എന്നെ ഒന്നിനും കൊള്ളാത്തവളാക്കി മാറ്റി നിര്‍ത്തി, ഒറ്റപ്പെടല്‍ അനുഭവിച്ചു; മനസ് തുറന്ന് മന്യ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മന്യ. ഒരുപാട് വിജയ ചിത്രങ്ങളിലെ നായികയായിരുന്നു മന്യ. എന്നാല്‍ വിവാഹ ശേഷം മന്യ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് മന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

തന്റെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ചുമെല്ലാം മന്യ നേരത്തെ എഴുതിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വാക്കുകളും ആരാധകര്‍ക്ക് പ്രചോദനമായി മാറുകയാണ്. ജീവിതത്തില്‍ പൊരുതുന്നതില്‍ നിന്നും പിന്മാറരുതെന്നാണ് മന്യ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

Manya

''എനിക്ക് ജീവിതം അത്ര എളുപ്പമായിരുന്നില്ല. അച്ഛനെ നഷ്ടമായത് മുതല്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ വരെ. ഒരുപാട് ഒരുപാട് പരാജയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വലിയൊരു പരാജയമാണെന്ന് എനിക്ക് തന്നെ തോന്നിയ ദിവസങ്ങളുണ്ട്. എന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് പലരും മാറ്റി നിര്‍ത്തിയിട്ടുണ്ട്''. മന്യ പറയുന്നു.

''ഏകാന്തത അനുഭവിച്ചിട്ടുണ്ട്. നിസഹായവസ്ഥ അനുഭവിച്ചിട്ടുണ്ട്. ഒരുപാട് കരഞ്ഞു. പക്ഷെ എന്റെ പോരാട്ടം ഒരിക്കലും നിര്‍ത്തരുതെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന ശ്വാസം വരെ ഞാന്‍ പൊരുതും. വീഴാന്‍ പേടിക്കാത്ത, അതില്‍ നാണക്കേട് തോന്നാത്തവര്‍ മാത്രമാണ് ജയിക്കുക''.

ഇന്ന് നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് തോന്നിയേക്കാം. പക്ഷെ ശ്രമിക്കുക. ശരിക്കും എത്ര അടുത്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. നെവര്‍ ഗിവ് അപ്പ് എന്നതാണ് എന്റെ മുദ്രവാക്യം. എന്നെയും എന്റെ മകളേയും ഞാന്‍ തന്നെ നിത്യവും പഠിപ്പിക്കുന്ന പാഠമാണതെന്നും മന്യ കൂട്ടിച്ചേര്‍ക്കുന്നു.

കറുപ്പണിഞ്ഞ്, ഹെയര്‍ സ്റ്റെല്‍ ഒന്ന് മാറ്റിപ്പിടിച്ച് സാറ അലി ഖാന്‍; ചിത്രങ്ങള്‍ കാണാം

Recommended Video

മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ

ജോക്കറിലൂടെയാണ് മലയാളികള്‍ മന്യയെ അറിയുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Read more about: manya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X