മൂന്നാഴ്ചയായി ഇരിക്കാനും നടക്കാനും വയ്യ, ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ; തുറന്ന് പറഞ്ഞ് മന്യ

മലയാളികളുടെ പ്രിയതാരമാണ് മന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മന്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മന്യ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തനിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം മന്യ തുറന്നു പറയുകയാണ്. നടുവിന് പരുക്കേല്‍ക്കുകയും മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

Manya

ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റ്

മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെര്‍നിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. എമര്‍ജെന്‍സി റൂമിലേക്ക് പോകേണ്ടി വന്നു.

ഇന്ന് നട്ടെല്ലില്‍ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോര്‍-ആഫ്റ്റര്‍ ചിത്രമെടുത്തത് ഞാന്‍ വല്ലാതെ നെര്‍വസ് ആയിരുന്നത് കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഞാന്‍ പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്‌സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്.

മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റില്‍ ജീവിക്കണമെന്ന്.

നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം.

സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ശ്രുതി ഹാസന്‍

എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?

ബാലതാരമായാണ് മന്യ സിനിമയിലെത്തുന്നത്. പിന്നീട് തെലുങ്ക് സിനിമയിലൂടെ നായികയായി മാറി. ജോക്കറിലൂടെയാണ് മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്. പിന്നീട് വക്കാലത്ത് നാരായണന്‍കുട്ടി, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനന്‍, വണ്‍മാന്‍ ഷോ, അപരിചിതന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

Read more about: manya actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X