For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മുമ്പ് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയല്ല', മാറ്റത്തിന്റെ കാരണത്തെ കുറിച്ച് സിമ്പു!

  |

  പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിലമ്പരസൻ എന്ന സിമ്പു സിനിമാ ജീവിതം ആരംഭിച്ചത്. ആരാധകർ സ്നേഹത്തോടെ എസ്ടിആർ എന്ന വിളിക്കുന്ന സിമ്പുവിന്റെ ആദ്യ സിനിമ 1984ൽ ആണ് റിലീസ് ചെയ്തത്. സിലമ്പരസ് എന്ന പേരിലായിരുന്നു താരത്തിന്റെ ആ​ദ്യ കഥാപാത്രം. പിന്നീട് നിരവധി സിനിമകളിൽ തുടർന്നും ബാലതാരമായി അഭിനയിച്ചു. തമിഴ് സിനിമയ്ക്കൊപ്പം വളർന്ന പ്രതിഭയാണ് സിമ്പു. ലോകത്തെമ്പാടുമായി ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു തമിഴ് നടൻ കൂടിയാണ് സിമ്പു. നടൻ എന്നതിലുപരി സംവിധായകൻ, ​ഗായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും സിമ്പു പ്രതിഭ തെളിയിച്ച വ്യക്തിയാണ്.

  actor Silambarasan, actor Silambarasan movies, Silambarasan, simbu maanadu movie, നടൻ സിമ്പു, സിമ്പു സിനിമകൾ, മാനാട് സിനിമ, സിമ്പു കല്യാണി പ്രിയദർശൻ

  മന്മദൻ എന്ന പ്രണയ ചിത്രത്തിനായിരുന്നു സിമ്പു ആദ്യമായി തിരക്കഥയെഴുതിയത്. 2006ൽ ഇറങ്ങിയ വല്ലവനായിരുന്നു സിമ്പു സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം. മാസ് മസാല സിനിമയായിരുന്നു വല്ലവൻ. താരത്തിന്റെ മുൻ കാമുകിയും ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികയുമായ നയൻതാരയായിരുന്നു ചിത്രത്തിൽ നായിക. 1984ൽ ആരംഭിച്ച സിനിമാ ജീവിതം 2021ൽ എത്തിനിൽക്കുമ്പോൾ നിരവധി വിജയ പരാജയങ്ങൾ സിമ്പുവിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്.

  actor Silambarasan, actor Silambarasan movies, Silambarasan, simbu maanadu movie, നടൻ സിമ്പു, സിമ്പു സിനിമകൾ, മാനാട് സിനിമ, സിമ്പു കല്യാണി പ്രിയദർശൻ

  ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിമ്പു ചിത്രം മാനാട് ആണ്. ടൈം ലൂപ്പ് പ്രമേയമായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കരിയറിൽ നിരവധി പഴികൾ കേട്ടിട്ടുള്ള വ്യക്തിയാണ് സിമ്പു. എങ്കിലും യുവതാരങ്ങൾക്കിടയിലെ ആവേശമായിരുന്നു സിമ്പു. എന്തൊക്കെ വിമർശനങ്ങൾ വന്നാലും ഒരൊറ്റ മാസ് പെർഫോമൻസ് മാത്രം മതി ഇതെല്ലാം മാറ്റിമറിക്കാനും ആരാധകർ സിമ്പുവിനെ കൊണ്ടാടാനും. മാനാട് എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വെങ്കട് പ്രഭുവാണ്. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തിന്റെ ആദ്യ പകുതി മികച്ച അനുഭവമാണെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നായകൻ ചിമ്പുവും വില്ലൻ എസ്ജെ. സൂര്യയും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങള്‍ക്ക് കയ്യടി കിട്ടുന്നു. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് മാനാട് നിര്‍മിച്ചിരിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായാണ് ഒരു ചിത്രത്തിനായി ചിമ്പുവും വെങ്കട് പ്രഭുവും ഒന്നിക്കുന്നത്. മാനാട് സിമ്പുവിന്റെ തിരിച്ച് വരവാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

