'ചേട്ടന് മക്കളുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി, ചിലപ്പോഴൊക്കെ ജയന്തിയാകും'; അപ്സര പറയുന്നു

ഒരാഴ്ച മുമ്പാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര സാന്ത്വനത്തിലെ ജയന്തിയായി പ്രേക്ഷകർക്ക് സുപരിചിതയായ അപ്സര വിവാഹിതയായത്. വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെയാണ് സാന്ത്വനം ആരാധകർ ഏറ്റവും അധികം വെറുക്കുന്നത്. ജയന്തിയെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അപ്‌സര ചോറ്റാനിക്കരയില്‍ വെച്ചാണ് സംവിധായകനും നടനുമായുള്ള ആല്‍ബിയെ വിവാഹം കഴിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള വിവാഹ ചടങ്ങില്‍ വളരെ കുറച്ച് ആളുകളാണ് ഒത്തുകൂടിയത്. മലയാളത്തിൽ സജീവമായിട്ടുള്ള നിരവധി സീരിയൽ താരങ്ങളും നവദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു.

Also Read: 'ഉറുമ്പ് കൂട്ടം പോലെ കൂട്ടിവെച്ചാണ് പണം കണ്ടെത്തിയത്, വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല'; മൃദുല

വിവാഹത്തിന് ശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ ദമ്പതികൾ കൂടിയാണ് ആൽബിയും അപ്സരയും. ഇരുവരുടേതും രണ്ടാം വിവാഹമാണ്, മക്കളുണ്ട് എന്നിവയെല്ലാം ചേർത്തുള്ള വിവാ​ദങ്ങളായിരുന്നു ഏറെയും. വ്യാജ വാർത്തകൾക്കെതിരെ ഇരുവരും വിവാഹശേഷം വിശദീകരണവുമായി എത്തിയിരുന്നു. വിവാഹം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഒരുമിച്ചുള്ള യാത്രയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അപ്സരയും ആൽബിയും.

Also Read: 'റാണിയമ്മയുടെ കള്ളകഥകൾ എണ്ണി ചോദിച്ച് ഋഷി', കൂടെവിടെ പഴയ ട്രാക്കിലേക്ക് തിരിച്ച് വരുന്നു

ചേട്ടനും മക്കളുണ്ടെന്ന് കേട്ടപ്പോൾ സന്തോഷമായി

വിവാഹശേഷം സോഷ്യൽമീഡിയയിൽ‍ ഏറ്റവും കൂടുതൽ വൈറലായ ദമ്പതികൾ തങ്ങളാണ് എന്നാണ് തോന്നുന്നതെന്നും അതിന് കാരണമായത് ചില ഓൺലൈൻ‍ മാധ്യമങ്ങളാണെന്നും അപ്സരയും ആൽബിയും വ്യക്തിമാക്കി. 'വിവാഹ ശേഷം ആദ്യം വന്ന വാർത്ത എനിക്കും ചേട്ടനും മക്കളുണ്ട് എന്ന തരത്തിലായിരുന്നു. അന്ന് മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകൾ എനിക്കിപ്പോൾ മനപാഠമാണ്. എനിക്ക് കുട്ടിയുണ്ട് എന്ന വാർത്ത വന്നപ്പോൾ എനിക്ക് സങ്കടം തോന്നിയിരുന്നു. കുറച്ച് പേരെങ്കിലും അത് വിശ്വസിച്ച് കാണുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ കുറച്ച് നേരം കഴിഞ്ഞപ്പോൾ ചേട്ടനും മക്കളുണ്ട് എന്ന വാർത്ത വന്നു. അത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. ചേട്ടന് മക്കളില്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് ആരും ആ വാർത്ത വിശ്വസിക്കില്ല. ചേട്ടന്റെ പേരിൽ അങ്ങനെ ഒറു വാർത്ത വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ചില ഓൺലൈൻ മാധ്യമങ്ങളെ വെറുതെ വിടില്ലായിരുന്നു' അപ്സര പറയുന്നു.

