twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സോനുവിനും പിളേളർക്കും വേണ്ടി അവസരങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു', ബഷീറും കുടുംബവും ദുബൈയിലേക്ക്

    |

    മലയാളികൾക്ക് പ്രിയപ്പെട്ട ഫാമിലി വ്ലോ​ഗേഴ്സാണ് ബി​ഗ് ബോസ് ഫെയിം ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാർക്കും മക്കൾക്കും ഒപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ബഷീർ പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്. ബിസിനസിലും മോഡലിങിലും തിളങ്ങി നിൽക്കുന്ന കാലത്താണ് ബഷീർ ബി​ഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർഥിയായി എത്തിയത്. ബി​ഗ് ബോസിൽ പങ്കെടുത്തതോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ആരാധകരേയും ബഷീർ സ്വന്തമാക്കി. രണ്ട് വിവാഹം ചെയ്തിട്ടുണ്ട് എന്നതും ആ രണ്ട് ഭാര്യമാർക്കുമൊപ്പം ഒരു വീട്ടിൽ ഒരുമിച്ചാണ് സന്തോഷകരമായി ജീവിക്കുന്നത് എന്നതുമായിരുന്നു ബഷീർ ബഷിയെ കൂടുതൽ ജനപ്രിയനാക്കിയത്.

    Also Read: 'അതിഥിയെ ചേർത്ത് പിടിച്ച് റിഷി', വനവാസം അവസാനപ്പിച്ചുള്ള റിഷിയുടെ യാത്ര മരണത്തിലേക്കോ?

    ബി​ഗ് ബോസിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും നിരവധി പേർ ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആരാധകരായി മാറിയിരുന്നു. വീട്ടുവിശേഷങ്ങളെല്ലാം ആരാധകരുമായി ബഷീറും കുടുംബവും പങ്കുവെക്കാറുണ്ട്. ബഷീറിനും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും യുട്യൂബ് ചാനലുകളുണ്ട്. ഈ ചാനലുകൾ വഴിയാണ് മൂവരും വീട്ടുവിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇവരുടെ വീഡിയോകളെല്ലാം വലിയ തോതിൽ വൈറലാകാറുമുണ്ട്. പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. കുടുംബത്തോടെ ദുബൈയിൽ നടക്കുന്ന എക്സ് പോ കാണാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് ബഷീറിന്റെ കുടുംബം. ആദ്യ ഭാര്യ സുഹാനയ്ക്കും മക്കൾക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇതുവരെ കുടുംബത്തോടെ ദുബൈയിൽ പോകാൻ സാധിച്ചിട്ടില്ലെന്നും ജനുവരിയിൽ ആ ആ​ഗ്രഹം സഫലമാകും എന്നുമാണ് ബഷീർ ബഷി പറയുന്നത്. രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ ചാനലിലാണ് സോനുവും പിള്ളേരും ദുബൈയിലേക്ക് എന്ന പേരിൽ പുതിയ സന്തോഷം പങ്കുവെച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    Also Read: 'ഭർത്താവ് എവിടെ... കുഞ്ഞിന്റെ അച്ഛനെന്തിയെ?', കഥയിറക്കേണ്ട മറുപടിയുണ്ടെന്ന് നവ്യ നായരുടെ ആരാധകർ!

