പ്രണയ സാഫല്യം; നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി, ചിത്രങ്ങള്‍

നടി ദുര്‍ഗ കൃഷ്ണയ്ക്ക് പ്രണയ സാഫല്യം. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രന്‍ ദുര്‍ഗയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. ഈയ്യടുത്താണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ദുര്‍ഗയും അര്‍ജുനും ആരാധകരുമായി പങ്കുവെക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് വിവാഹാഘോഷത്തിലുള്ളത്.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചാണ് ദുര്‍ഗയും അര്‍ജുനും ഒന്നായത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. സുഹൃത്തുക്കള്‍ക്കും മറ്റുമായൊരു റിസപ്ഷന്‍ തയ്യാറാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പ്രിയ താരത്തിനും പ്രിയതമനും സോഷ്യല്‍ മീഡിയയും ആരാധകരും ആശംസകള്‍ നേരുകയാണ്.

അതിസുന്ദരിയായി ദുര്‍ഗ

മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് അതിസുന്ദരിയായാണ് ദുര്‍ഗ എത്തിയത്. ഓഫ് സെറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു വരന്‍ അര്‍ജുന്‍ അണിഞ്ഞത്. സര്‍വ്വാഭരണ ഭൂഷിതയായാണ് ദുര്‍ഗ എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. റിസപ്ഷനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിമാനമിറങ്ങി വന്ന നായിക

വിമാനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു തന്റെ പ്രണയം ദുര്‍ഗ ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ദുര്‍ഗയും അര്‍ജുനും പ്രണയിക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയ കഥയും ദുര്‍ഗ പങ്കുവച്ചിരുന്നു.

വിമാനത്തിന് പിന്നാലെ നടന്നൊരു ആക്ടിംഗ് ക്ലാസില്‍ വച്ചായിരുന്നു ദുര്‍ഗയും അര്‍ജുനും പരിചയപ്പെടുന്നത്. അര്‍ജുന് ദുര്‍ഗയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നുകയായിരുന്നു. എന്നാല്‍ അര്‍ജുന്‍ അഹങ്കാരിയാണെന്നായിരുന്നു ദുര്‍ഗ കരുതിയത്. പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീട് അര്‍ജുന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

വിവാഹം


എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞ് മതിയെന്നായിരുന്നു ഇരുവരുമെടുത്ത തീരുമാനം. രണ്ടു പേര്‍ക്കും സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. ഇതിന് ശേഷം മാത്രം മതി വിവാഹം എന്നായിരുന്നു തീരുമാനം. അങ്ങനെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജുനും ദുര്‍ഗയും ഒന്നായിരിക്കുകയാണ്. ദുര്‍ഗ അഭിനയിച്ച കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമാണ് അര്‍ജുന്‍.

Recommended Video

ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam
കടുത്ത മോഹന്‍ലാല്‍ ആരാധിക

കിങ് ഫിഷ്, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് ദുര്‍ഗ. അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന്റെ ആഘോഷങ്ങളില്‍ നിന്നുമുള്ള നിമിഷങ്ങളും താരം പങ്കുവച്ചിരുന്നു. നിര്‍മ്മാതാവാണ് അര്‍ജുന്‍. മോഡലിങ്ങും ചെയ്തു വരുന്നുണ്ട്. നടനാകണമെന്ന ആഗ്രഹവുമായി എത്തിയ അര്‍ജുന്‍ നിര്‍മ്മാതാവായി മാറുകയായിരുന്നു.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X