​'ഗായത്രിയുടെ ന്യായീകരണത്തോട് യോജിക്കാനാവില്ല', മര്യാദ കൊടുക്കാതെ തിരിച്ച് കിട്ടില്ലെന്ന് നടൻ മനോജ്

യുവനടി ​ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാ​ഹനം അപകടത്തിൽപ്പെട്ടതും ശേഷം നിർത്താതെ പോയ ​ഗായത്രിയെ നാട്ടുകാർ പിടികൂടിയതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. കാക്കനാടേക്കുള്ള യാത്രാമധ്യേയാണ് ​ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വാ​ഹനത്തിൽ ഇടിച്ച് അപകടം സംഭവിച്ചത്. അപകടം നടന്നെന്ന് മനസിലായിട്ടും ​ഗായത്രി സുരേഷ് നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടിയിരുന്നു. ശേഷം ​ഗായത്രി വാഹനം നിർത്താതെ പോയതിന് നാട്ടുകാരോട് മാപ്പ് പറയുന്ന വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

Also Read: സോഷ്യൽമീഡിയ ഇളക്കി മറിച്ച സൽമാൻ-കത്രീന രഹസ്യ വിവാഹം, വൈറലായ വീഡിയോയ്ക്ക് പിന്നിൽ

സംഭവം വലിയ വിവാദമായതോടെ എന്താണ് സത്യാവസ്ഥയെന്ന് വെളിപ്പെടുത്തി ​ഗായത്രിയും രം​ഗത്തെത്തിയിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ അറിയാതെ സംഭവിച്ചൊരു അപകടമായിരുന്നു അതെന്നാണ് ​ഗായത്രി വിശദീകരിച്ചത്. അത് മനപൂർവം ചെയ്തതല്ലെന്നും താനൊരു സെലിബ്രിറ്റി ആയതിനാൽ നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്നിരുന്നുവെന്നും ​ഗായത്രി വിശദീകരിച്ചിരുന്നു. സംഭവത്തിലെ ​ഗായത്രിയുടെ ന്യായീകരണത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സീരിയൽ സിനിമാ താരം മനോജ് കുമാർ.

Also Read: മീനാക്ഷിയുടെ ഒക്കത്തിരുന്ന് ചിരിതൂകി മഹാലക്ഷ്മി, മാമാട്ടിയുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ

അപകടത്തിന്റെ വൈറൽ വീഡിയോ

കാക്കനാടേക്കുള്ള യാത്രമാധ്യേയാണ് ​ഗായത്രിയുടെ വൈറൽ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ​ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് അന്ന് നാട്ടുകാർ ആരോപിച്ചത്. വൈറൽ വീഡിയോയിൽ ​താരത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതും ​ഗായത്രിയോടും സുഹൃത്തിനോടും നാട്ടുകാരും മറ്റ് യാത്രക്കാരും കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഗായത്രിയുടെ ആൺ സുഹൃത്താണ് അപകടം വരുത്തിയ വാഹനം ഓടിച്ചിരുന്നത്. കാറിനെ പിന്തുടർന്ന് പിടികൂടിയവരോട് ​ഗായത്രി മാപ്പുപറയുകയും ചെയ്തിരുന്നു.

വിശദീകരണവുമായി ​ഗായത്രി

താനൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് ഈ അപകടം വലിയ പ്രശ്നമായതെന്നും വെറുമൊരു സൈഡ് മിറര്‍ മാത്രമാണ് തകര്‍ന്നതെന്നും നിർത്താതെ പോയി എന്നൊരു തെറ്റ് മാത്രമാണ് താനും സുഹൃത്തും ചെയ്തതെന്നുമാണ് ​ഗായത്രി പിന്നീട് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. ഭയം മൂലമാണ് നിർത്താതെ പോയതെന്നും ​ഗായത്രി പറഞ്ഞിരുന്നു. ​താരത്തിന്റെ വിശദീകരണം അം​ഗീകരിക്കാൻ പറ്റുന്നതല്ലെന്നും നടി വരുത്തിയ അപകടത്തെക്കാൾ വലിയ അപകടം വരുത്തുന്ന വാക്കുകളാണ് താരം പിന്നീടുള്ള വിശദീകരണ വീഡിയോകളിൽ പറഞ്ഞതെന്നുമാണ് നടൻ മനോജ് പറഞ്ഞത്. എല്ലാവരോടും മര്യാദ കൊടുത്ത് സംസാരിച്ചാൽ മര്യാദ തിരിച്ച് ലഭിക്കുമെന്നും മനോജ് കൂട്ടിച്ചേർത്തു. ഒപ്പം ​ഗായത്രിയുടേതിന് സമാനമായ അപകടം തങ്ങൾക്ക് സംഭവിച്ചപ്പോൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും മനോജ് വിശദീകരിച്ചു. ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടതെന്നും എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയത്തെ ഗായത്രി അതുവേറെ വഴിക്കാക്കി എന്നും മനോജ് പറഞ്ഞു.