    ദുബൈ യാത്ര ഉടൻ

    തനിക്കും ബഷീറിനും പാസ്പോർട്ട് ഉണ്ടെന്നും എന്നാൽ സോനുവിനും പിള്ളേർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ കുടുംബത്തോടെയുള്ള വിദേശയാത്രകൾ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്നും ബഷീറും മഷൂറയും പറഞ്ഞു. പലപ്പോഴും വിദേശത്ത് പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ സോനുവിനും പിള്ളേർക്കും വേണ്ടി അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബഷീർ പറഞ്ഞു. 'സോനുവിനും പിള്ളേർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഞങ്ങൾ വിദേശയാത്രകൾ നടത്തിയിരുന്നില്ല. എനിക്കും മഷൂറയ്ക്കും പാസ്പോർട്ട് ഉണ്ട്. ഇപ്പോൾ ഞങ്ങൾ സോനുവിനും പിള്ളേർക്കും പാസ്പോർട്ട് എടുക്കാനുള്ള കാര്യങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്. ജനുവരിയിൽ ദുബൈയിൽ നടക്കുന്ന എക്സ് പോ കാണാൻ പോകണമെന്നാണ് ആ​ഗ്രഹം അ‍ഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നാണല്ലോ. പലപ്പോഴും വിദേശ യാത്രകൾക്ക് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സോനുവിനും പിള്ളേർക്കും വരാൻ സാധിക്കാത്തതിനാൽ വേണ്ടെന്ന് വെക്കുകയായിരുന്നു' ബഷീർ ബഷി പറഞ്ഞു.

    ഇതുവരെ ദുബൈ സന്ദർശിക്കാത്തതിന് കാരണം

    'ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പാസ്‌പോര്‍ട്ടുണ്ടായിട്ട് കാര്യമില്ല... ഇവര്‍ ഞങ്ങളെ പോവാന്‍ അനുവദിക്കില്ല. നമ്മള്‍ അങ്ങനെ പോയാല്‍ യുദ്ധം നടക്കും. ആരും തെറ്റിദ്ധരിക്കേണ്ട ഞങ്ങള്‍ അങ്ങനെ പോവാറില്ല. ഞങ്ങളെ മനസിലാക്കിയവര്‍ക്ക് അത് ബോധ്യമാവും' മഷൂറ പറഞ്ഞു. സൈഗുവിന്റെയും സുനുവിന്റേയും ഇപ്പോഴത്തെ ലുക്കിലുള്ള ഫോട്ടോ എടുക്കുകയാണ് ആദ്യത്തെ ജോലിയെന്നും ജനുവരി ആവുന്നതിന് മുമ്പ് പാസ്‌പോര്‍ട്ട് എടുത്ത് ജനുവരിയിൽ യാത്രപോകാൻ ആണ് ഉദ്ദേശിക്കുന്നതെന്നും മഷൂറ പറഞ്ഞു. ഫോട്ടോ എടുപ്പ് കഴിഞ്ഞതിന് ശേഷം ബാങ്കിലേക്കായിരുന്നു ബഷീറും കുടുംബവും പോയത്. ബാങ്കിലെത്തിയപ്പോൾ കോടികൾ പിൻവലിക്കാനുണ്ടെന്ന് മഷൂറ തമാശ രൂപേണ പറയുന്നതും കാണാം. ബഷീർ കുടുംബത്തെ ഒഴിവാക്കി യാത്രകൾ നടത്തുന്ന വ്യക്തിയല്ലെന്നും ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് വല്ലപ്പോഴും അത്തരം യാത്രകൾ നടത്താറുള്ളതെന്നും ബഷീറിന്റെ ഭാര്യമാർ പറഞ്ഞു.

