For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നിങ്ങള്‍ എന്താണ് ഈ ചെയ്തുവച്ചിരിക്കുന്നത്? നായാട്ടിനെ കുറിച്ച് മഞ്ജു

  |

  മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് നായാട്ട്. തീയേറ്റര്‍ റിലീസിന് ശേഷം ഈയ്യടുത്താണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നത്. ചിത്രത്തെ അഭിനന്ദിച്ച് ധാരാളം താരങ്ങളും രംഗത്ത് എത്തി. ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും ചിത്രത്തിന് അഭിനന്ദവുമായി എത്തിയിരുന്നു.

  ഗ്ലാമര്‍ ലുക്കില്‍ തെന്നിന്ത്യന്‍ താര റാണി; സമാന്തയുടെ പുത്തന്‍ ചിത്രങ്ങള്‍

  ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള നടി മഞ്ജു പത്രോസിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി. പിന്നെ ഉറങ്ങാന്‍ പറ്റണ്ടേ. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങള്‍ അങ്ങ് പോയി എന്നാണ് മഞ്ജു പറയുന്നത്. മനോഹരമായൊരു സിനിമ ഞങ്ങള്‍ക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല.. ഡയറക്ഷന്‍ സിനിമാറ്റോഗ്രാഫി കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കിയെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ വാക്കുകളിലേക്ക്.

  മിസ്റ്റര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നിങ്ങള്‍ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്. എവിടുന്ന് കിട്ടി നിങ്ങള്‍ക്ക് ഈ ആര്‍ട്ടിസ്റ്റുകളെ. എവിടുന്നു കിട്ടി ഈ കഥ? ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി. പിന്നെ ഉറങ്ങാന്‍ പറ്റണ്ടേ. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങള്‍ അങ്ങ് പോയി. എന്നു പറഞ്ഞാണ് മഞ്ജു കുറിപ്പ് ആരംഭിക്കുന്നത്.

  ജോജു ജോര്‍ജ് ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങള്‍. എന്തൊരു ഓഫീസറാണ്. ഏറ്റവും ചിരി വന്നത് മകളുടെ മോണോആക്ട് വീട്ടില്‍ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്. മണിയന്‍ ഇപ്പോഴും മനസ്സില്‍ നിന്നു പോകുന്നില്ല. നിങ്ങള്‍ തൂങ്ങിയാടിയപ്പോള്‍ ഞങ്ങള്‍ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ. ആ മകള്‍ ഇനി എന്ത് ചെയ്യും.

  മിസ്റ്റര്‍ ചാക്കോച്ചന്‍ -കുഞ്ചാക്കോ ബോബന്‍ നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീണ്‍ മൈക്കള്‍. പറഞ്ഞും എഴുതിയും ഒന്നും വെക്കാന്‍ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം. എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കണ്‍ഫ്യൂഷന്‍ അടുപ്പിച്ചാണ് നിങ്ങള്‍ ഇടിവണ്ടീല്‍ കേറി പോയത്.

  നിമിഷ സജയന്‍ മേക്കപ്പ് ഇടത്തില്ലായോ എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാള്‍ക്കു മുമ്പ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു.. അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ.. ലവ് യൂ സോ മച്ച്.

  പിന്നെ മോനെ ബിജു ദിനീഷ് ആലപ്പി, നീ എന്തായിരുന്നു. എന്തൊരു അഹങ്കാരമായിരുന്നു നിന്റെ മുഖത്ത്. അടിച്ച് താഴത്ത് ഇടാന്‍ തോന്നും. കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ. ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ എന്റെ ആവലാതികള്‍ ആണ്.

  Kunchacko Boban says manliness is accepting and giving space to women

  അഭ്രപാളിയില്‍ ഇനിയും ഒരുപാട് വേഷങ്ങള്‍ ആടിത്തിമിര്‍ക്കേണ്ടിയിരുന്ന ശ്രീ അനില്‍ നെടുമങ്ങാടിന്റ മറ്റൊരു പോലീസ് വേഷം അല്‍പ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്. കൂട്ടത്തില്‍ യമ ഗില്‍ഗമേഷ് എസ്പി അനുരാധയായി കിടുക്കി

  മനോഹരമായൊരു സിനിമ ഞങ്ങള്‍ക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല. ഡയറക്ഷന്‍ സിനിമാറ്റോഗ്രാഫി കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി. വലുതും ചെറുതുമായ എല്ലാ വേഷങ്ങളില്‍ വന്നവരും ആടിത്തിമിര്‍ത്തിട്ട് പോയി. ഇരയെ വേട്ടയാടാന്‍ നായാട്ടിനു വരുന്നവന്‍ മറ്റൊരുവനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു.

  Read more about: nayattu
  English summary
  Actress Manju Pathrose Writes About Nayattu Movie Hails Director And The Cast Of The Film, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X