For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുന്നത്തു നടത്തിയാല്‍ മാത്രം മനുഷ്യനാവില്ലെടോ, മുറിക്കേണ്ടത് വിവരക്കേടിന്റെ അറ്റം: ലക്ഷ്മി പ്രിയ

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടേയും ടെലിവിഷനിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് അടുത്തറിയാവുന്ന താരം. സോഷ്യല്‍ മീഡിയയിലും സജീവമായ ലക്ഷ്മിപ്രിയയുടെ പോസ്റ്റുകളും ചര്‍ച്ചയായി മാറാറുണ്ട്. തന്റെ പേര് ഔദ്യോഗികമായി മാറിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തുറന്നെഴുതിയിരുന്നു. തന്റെ പേര് ഔദ്യോഗികമായി തന്നെ ലക്ഷ്മി പ്രിയ എന്നാക്കിയ വിവരമായിരുന്നു ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം പങ്കുവച്ചത്.

  ഇവള്‍ ചേച്ചിമാര്‍ക്കൊരു വെല്ലുവിളിയാകും! ഹന്‍സിക കൃഷണയുടെ പുതിയ ചിത്രങ്ങള്‍

  ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചുകൊണ്ട് ആയിരുന്നു താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തേയും ലക്ഷ്മിയുടെ പേരും മതവുമെല്ലാം ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ പോസ്റ്റിന് ഒരാളിട്ട കമന്റും ആ കമന്റിന് ലക്ഷ്മി പ്രിയ നല്‍കിയ മറുപടിയുമെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

  'ഇപ്പോള്‍ സിനിമ-സീരിയല്‍ ഒന്നുമില്ലാതെ അപ്പോള്‍ വര്‍ഗീയത കൊണ്ടുവന്നു ഇവിടെ മുസ്ലിം യിലേക്ക് വന്ന സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒന്നും പറയുന്നില്ല 80 ശതമാനം ഉള്ള ഹിന്ദുക്കള്‍ മുസ്ലിം പെണ്‍കുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യല്‍മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന കാണുമ്പോ സഹതാപം മാത്രം നീ ഹിന്ദ് ആയെങ്കില്‍ ഭയങ്കര മുസ്ലീങ്ങള്‍ക്ക് ഒന്നും ഇല്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി ആരാധകര്‍ എത്തി. പിന്നാലെ ലക്ഷ്മി പ്രിയ നേരിട്ട് തന്നെ മറുപടിയുമായി എത്തുകയായിരുന്നു.

  നിന്റെയൊക്കെ ഫോട്ടോ വെക്കേണ്ട കാലം എന്നേ കഴിഞ്ഞു.. സുന്നത്തു നടത്തിയാല്‍ മാത്രം മനുഷ്യനാവില്ലെടോ.. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്...ഓരോരോ ക്ഷുദ്ര ജീവികള്‍ എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി.
  ആദ്യം നിന്റെ അച്ഛന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈല്‍ പിക്ചര്‍ ഇടൂ, എന്നിട്ട് സംസാരിക്കാം. പിന്നെ ഹിന്ദുവും മുസ്ലിമും ആകാം. ആദ്യം ഒരു മനുഷ്യന്‍ ആവെടോ എന്നായിരുന്നു ആരാധകരുടെ മറുപടികളിലൊന്ന്. താരത്തിന്റെ മറുപടിയിപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ''I officially announced yes I am Lakshmi priyaa. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു.19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ'' എന്നായിരുന്നു ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

  കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.

  Actress Lakshmi Priya replied to criticized comments | FilmiBeat Malayalam

  എമ്മി 2021; പുരസ്കാരങ്ങൾ തൂത്തുവാരി ദി ക്രൗൺ

  ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഞാന്‍ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ലക്ഷ്മി പ്രിയ എന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്.

  Read more about: lakshmi priya
  English summary
  actress lakshmi priya gives reply to a comment on her post about name changing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X