'സുരേഷ് ഗോപി അങ്കിളിന് മുമ്പിൽ നിന്ന് ഡയലോഗ് പറയാൻ പേടിയാണ്, ഒരുപാട് തെറ്റിച്ചു'; പത്മരാജ് രതീഷ്
അച്ഛനെ പോലെ തന്നെ സിനിമയുടെ ഭാഗമായി കഴിഞ്ഞു പത്മരാജ് രതീഷും. 2015ൽ ആയിരുന്നു പത്മരാജിന്റെ ആദ്യ സിനിമ സംഭവിച്ചത്. പിന്നീടങ്ങോട്ട് പതിനഞ്ചോളം സിനിമകളുടെ ഭാഗമായി കഴിഞ്ഞു. ഏറ്റവും അവസാനം റിലീസ് ചെയ്ത പത്മരാജൻ സിനിമ കാവലാണ്. സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം മാസ് കഥാപാത്രമായി എത്തിയ സിനിമ കൂടിയാണ് കാവൽ. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഫാദർ ഡേവിഡ് എന്ന വൈദീകന്റെ വേഷമാണ് പത്മരാജ് അവതരിപ്പിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയെ ഒരു നടൻ എന്നതിലുപരി വലിയൊരു ആത്മബന്ധം പത്മരാജനുമായി ഉണ്ട്. രതീഷ് മരിച്ചപ്പോൾ മുതൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായങ്ങൾ നൽകി നോക്കിയിരുന്നത് സുരേഷ് ഗോപിയായിരുന്നു. പത്മരാജന്റേയും സഹോദരങ്ങളുടേയും വിദ്യാഭാസ്യവും മറ്റ് ചിലവുകളും വഹിച്ച് മക്കളെ പോലെയാണ് സുരേഷ് ഗോപി സംരക്ഷിക്കുന്നത്. അതിനാൽ തന്നെ പത്മരാജ് അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപിയെ കാണുന്നതും ബഹുമാനിക്കുന്നതും. കാവൽ സിനിമയുടെ ഭാഗമായപ്പോഴുള്ള ഷൂട്ടിങ് അനുഭവങ്ങളും വരാനിരിക്കുന്ന സിനിമകളുടെ വിശേഷങ്ങളും ഫിലിമി ബീറ്റിന് നൽകി അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ പത്മരാജ് രതീഷ്.
Also Read: 'സിനിമ ജീവശ്വാസമാക്കിയവർക്കൊപ്പമുള്ള യാത്ര', മാത്തുക്കുട്ടിക്കും നോബിളിനും നന്ദി പറഞ്ഞ് താരപുത്രി
ചെറുപ്പം മുതൽ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇത്ര വേഗം അത് സാക്ഷാത്കരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്മരാജ് പറയുന്നു. ഒരു നടൻ എന്നതിലുപരി അങ്കിൾ, കുടുംബാംഗംല എന്നീ നിലയിലാണ് അദ്ദേഹത്തെ കൂടുതൽ ഇഷട്പ്പെടുന്നതെന്നും പത്മരാജ് പറയുന്നു. സിനിമയില്‍ വരാനുള്ള ആഗ്രഹം ചെറുപ്പത്തില്‍ ഉണ്ടായതിനെകുറിച്ചും പത്മരാജ് മനസ് തുറന്നു. 'അച്ഛനൊപ്പം കമ്മീഷണറിന്റെ സെറ്റിൽ പോയിരുന്നു. ഷൂട്ടിങ് കാണാൻ ആകെ പോയിട്ടുള്ളത് ആ സിനിമയുടേതാണ്. അന്ന് അവിടെ പോയി അച്ഛന്റേയും സുരേഷ് അങ്കിളിന്റേയും പ്രകടനം കണ്ടപ്പോൾ മുതൽ വില്ലനായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും പലപ്പോഴും എന്നോട് സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. വില്ലനായി അഭിനയിക്കണമെന്ന ആഗ്രഹവും സിനിമയിൽ എത്തിയപ്പോൾ തന്നെ സാധിച്ചു' പത്മരാജ് പറയുന്നു.
Also Read: 'ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്', കൂട്ടുകാരിയോട് മന്യ!
സുരേഷ് ഗോപിക്കൊപ്പമുള്ള സീനുകളുണ്ടെന്ന് പറഞ്ഞപ്പോൾ വന്ന ഭയത്തെ കുറിച്ചും പത്മരാജ് വെളിപ്പെടുത്തി. 'നിധിൻ ചേട്ടൻ കഥ പറഞ്ഞപ്പോൾ സുരേഷ് ഗോപി അങ്കിളിനൊപ്പമാണ് കോമ്പിനേഷൻ സീനുകൾ ഉള്ളതെന്ന് പറഞ്ഞു. അതുകേട്ടപ്പോഴെ എനിക്ക് പേടിയാണെന്ന് ഞാൻ നിധിൻ ചേട്ടനോട് പറഞ്ഞു. അന്ന് ചേട്ടൻ കുഴപ്പമില്ല അത് ശരിയാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ശേഷം സെറ്റിലെത്തി അദ്ദേഹത്തിന്റെ നേരെ നിന്ന് ഡയലോഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. പക്ഷെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ഡയലോഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോൾ ആ ബോണ്ട് വർക്കായതായി തോന്നി പിന്നീട് അഭിനയിക്കാൻ എളുപ്പമായിരുന്നു' പത്മരാജൻ പറഞ്ഞു.
Also Read: 'മുമ്പ് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയല്ല', മാറ്റത്തിന്റെ കാരണത്തെ കുറിച്ച്
സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ആദ്യ സിനിമയുടെ ചിത്രീകരണത്തിന് പോകും മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ പോയപ്പോൾ തന്നെ അറിയിച്ചിരുന്നുവെന്നും പത്മരാജ് പറഞ്ഞു. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം അഭിനയിച്ചു. ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പത്മരാജ് പറഞ്ഞു. ഗോകുൽ സുരേഷുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഗോകുൽ തനിക്ക് അനിയനെ പോലെയാണ് എന്നാണ് പത്മരാജൻ പറഞ്ഞത്. ഒരുമിച്ച് സമയം ചിലവഴിക്കാറുള്ളവരാണ് തങ്ങളെന്നും പത്മരാജ് പറഞ്ഞു. ഇപ്പോൾ നിവിൻ പോളി, ആസിഫ് അലി എന്നിവവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് രതീഷ്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമാണ് പത്മരാജന്. കൂടാതെ മമ്മൂട്ടിയുടെ ഭീഷ്മ പർവത്തിലും പത്മരാജ് അഭിനയിക്കുന്നുണ്ട്.
Also Read: 'ഒരു മിനിറ്റ് എന്ന് പറഞ്ഞതും വീണതും ഒരുമിച്ച്', റീൽ ഭാര്യയെ കുറിച്ച് ആനന്ദ്!


Click it and Unblock the Notifications











