For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാന്‍ കൊള്ളാവുന്ന പെണ്ണ്, എന്നുവച്ച് ഇങ്ങനെ വെറുപ്പിക്കണോ? കിടിലന്‍ മറുപടി നല്‍കി ദുര്‍ഗ കൃഷ്ണ

  |

  ഇന്നത്തെ കാലത്ത് താരജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. തങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളും അറിയിക്കുന്നത് മുതല്‍ പുതിയ ചിത്രങ്ങളും മറ്റും പങ്കുവെക്കാന്‍ വരെ താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു. തങ്ങളുടെ ആരാധകരുമായി നേരിട്ട് സംവദിക്കാം എന്നതും സോഷ്യല്‍ മീഡിയയുടെ സവിശേഷതയാണ്. എന്നാല്‍ ഗുണത്തോടൊപ്പം ചില്ലറ ദോഷങ്ങളും സോഷ്യല്‍ മീഡിയയ്ക്കുണ്ട്.

  സ്വിമ്മിങ് പൂളില്‍ കുളിക്കാനിറങ്ങി സേജല്‍ ശര്‍മ; ഹോട്ട് ചിത്രങ്ങള്‍ കാണാം

  സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങളും പ്രത്യേകിച്ച് നടിമാര്‍ നേരിടുന്ന അധിക്ഷേപങ്ങളും മറ്റും ഗുരുതരമായ പ്രശ്‌നങ്ങളാണ്. താരങ്ങള്‍ക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗും അധിക്ഷേപങ്ങളുമെല്ലാം പതിവ് സംഭവമാണ്. ആദ്യകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ പലരും തയ്യാറാകുന്നുണ്ട്. അത്തരത്തില്‍ ഒരു താരം നടത്തിയ പ്രതികരണം ഇപ്പോള്‍ കൈയ്യടി നേടുകയാണ്.

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് ചിത്രം വിമാനത്തിലെ നായികയായി സിനിമയിലെത്തിയ താരമാണ് ദുര്‍ഗ. മികച്ചൊരു നര്‍ത്തകി കൂടിയായി ദുര്‍ഗയുടെ വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗയുടെ ഭര്‍ത്താവ്. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഏപ്രില്‍ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു.

  വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരമാണ് ദുര്‍ഗ. തന്റേയും അര്‍ജുന്റേയും ചിത്രങ്ങളും രസകരമായ വീഡിയോകളുമെല്ലാം ദുര്‍ഗ പങ്കുവെക്കാറുണ്ട്. വളരെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഇവയെ എല്ലാം സ്വീകരിക്കാറുള്ളതും. കഴിഞ്ഞ ദിവസവും ദുര്‍ഗ അര്‍ജുനുമൊപ്പമുള്ളൊരു റൊമാന്റിക് വീഡിയോ പങ്കുവച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദുര്‍ഗ എത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉടനെ തന്നെ വൈറലുമായി മാറി. ഇതോടെ പ്രതികരണങ്ങളുമായി ആരാധകരും താരങ്ങളുമെത്തി. ഇരുവരും കിടു അഭിനയമാണെന്നും രണ്ടു പേര്‍ക്കും ഇനി ഒരുമിച്ച് സിനിമയിലും അഭിനയിക്കാം എന്നൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. രസകരമായ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇനി രണ്ടു പേരും അഭിനയത്തിന് ഇറങ്ങിക്കോളൂ ഭാവിയുണ്ടെന്നായിരുന്നു നടി അനുശ്രീയുടെ കമന്റ്. സാധികയും കമന്റ് ചെയ്തിട്ടുണ്ട്.

  ഇതിനിടെ മോശം കമന്റുകളും വിമര്‍ശനങ്ങളുമായും ചിലരെത്തി. ഇത് ശകലം ഓവര്‍ അല്ലേ, അല്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെ തന്നെ കുറക്കാലം പോട്ടെ ബന്ധത്തില്‍ വേറെ മാറ്റമൊന്നും ഉണ്ടാകരുതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഈ കാണിക്കുന്നത് വെറുപ്പിക്കല്‍ ആണെന്നും ചിലര്‍ പറഞ്ഞു. ഇങ്ങനെ ഓവര്‍ ആകുന്നവരാണ് ഒടുവില്‍ തല്ലിപ്പിരിയുന്നത് അതിന് ഇടയാകാതിരിക്കട്ടെ, ഈയ്യിടെയായി വെറുപ്പിക്കല്‍ കൂടുന്നോ എന്നൊരു സംശയം, കുറച്ച് മയത്തിലൊക്കെ റെക്കോര്‍ഡ് ചെയ്യണം, ഫോണൊക്കെ കളഞ്ഞ് പോയാല്‍ പണിയാകുമെന്നും ചിലര്‍ കമന്റ് ചെയ്തു.

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  ഇത്രയും ആളെ വെറുപ്പിക്കുന്നൊരു പെണ്ണ്, പക്ഷെ കാണാന്‍ കൊള്ളാം. എന്നു വച്ച് ഇങ്ങനെയുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി ദുര്‍ഗ തന്നെ എത്തുകയായിരുന്നു. ബ്ലോക്ക് ചെയ്ത് പൊക്കൂടെ എന്നായിരുന്നു ദുര്‍ഗയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഈ മറുപടി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയ എത്തിയിട്ടുണ്ട്. ഒരാള്‍ പോസ്റ്റ് ചെയ്യുന്നത് അവരുടെ ഇഷ്ടമാണെന്നും ഇഷ്ടമല്ലെങ്കില്‍ കാണണ്ടെന്നും ബ്ലോക്ക് ചെയ്യുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  Read more about: durga krishna
  English summary
  Actress Durga Krishna Gives A Fitting Reply To A Comment About Latest Video With Arjun, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X