അപ്സരയ്ക്ക് ഷോപ്പിങ് ​ഭ്രാന്താണ്

അപ്സരയ്ക്കൊപ്പമുള്ള ഷോപ്പിങാണ് അസഹനീയം എന്നാണ് ആൽബി പറയുന്നത്. രാവിലെ കട തുറക്കുമ്പോൾ എത്തിയാൽ രാത്രി കടയടച്ചാലും അപ്സര ഡ്രസ്സ് സെലക്ട് ചെയ്യുകയായിരിക്കുമെന്നും ആൽബി പറയുന്നു. 'ഞാൻ ഷോപ്പിങിന് അധിക സമയം എടുക്കാത്ത വ്യക്തിയാണ്. പത്ത് മിനിറ്റ് കൊണ്ട് പത്ത് ഷർട്ട് എടുക്കും. പക്ഷെ അപ്സര അങ്ങനെയല്ല. ഒരുപാട് സമയം ചെലവഴിക്കും. പലപ്പോഴും എഡിറ്റിങ് നടക്കുന്നിടത്ത് പോയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ മുങ്ങുകയാണ് ചെയ്യാറുള്ളത്. പിന്നെ അപ്സര ഒരുപാട് വസ്ത്രം വാങ്ങുന്ന ആളാണ്. അതുകൊണ്ട് കടയിലേക്ക് ചെല്ലുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. തൃശൂരിലെ ഒരു കടയിൽ ബോർഡ് വരെ വെച്ചിട്ടുണ്ട്... അപ്സര ഈ സ്ഥാപനത്തിന്റെ ഐശ്വര്യമെന്ന്' തമാശ കലർത്തി ആൽബി പറഞ്ഞു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
അപ്സരയിലെ ജയന്തി

ജയന്തിയെന്ന കഥാപാത്രം ആളുകളുടെ മനസിലേക്ക് തറച്ച് കയറിയിട്ടുണ്ടെന്നും വീട്ടിൽ ഇടയ്ക്കിടെ ജയന്തി ആകാറുണ്ടെന്നും ആൽബി പറയുന്നു. 'സീരിയൽ ആണെന്ന് അറിയാമെങ്കിലും പലരും വന്ന് ജയന്തിയെ ഇഷ്ടമല്ലെന്ന് അപസരയുടെ മുഖത്ത് നോക്കി പറയാറുണ്ട്. എന്തെങ്കിലും സംസാരിക്കുമ്പോൾ ഇടയ്ക്ക് അപസരയിലെ ജയന്തി ഉണരും ഞാൻ അത് മനസിലാകുമ്പോഴെ കട്ട് പറയും അങ്ങനെയാണ് അപ്സരയിലെ ജയന്തിയെ വീട്ടിൽ തളച്ചിടുന്നത്. അമ്മ കൊന്ത നൽകിയപ്പോൾ അപ്സര കഴുത്തിലിട്ടില്ലെന്ന് പറഞ്ഞ് വർ​ഗീയത പരത്തുന്ന തലക്കെട്ടിൽ വാർത്ത ഇട്ടവരെ ഞാൻ അഭിനന്ദിക്കാൻ കാത്തിരിക്കുകയാണ്... നിങ്ങൾക്ക് നല്ലൊരു ഭാവി ഞാൻ നേരുന്നു' ആൽബി പറഞ്ഞു. തനിക്ക് ഹെഡ്ലൈൻ മാധ്യമം നന്നായി അറിയാമെന്നും കാഴ്ചക്കാരെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരം തലക്കെട്ടുകൾ എന്നറിയാമെങ്കിലും വർ​ഗീയത പലർത്തുന്ന തലക്കെടുകളും വാർത്തകളും ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും ആൽബി പറയുന്നു. അപ്‌സര പ്രധാനവേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര എട്ട് വര്‍ഷത്തോളമായി സീരിയൽ ലോകത്തെ സ്ഥിര സാന്നിധ്യമാണ്. ഇരുപത്തിരണ്ടിലേറെ സീരിയലുകളില്‍ ഇതിനകം അപ്സര അഭിനയിച്ചിട്ടുണ്ട്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമായ ആൽബി നിരവധി ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവതാരകൻ എന്ന രീതിയിലും ആൽബി ശ്രദ്ധ നേടിയിട്ടുണ്ട്.

More from Filmibeat

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X