'ചിരുവിന്റെ വിടവ് റായൻ ഇല്ലാതാക്കുന്നു, ലൈഫ് ഇപ്പോൾ ഇങ്ങനെയാണ്', വിശേഷങ്ങളുമായി മേഘ്ന രാജ്
കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് എത്തുകയും ബ്യൂട്ടിഫുൾ, യക്ഷിയും ഞാനും തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്ന രാജ്. 2009ൽ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു മേഘ്ന അഭിനയത്തിലേക്ക് എത്തിയത്. ശേഷം മലയാളം അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, പാച്ചുവും കോവാലനും, അച്ഛന്റെ മക്കൾ, നമുക്ക് പാർക്കാൻ, മെമ്മറീസ് എന്നിവയാണ് മേഘ്നയുടെ പ്രധാന സിനിമകൾ.
Also Read: 'ചേട്ടന് മക്കളുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി, ചിലപ്പോഴൊക്കെ ജയന്തിയാകും'; അപ്സര പറയുന്നു
മലയാളത്തിലെ മിക്ക താരങ്ങളുടേയും അടുത്ത സുഹൃത്ത് കൂടിയാണ് മേഘ്ന. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ൽ ആണ് മേഘ്ന വിവാഹിതയായത്. കന്നടയിലെ യുതാരം ചിരു സർജയെയാണ് മേഘ്ന വിവാഹം ചെയ്തത്. എന്നാൽ അധിക കാലം ഒരുമിച്ച് ജീവിക്കാൻ ഇരുവർക്കും ആയില്ല. 2020ൽ ഹൃദയാഘാതം വന്നാണ് ചിരു അപ്രതീക്ഷിതമായി അന്തരിച്ചത്. അന്ന് മേഘ്ന ഗർഭിണിയായിരുന്നു. പിന്നീടങ്ങോട്ട് മകന് വേണ്ടിയായിരുന്നു മേഘ്നയുടെ ജീവിതം. ഇപ്പോഴും മകൻ റായന്റെ മുഖത്തെ പുഞ്ചിരിയാണ് മേഘ്നയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഊർജം പകരുന്നത്.

നസ്രിയ, ഫഹദ്, ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം മേഘ്നയേയും കുഞ്ഞിനേയും സന്ദർശിക്കാൻ ഇടയ്ക്ക് എത്താറുണ്ട്. ആരാധകരോട് എന്നും കുടുംബവിശേഷങ്ങൾ പങ്കുവെക്കാറുള്ള മേഘ്ന കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര വേള ആരാധകർക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു. ചിരുവിനൊപ്പമുള്ള യാത്രകളെ കുറിച്ചും മകൻ റായന്റെ വിശേഷങ്ങളെ കുറിച്ചുമെല്ലാം മേഘ്ന ആരാധകരോട് സംവദിച്ചു. ഇതുവരെ പുറത്തുവിടാത്ത ഒരു കുട്ടിക്കാല ഫോട്ടോയും ആരാധകരുടെ അഭ്യർഥനയെ തുടർന്ന് മേഘ്ന പങ്കുവെച്ചു. നസ്രിയയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ അടക്കം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മേഘ്‍ന രാജ് പങ്കുവെച്ചിട്ടുണ്ട്. മകൻ റയാന്റെയും ഫോട്ടോ മേഘ്‍ന രാജ് പങ്കുവെച്ചു. ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഫോട്ടോയും മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.

സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് എന്നായിരുന്നു ആരാധകരിൽ ഒരാൾക്ക് അറിയേണ്ടിയിരുന്നത്. താരത്തിന്റെ മറുപടി ജന്മന ഉള്ളതാണ് എന്നാണ്. ഒപ്പം അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ഫോട്ടോയും മേഘ്ന പങ്കുവെച്ചു. ചിരഞ്ജീവി സർജയുടെ നഷ്ടത്തിന് പകരമായി തനിക്ക് ലഭിച്ചതാണ് മകൻ റയാനെ എന്നാണ് മേഘ്ന പറയാറുള്ളത്. ചിരു ആഗ്രഹിച്ചപ്പോലെ അവനെ നന്നായി വളർത്തുക മാത്രമാണ് ലക്ഷ്യമെന്നും മേഘ്ന പറഞ്ഞിരുന്നു. അടുത്തിടെയാണ് റയാന്റെ ഒന്നാം പിറന്നാൾ ആഘോഷമായി നടത്തിയത്. ഫിറ്റ്നസിൽ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ഹാർട്ട് അറ്റാക്കിന് കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടർമാർ കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞ ഒരു വർഷമായി താനും നിരന്തരം ഗൂഗിളിൽ അതുതന്നെയാണ് തെരഞ്ഞുകൊണ്ടിരുന്നതെന്നും മേഘ്ന വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Recommended Video

മകന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ ചിരുവിനെ കുറിച്ചുള്ള കമന്റുകൾ ആരാധകർ ഇടുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും എല്ലാ ദിവസവും എഴുന്നേൽപ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നിൽ കൊണ്ടുപോയി അപ്പയെ കാണിച്ചു കൊടുത്തശേഷമാണ് ആ ദിവസം ആരംഭിക്കാറുള്ളതെന്നും മേഘ്ന പറഞ്ഞു. മേഘ്നയെ പോലെ തന്നെ താരത്തിന്റെ മകൻ റായനേയും ചിരുവിനേയും ആരാധകർ സ്നേഹിക്കുകയാണ്. സീബ്ര വരകൾ ആണ് മേഘ്നയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാളം സിനിമ. മകൻ പിറന്നശേഷം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളിൽ മേഘ്ന പ്രത്യക്ഷപ്പെട്ടിരുന്നു. നടി എന്നതിനപ്പുറം മനോഹരമായി ഗാനം ആലപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മേഘ്ന.


Click it and Unblock the Notifications











