നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി; വിവാഹശേഷമുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ കാണാം
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി. തിരുവനന്തപുരം ഉദയന്നൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു കല്യാണം. തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥ് ഹരികുമാര്‍ ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും സാന്നിധ്യത്തിലായിരുന്നു വിവാഹം. അമ്പലത്തില്‍ നിന്നും താലിക്കെട്ട് നടത്തിയതിന് ശേഷം വിവാഹത്തിൻ്റെ മറ്റ് ചടങ്ങുകൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തിയത്.
Recommended Video
കൊവിഡ് കാലം ആണെങ്കിലും നന്ദനയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്. അമ്മ നടിയാണെങ്കിലും നന്ദന സിനിമാഭിനയത്തിലേക്ക് എത്തിയില്ല. നിലവില്‍ ബാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്ത് വരികയാണ്. കുട്ടിക്കാലം മുതലേ സുഹൃത്തായിരുന്ന സിദ്ധാര്‍ഥിനെ തന്നെയാണ് നന്ദന ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും.
ഇത്രയും കാലം ഞാന്‍ എന്റെ മകളുമായി ഒറ്റയ്ക്ക് ജീവിച്ചു. അവളുടെ അച്ഛന്റെ അനുഗ്രഹവും കൂടെ ഉണ്ട്. ഇന്ന് ഏതൊരു അമ്മയെയും പോലെ ഞാനും അഭിമാനിക്കുന്നു. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയ മകളെ നല്ലരീതിയില്‍ കല്യാണം കഴിപ്പിച്ച് വിടുക എന്നത് വലിയൊരു സ്വപ്‌നം തന്നെയാണ്. ആ സ്വപ്‌നമാണ് ഞാനിന്ന് സഫലീകരിച്ചത്. അതില്‍ അഭിമാനിക്കുന്നുണ്ടെന്നും ദേവി പറയുന്നു.

മകളെ വിവാഹം കഴിപ്പിക്കുന്നത് വളരെ കാലം മുന്‍പ് തന്നെ അറിയാവുന്ന കുടുംബത്തിലേക്കാണ്. കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായി വളര്‍ന്നവരാണ് സിദ്ധാര്‍ഥും നന്ദനയും. ഇരിവരും ഒരുമിച്ചാണ് സ്‌കൂളില്‍ പഠിച്ചിരുന്നതും. പിന്നീട് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഇരു വീട്ടുകാരുടെയും സമ്മതത്തോട് കൂടിയായിരുന്നു. കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തി വരികയാണ് സിദ്ധാര്‍ഥ്. കഴിഞ്ഞ ഡിംസബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്.
വിവാഹം കഴിച്ച് വീട്ടിലേക്ക് വന്നു; നടി രേഖയ്ക്ക് അന്ന് അമ്മായിയമ്മയുടെ ചെരുപ്പ് കൊണ്ടുള്ള അടി വാങ്ങേണ്ടി വന്നു- വായിക്കാം
സിദ്ധുവിനെ കുറിച്ചും മകളെ കുറിച്ചും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ദേവി പറഞ്ഞിരുന്നു. സിദ്ധുവിന്റെ അച്ഛന്‍ ഹരി ശാസ്തമംഗലം കൗണ്‍സിലറായിരുന്നു. അദ്ദേഹം 4 വര്‍ഷം മുന്‍പ് മരിച്ചു. ലണ്ടനില്‍ ഫിലിം മേക്കിങ് ആണ് പഠിച്ചതെങ്കിലും അച്ഛന്‍ പോയതോട് കൂടി ബിസിനസ് ഏറ്റെടുക്കുകയായിരുന്നു.
മോളിപ്പോള്‍ ചെന്നൈയിലാണ്. ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ്. എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. മോള്‍ക്ക് നാല് വയസുള്ളപ്പോഴാണ് അജിയുടെ മരണം. അന്നെനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു. ഒന്നും മനസിലാകാത്ത പ്രായം ആണെങ്കിലും അച്ഛന്റെ സാന്നിധ്യം അവള്‍ക്ക് മിസ് ചെയ്തിട്ടുണ്ടാവുമെന്നും വേദി പറയുന്നു. എങ്കിലും അതൊന്നും അറിയിക്കാതെയാണ് അവളെ ഞാന്‍ വളര്‍ത്തിയതെന്നും ദേവി പറഞ്ഞിരുന്നു.


Click it and Unblock the Notifications











