്നു. ഇടയ്ക്കിടെ പ്രണവിന്റെ യാത്രകളിൽ സഹോദരി വിസ്മയയെയും പ്രണവ് ഉൾപ്പെടുത്താറുണ്ട്. മരക്കാർ അറബിക്കടിലിന്റെ സിംഹവും, ഹൃദയവുമാണ് ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ പ്രണവ് മോഹൻലാൽ സിനിമകൾ. സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ പ്രമോഷനുമായി തിരക്കിലാണെങ്കിലും നായകൻ പ്രണവ് യാത്രകളിലാണ്. ഹൃദയത്തിലെ ദർശന എന്ന് തുടങ്ങുന്ന പാട്ടിം ടീസറുകളുമെല്ലാം വലിയ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനാണ് ഹൃദയം സംവിധാനം ചെയ്തിരിക്കുന്നത്. ടീസറും പാട്ടും കണ്ടവരെല്ലാം പ്രണവിനെ പ്രകടനത്തിൽ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. ബാലതാരമായിട്ടാണ് പ്രണവ് അഭിനയം ആരംഭിച്ചത്. ആദ്യമായി നായകനായത് ജീത്തു ജോസഫ് ചിത്രം ആദിയിലായിരുന്നു. ഇടയ്ക്കിടെ സഹസംവിധായകനായും പ്രണവ് പ്രവർത്തിക്കാറുണ്ട്. യാത്രകൾക്കുള്ള പണം കണ്ടെത്താനാണ് സഹ സംവിധായകന്റെ ജോലി ചെയ്യുന്നത്.

  English summary
  suchitra mohanlal open up about her son pranav dreams and habits
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X