'അവർ നിർബന്ധിച്ചാൽ ചിലപ്പോൾ സംഭവിച്ചേക്കാം', താരപുത്രി പറയുന്നു
മലയാളത്തിലെ മിന്നും താരങ്ങളായ സായ്കുമാറിനേയും ഭാര്യ ബിന്ദു പണിക്കരേയും പോലെ തന്നെ സിനിമാപ്രേമികൾക്ക് സുപകിചിതമാണ് മകൾ കല്യാണി ബിന്ദു പണിക്കരും. ടിക്ക് ടോക്കുകളിൽ പങ്കുവെച്ച് വീഡിയോകളിലൂടെയാണ് കല്യാണി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയത്. ടിക്ക് ടോക്ക് ബാൻ ചെയ്ത ശേഷം കല്യാണി ഇൻസ്റ്റഗ്രാമിലൂടെയാണ് റീൽസ് വീഡിയോകളും മറ്റ് വീട്ടുവിശേഷങ്ങളും പങ്കുവെക്കുന്നത്. കല്യാണിക്കൊപ്പം ഇടയ്ക്കിടെ ബിന്ദു പണിക്കരും സായ് കുമാറുമെല്ലാം വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കല്യാണി നന്നായി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമെന്ന് തെളിയിക്കുന്ന വീഡിയോകളാണ് താരപുത്രി സോഷ്യൽമീഡിയകളിൽ പങ്കുവെക്കാറുള്ളത്. കൂട്ടുകാർക്കൊപ്പമുള്ള കല്യാണിയുടെ റീൽസിന് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. മഞ്ജു വാര്യർക്കൊപ്പം കോളേജിലെ സ്റ്റേജിൽ നൃത്തം ചെയ്ത കല്യാണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു.

കൂടാതെ അമ്മ ബിന്ദു പണിക്കർക്കൊപ്പം ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മ അവതരിപ്പിച്ച യമുനാറാണി എന്ന സിനിമാ താരത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയുടെ ഒരു ഡയലോഗാണ് അമ്മയും മകളും ചേർന്ന് അവതരിപ്പിച്ചതും ശ്രദ്ധനേടിയിരുന്നു. യമുനാറാണിയെ അവതരിപ്പിച്ചത് കല്യാണിയാണ്. നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങൾ ചെയ്ത സായികുമാർ ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. 1986ൽ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്‌ണവി സായികുമാർ. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007ൽ അവസാനിപ്പിച്ചിരുന്നു. ശേഷമാണ് 2009ൽ മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കാരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിന്റേയും ബിജുവിന്റേയും മകളാണ് കല്യാണി.
അച്ഛനും അമ്മയും സിനിമയിൽ സജീവമായിട്ടുള്ളവരാണെങ്കിലും കല്യാണിക്ക് അഭിനിയത്തേക്കാൾ പ്രിയം ഷെഫ് എന്ന ജോലിയോടാണ്. പല അഭിമുഖങ്ങളിലും കല്യാണി അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. താൻ ഒരു ഭക്ഷണപ്രിയയാണെന്നും അതിനാൽ വിവിധ തരം ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് താൽപര്യപ്പെടുന്നതെന്നും അങ്ങിനെയാണ് ഷെഫ് ആകണമെന്ന ആഗ്രഹം ഉടലെടുത്തതെന്നും കല്യാണി പറയുന്നു. പലപ്പോഴും പാചക പരീക്ഷണം നടത്തി അച്ഛനും അമ്മയ്ക്കും നൽകാറുണ്ടെന്നും കല്യാണി പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലേയെന്ന് ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.
Also Read: 'മമ്മൂട്ടിയേയും ജോഷിയേയും ഷെഡ്ഡിൽ കയറ്റാനായിയെന്ന് വരെ ആളുകൾ പറഞ്ഞു'
അച്ഛനും അമ്മയും അഭിനയിക്കാൻ നിർബന്ധിച്ചാൽ ചിലപ്പോൾ അഭിനയിക്കാൻ സാധ്യതയുണ്ടെന്നും കല്യാണി പറയുന്നു. രണ്ടാം ഭാര്യ ബിന്ദു പണിക്കര്‍ക്കെതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിച്ചിരുന്നു. തനിക്ക് എല്ലാം ബിന്ദുവാണെന്നായിരുന്നു സായ്കുമാര്‍ പറഞ്ഞത്.
Also Read: 'വിലങ്ങുമായി മണിക്കൂറുകളോളം ഇരുന്നു', അവസാനം പ്രേം നസീർ പ്രതികരിച്ചത് ഇങ്ങനെ!


Click it and Unblock the Notifications











