For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഹാലക്ഷ്മിയുടേയും മീനാക്ഷിയുടേയും ബെസ്റ്റ്ഫ്രണ്ട്, കാവ്യയുടെ കുടുംബത്തിലെ പുത്തൻ വിശേഷങ്ങൾ

  |

  മലയാളി നെഞ്ചിലേറ്റിയ നടിയായിരുന്നു കാവ്യാ മാധവൻ. കുട്ടികളി ഉള്ള നാണമുള്ള വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും ഇടതൂർന്ന മുടിയുമായി സ്ത്രീത്വം വിളങ്ങുന്ന സുന്ദരിയായിട്ടായിരുന്നു കാവ്യയെ ആരാധകർ സ്വീകരിച്ചിരുന്നത്. ദിലീപിനൊപ്പം അഭിനയിച്ച സിനിമകൾ ഭൂരിഭാഗവും ജനം സ്വീകരിക്കുക കൂടി ചെയ്തപ്പോൾ കാവ്യാ മാധവന്റെ ഗ്രാഫ് ഉയർന്നു. അഭിനയത്തിന്റെ കാര്യത്തിലും ഒട്ടുമോശമല്ലാത്തതിനാൽ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യാ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.

  Also Read: 'ഹൃദയം പിളർക്കുന്ന വേദനയിലും അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായതിൽ', അച്ഛന്റെ വേർപാടിൽ ആശാ ശരത്ത്

  ബാലാതാരമായിട്ടായിരുന്നു കാവ്യ സിനിമയിലേക്ക് എത്തിയത്. പൂക്കാലം വരവായി, അഴകിയ രാവണൻ എന്നിവയാണ് ബാലാതാരമായി കാവ്യ അഭിനയിച്ച സിനിമകൾ. പിന്നീട് ലാൽജോസ് സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ ദിലീപിന്റെ നായികയായി രണ്ടാം വരവ്. ദിലീപ്-കാവ്യ ജോഡി ഒരു കാലത്ത് സൂപ്പർ ഹിറ്റായിരുന്നു. ഇവർ വിവാ​​ഹിതരാകണമെന്ന് ആ​ഗ്രഹിച്ച മലയാളികൾ നിരവധിയാണ്. കാവ്യയെ പോലെ തന്നെ താരത്തിന്റെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പരിചിതരാണ്. കാവ്യയുടെ കുടുംബത്തിലെ പുത്തൻ വിശേഷങ്ങൾ അറിയാം.

  Also Read: 'ഒരു ദീപാവലി ആശംസയിലൂടെ ഞാൻ നടനായി മാറി', ആസിഫ് അലി പറയുന്നു

  കാസർകോടുകാരിയായ കാവ്യ പഠിക്കുന്ന കാലത്ത് കാസർകോടെ കലാതിലകമായിരുന്നു. അഭിനയത്തിന് പുറമെ നൃത്തതിലും മറ്റ് കലകളിലും അതിയായ പ്രാവീണ്യം കാവ്യയ്ക്കുണ്ടായിരുന്നു. സിനിമയിൽ നിന്ന് വിട്ടുനിൽക്കും മുമ്പ് ചില പാട്ടുകൾ കാവ്യ രചിക്കുകയും പിന്നീട് അത് മ്യൂസിക്ക് ആൽബമായി റിലീസ് ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ ചുരുക്കം ചില തമിഴ് സിനിമകളിലും കാവ്യാ മാധവൻ അഭിനയിച്ചിരുന്നു. പി. മാധവൻ ശ്യാമള ദമ്പതികളുടെ മകളായ കാവ്യയുടെ ഏകസഹോദരൻ മിഥുൻ ഫാഷൻ ഡിസൈനറാണ്. മിഥുന്റെ കുടുംബവും മലയാളിക്ക് പരിചിതമാണ്. ദിലീപിനെ വിവാഹം ചെയ്തതോടെ താരകുടുംബത്തോടൊപ്പം ഇവരെയും കാണാം. കണ്ണൂരുകാരിയായ റിയയെയാണ് മിഥുൻ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. അവർ രണ്ടുപേരുമാണ് ദിലീപ്-കാവ്യ മകൾ മഹാലക്ഷ്മിയുടെ ബെസ്റ്റ്ഫ്രണ്ട്. ഇടയ്ക്കിടെ റിയയും നാത്തൂന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

  അടുത്തിടെ കാവ്യയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പഴയ ചിത്രങ്ങളെല്ലാം കോർത്തിണക്കി വീഡിയോ തയ്യാറാക്കി പിറന്നാൾ ആശംസിച്ചിരുന്നു റിയ. നാത്തൂന്മാരെ പോലെ തന്നെയാണ് ഇരുവരുരേടും മക്കളുടെ സൗഹൃദവും. മഹാലക്ഷ്മിയെ പോലെ തന്നെ മീനാക്ഷിയും കാവ്യയുടെ കുടുംബത്തിന് പ്രിയപ്പെട്ടവളാണ്. മിഥുൻ മാധവനും റിയയും ഓസ്ട്രേലിയയിലാണ് താമസം. അടുത്തിടെ കാവ്യയും ദിലീപും അവരെ സന്ദർശിക്കാനും മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കാൻ അങ്ങോട്ട് പോകാൻ‍ ഒരുങ്ങുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. മിഥുന്‍ മാധവന്‍ എന്ന ചേട്ടനെക്കുറിച്ച് വിശേഷങ്ങൾ പങ്കുവെക്കുമ്പോഴെല്ലാം കാവ്യ വാചാലയാകാറഉണ്ട്. ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ അനിയത്തിക്ക് പിന്തുണയുമായി ചേട്ടനെത്തിയിരുന്നു.

  Recommended Video

  Kavya Madhavan and Dileep with daughter Mahalakshmi; video goes viral

  കാവ്യയുടെ സിനിമാ സുഹൃത്തുക്കളായ സുജ കാർത്തിക ദിവ്യാ പിള്ള എന്നിവരുമായും റിയയ്ക്ക് ബന്ധമുണ്ട്. റിയയുടെ മക്കളുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ‌ഇടയ്ക്ക് മഹാലക്ഷ്മിക്കൊപ്പമുള്ള റിയയുടെ മകൻ റുവാന്റെ ഫോട്ടോ വൈറലായിരുന്നു. മീനാക്ഷിയുമായും സൗഹൃദമുണ്ട് ഇവര്‍ക്ക്. ദിലീപ് കുടുംബത്തോടൊപ്പമുള്ള റിയയുടെയും മിഥുന്റെയും ചിത്രങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദിലീപ് കുടുംബത്തിന്റെ വിശേഷങ്ങൾ മകൾ മീനാക്ഷി വഴിയാണ് ആരാധകർ അറിയാറുള്ളത്. കാവ്യാ മാധവനും ദിലീപും സോഷ്യൽമീഡിയയിൽ സജീവമല്ല എന്നത് തന്നെയാണ് കാരണം. കാവ്യയ്ക്ക് പിറന്നാൾ ആശംസിച്ച് മീനാക്ഷി പങ്കുവെച്ച ഫോട്ടോയെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായത്. മീനാക്ഷി ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും താരപുത്രിക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതേ ആരാധക പിന്തുണ ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്. താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങളായിരുന്നു ഏറ്റവും കൂടുതൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടത്.

  English summary
  actress kavya madhavan brother midhun family photos viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X