  Also Read: 'മകന്റെ രീതികൾ വേദനിപ്പിച്ചിരുന്നു, പിന്നീട് പതുക്കെ അത് ഉൾകൊള്ളാൻ തുടങ്ങി'; സുചിത്ര മോഹൻലാൽ

  മാനാടുമായി ബന്ധപ്പെട്ടും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെ കുറിച്ചും സിമ്പു വാചാലനായ പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ സ്വഭാവത്തിലടക്കം ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് സിമ്പു പറയുന്നത്. 'പണ്ട് എവിടെ നിന്ന് എന്തുകേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു. പ്രതികരച്ച് കഴിയുമ്പോൾ ലഭിക്കുന്ന വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. വല്ലാതെ ഡിസ്റ്റർബ് ആകുമായിരുന്നു. ചിലപ്പോൾ സങ്കടവരുന്ന അവസ്ഥ വരെയുണ്ടാകും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എല്ലാം വളരെ സാവദാനം ഇരുന്ന് കേട്ട് മനസിലാക്കി പഠിക്കും. സ്വയമുള്ള സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം. മറ്റുള്ളവരുടെ വിമർശനങ്ങൾ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാൽ മാത്രമെ മനസിലേക്ക് എടുക്കാറുള്ളൂ' സിമ്പു പറയുന്നു. നാൽപത്തിയേഴ് സിനിമകളോളം പൂർത്തിയായി എന്നും അമ്പത് തികഞ്ഞ് കഴിഞ്ഞാൽ പിന്നെ സിനിമകൾ സംവിധാനം ചെയ്യുക എന്നതിനെ കുറിച്ച് ശക്തമായി ആലോചിക്കുന്നുണ്ടെന്നും സിമ്പു പറയുന്നു.

  Also Read: 'സിനിമ ജീവശ്വാസമാക്കിയവർക്കൊപ്പമുള്ള യാത്ര', മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് താരപുത്രി

  ട്രോളന്മാരെ കുറിച്ച ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. 'ട്രോളന്മാരെ ഒരിക്കലും കുറ്റപറയാൻ സാധിക്കില്ല. ഓരോ​ഗുത്തരുടേയും അഭിപ്രായ പ്രകടനങ്ങളാണ്. എന്നെ കുറിച്ചുള്ള മീമുകൾ അവർ പുറത്തിറക്കുമ്പോൾ അതിൽ മോശം കാര്യങ്ങൾ മാത്രമല്ല നല്ല കാര്യങ്ങൾ സംഭവിക്കുമ്പോഴും അവർ ട്രോളുകൾ ചെയ്യാറുണ്ട്. അതിനാൽ ഞാൻ സാന്തോഷിക്കാറുണ്ട്. ചിലർ കുറ്റം പറയുന്നുവെന്ന് കരുതി ഒരു വിഭാ​ഗത്തെ മൊത്തത്തിൽ അടച്ച് ആക്ഷേപിക്കാൻ സാധിക്കില്ല' സിമ്പു പറഞ്ഞു. ഉറ്റ ചങ്ങാതിമാരായിരുന്നിട്ടും അനിരുദ്ധിനൊപ്പമുള്ള ആൽബമോ പാട്ടുകളോ സിനിമകളോ വരാത്തതിനുള്ള കാരണവും സിമ്പു വ്യക്തമാക്കി. നല്ലൊരു കഥയോ പാട്ടോ ലഭിച്ചിട്ടില്ലെന്നും സമയവും സന്ദർഭവും ഒത്തുവരുമ്പോൾ അത്തരം ഒന്ന് സംഭവിച്ചേക്കുമെന്നും സിമ്പു പറയുന്നു. തമിഴ്നാടാണ് തന്നെ വളർത്തിയതെന്നും അതുകൊണ്ട് അവർ എന്നും തനിക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിമ്പു പറഞ്ഞു.

  Recommended Video

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  Also Read: 'ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്', കൂട്ടുകാരിയോട് മന്യ!

  Read more about: silambarasan
  English summary
  actor Silambarasan open up about his calmness secret and dreams about cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X