തെറ്റിനെ ന്യായീകരിക്കരുതെന്ന് മനോജ്

​'ഗായത്രിക്ക് അപകടം പറ്റിയ വീഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയല്‍ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാര്‍ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേള്‍ക്കാം. പക്ഷേ ആ വീഡിയോയില്‍ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയതുകൊണ്ടാണ് ആളുകള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് മനസിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആര്‍ക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്... അയാളുടെ ഗ്ലാസുകളും തകര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. ഗായത്രി സുരേഷിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവര്‍ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്‌നങ്ങളുള്ളതാണ്. ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ് അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവര്‍ പറയുന്നു. യഥാർഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണ് ചെയ്ത് തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ അവർക്ക് ആളെയും മനസിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചെലവ് തരാമെന്ന് പറഞ്ഞ് ഞങ്ങളുടെ നമ്പറും അവര്‍ക്ക് കൊടുത്തു. എന്നാല്‍ അവര്‍ ഇതുവരെ വിളിച്ചില്ല. നമ്മള്‍ മര്യാദ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചും മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം' മനോജ് പറയുന്നു.

കിലുക്കത്തിലെ രേവതിയെപ്പോലെ തോന്നി

നിര്‍ത്താതെ പോയതാണ് പ്രശ്‌നമായതെന്നും ആരായാലും വാഹനം നിര്‍ത്താതെ പോകരുതെന്നും മനോജ് പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്നും ഗായത്രിയുടെ അമിത വേഗവും അശ്രദ്ധയുമാണ് ഈ അപകടമുണ്ടാക്കിയതെന്നും മനോജ് പറഞ്ഞു. അപകട ശേഷം ​ ഗായത്രി നടത്തിയ ന്യായീകരണം ശരിക്കും തന്നെ വിഷമിപ്പിച്ചുവെന്നും വണ്ടി നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങൾ‌ ചെയ്തിട്ടുള്ളൂ എന്ന് പറയുന്നത് കേട്ടപ്പോൾ ശരിക്കും ചിരി വന്നുപോയിയെന്നും മനോജ് പറഞ്ഞു. വണ്ടിയോടിച്ച് അപകടമുണ്ടാകുമ്പോള്‍ നിര്‍ത്താതെ പോകുക എന്നതാണ് ഏറ്റവും വലിയ തെറ്റെന്ന് മനസിലാക്കണമെന്നും ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണമെന്നും അത് അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും മനോജ് കൂട്ടിച്ചേർത്തു. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ​ഗായത്രിയുടെ ന്യായീകരണമെന്നും നടൻ പറഞ്ഞു. വിമർശനാത്മകമായി പറഞ്ഞതല്ല ഇനിയെങ്കിലും ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ഇത് പറഞ്ഞതെന്നും മനോജ് പറയുന്നു.

Recommended Video

ഗായത്രിയുടെ കൂടെ വണ്ടി ഓടിച്ചത് ഞാനല്ല..പ്രേക്ഷകരോട് ജിഷിന്റെ അഭ്യർത്ഥന
ജിഷിനെതിരെ വന്ന വാർത്തകൾ

​ഗായത്രിയുടെ വിശദീകരണ വീഡിയോ വന്ന ശേഷം നിരവധി പേർ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. ചിലർ ട്രോളുകളിലൂടെയാണ് ​ഗായത്രിയുടെ തെറ്റ് ചൂണ്ടിക്കാട്ടിയത്. അതേസമയം ​ഗായത്രിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സീരിയൽ താരം ജിഷിൻ ആണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. തന്നെ തേടിയെത്തുന്ന സന്ദേശങ്ങൾക്കും ഫോൺകോളുകൾക്കും മറുപടി നൽകി മടുത്ത ജിഷിൻ ​ഗായത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ജിഷിൻ താനാല്ലെന്നും അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X