    കുടുംബമാണ് എല്ലാം

    കുടുംബമാണ് എല്ലാമെന്ന് കരുതിയാണ് ബഷീർ ബഷി ജീവിക്കുന്നതെന്നും മഷൂറയും സുഹാനയും പറഞ്ഞു. താര കുടുംബത്തിന്റെ ദുബായ് യാത്രയുടെ വ്ലോ​ഗ് എത്തിയതോടെ നിരവധി പേർ ആശംസകൾ നേർന്നു. 'യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്തുകൊണ്ടാണ് ഇതുവരെ ദുബൈയിൽ പോകാതിരുന്നത് എന്ന പോലപ്പോഴും ചിന്തിച്ചിരുന്നുവെന്നും അതിനുള്ള ഉത്തരം ഇപ്പോൾ ലഭിച്ചു'വെന്നുമായിരുന്നു ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. 'സോനുവും പിള്ളേരും ​ദുബൈയിലേക്ക് പോകുന്നുവെന്ന് അറിഞ്ഞ് ഓടിയെത്തിയതാണ്' എന്നാണ് മറ്റൊരു ആരാധകൻ കമന്റായി കുറിച്ചത്. അടുത്തിടെയാണ് പുതിയ വീട് ബഷീറും കുടുംബവും സ്വന്തമാക്കിയത്. ഇഷ്ടപ്പെട്ടതെല്ലാം കഷ്ടപ്പെട്ടും നിശ്ചയദാർഢ്യത്തിലൂടെയും സ്വന്തമാക്കാൻ പ്രയ്ത്നിക്കുന്ന വ്യക്തിയാണ് ബഷീർ ബഷി. കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് കല്ലുമ്മക്കായ പോലുള്ള സീരിസുകൾ നിർമിച്ചും ബഷീർ ബഷിയും കുടുംബവും ശ്രദ്ധനേടിയിരുന്നു.

    Recommended Video

    ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി
    വിമർശിക്കാൻ മാത്രമായി എത്തുന്നവർ

    അടുത്തിടെ രണ്ടാം ഭാര്യ മഷൂറയുടെ പിറന്നാൾ ആഘോഷം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കോടികള്‍ മുടക്കി രണ്ടാം ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി എന്ന തരത്തിലുള്ള വിമർശനങ്ങളും അന്ന് ബഷീറിന് നേരെ ഉയർന്നിരുന്നു. മഷൂറയ്ക്ക് സമ്മാനമായി ബഷീറും സുഹാനയും കൊടുത്തത് ഐ ഫോൺ 13 പ്രോയാണ്. വിലപിടിപ്പുള്ള സമ്മാനങ്ങൾ മഷൂറയ്ക്ക് മാത്രം ബഷീർ നൽകുന്നുവെന്ന് പറഞ്ഞാണ് അന്ന് ചിലർ വിമർശനവുമായി എത്തിയത്. സംഭവം വലിയ ചർച്ചയായതോടെ ബഷീറും കുടുംബവും മറുപടിയുമായി എത്തിയിരുന്നു. പലരും കുടുംബം കലക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ തങ്ങൾക്കിടയിൽ അതൊന്നും വിലപ്പോവില്ലെന്നുമാണ് ബഷീർ പറഞ്ഞത്. മഷൂറ എന്നും വ്ലോ​ഗും വീഡിയോകളും ചെയ്യുന്ന ആളായ കൊണ്ടാണ് ഐ ഫോൺ സമ്മാനമായി നൽകിയത് എന്നാണ് ബഷീർ പറഞ്ഞത്. സോനുവിന്റെ പിറന്നാളിനും ഡയമണ്ടും, സ്വർണ്ണവും സമ്മാനമായി നൽകാറുണ്ടെന്നും ബഷീർ അന്ന് പറഞ്ഞിരുന്നു. ഇന്നോ ഇന്നലെയോ തങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങിയവർ കുറ്റം പറയുന്നതിൽ വിഷമമില്ലെന്നും അത് ശ്രദ്ധിക്കാറില്ലെന്നും ബഷീറും കുടുംബവും വ്യക്തമാക്കി. പാചക പരീക്ഷണങ്ങളും, യാത്ര വ്ലോ​ഗുകളും, ചലഞ്ചുകളുമെല്ലാം ഉൾപ്പെടുത്തിയുള്ള വീഡിയോകളാണ് ബഷീറും സുഹാനയും മഷൂറയും അവരുടെ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിലും ബഷീറും കുടുംബവും പങ്കെടുക്കാറുണ്ട്. ബഷീറിനും സുഹാനയ്ക്കും സുനൈന, മുഹമ്മദ് സൈ​ഗം എന്നീ രണ്ട് മക്കളുമുണ്ട്.

    Read more about: bigg boss malayalam basheer bashi
    English summary
    bigg boss malayalam fame basheer bashi shared new updates about upcoming family trip to dubai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X