ഇതൊന്നും എന്നെകൊണ്ട് നടപ്പുള്ള കാര്യമല്ല; ഫോട്ടോഷൂട്ട് അബദ്ധങ്ങളുമായി എസ്തര്‍

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനമയിലെത്തിയ എസ്തര്‍ ഇന്ന് നായികായി വളര്‍ന്നു കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ എസ്തറിന്റെ പ്രകടനം ഇന്നും മലയാളികള്‍ ഓര്‍ത്തുവെക്കുന്നു.

സോഷ്യല്‍ മീഡിയയിലും സജീവമാണ് എസ്തര്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയില്‍ നേരത്തെ വൈറലായിരുന്നു. ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Esther Anil

ഇപ്പോഴിതാ എസ്തര്‍ പങ്കുവച്ചൊരു കുറിപ്പും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്. തന്റെ ഫോട്ടോഷൂട്ടിനിടെ പറ്റിയ മണ്ടത്തരങ്ങളെ കുറിച്ചാണ് എസ്തര്‍ പറയുന്നത്. ഫോട്ടോഷൂട്ടിനിടെയുണ്ടായ അബദ്ധങ്ങളും മണ്ടത്തരങ്ങളുമെല്ലാമാണ് എസ്തര്‍ തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

എന്റെ അവസാനത്തെ ഫോട്ടോഷൂട്ടില്‍ നിന്നും. അവസാനം ആയപ്പോഴേക്കും ഞാന്‍ ശരിക്കും തളര്‍ന്നിരുന്നു. സത്യത്തില്‍ തുടക്കത്തില്‍ തന്നെ. പിന്നെ, ഷൂസണിഞ്ഞ് ചില്‍ ചെയ്യുന്ന ഞാനുണ്ട്. സാരിയില്‍ ഒന്നല്ല രണ്ട് തവണ വീഴുന്ന ഞാന്‍. ലെഹങ്കയിലും വീഴുന്ന ഞാന്‍. ഇതില്‍ നിന്നും നിങ്ങളെല്ലാം എന്താണ് മനസിലാക്കിയത്? സത്യത്തില്‍ എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല. എന്നായിരുന്നു എസ്തറിന്റെ വാക്കുകള്‍.

ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

ജയസൂര്യ ചിത്രമായ നല്ലവനിലൂടെയായിരുന്നു എസ്തറിന്റെ അരങ്ങേറ്റം. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഷെയ്ന്‍ നിഗം നായകനായ ഓള് ആയിരുന്നു നായികയായുള്ള എസ്തറിന്റെ ആദ്യ ചിത്രം. ജാക്ക് ആന്റ് ജില്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ് അവസാനം റിലീസായ ചിത്രം. സിനിമയിലെ എസ്തറിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പും അണിയറയില്‍ ഒരുങ്ങുകയാണ്. എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X