'ഉറുമ്പ് കൂട്ടും പോലെ കൂട്ടിവെച്ചാണ് പണം കണ്ടെത്തിയത്, വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല'; മൃദുല

താര വിവാഹങ്ങൾ നടക്കാൻ പോകുന്നുവെന്ന് കേൾക്കുമ്പോഴെ അവർ എത്രതുകയാണ് ആഢംബര വിവാഹത്തിനായി നീക്കിവെച്ചിരിക്കുന്നത്, സ്വർണ്ണം എത്ര നൽകി, കാർ എതാണ് എന്നൊക്ക അറിയാനാണ് എല്ലാവർക്കും താൽപര്യം. ഇന്ന് താര വിവാഹങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സാധാരണക്കാർ പോലും വിവാഹ മാമാങ്കം നടത്തുന്നത്. ഇത്തരം ആഡംബരങ്ങൾ സമൂഹത്തിൽ വർധിച്ച് വരുന്നതിനാൽ ലളിതമായൊരു വിവാഹം കുറച്ചിലായിട്ടാണ് പലരും കാണുന്നത്. എത്രത്തോളം സാധിക്കുമോ അത്രത്തോളം മനോഹരമായി വിവാഹം നടത്താനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. പലരും കടം വാങ്ങിയാണ് മകളുടേയും പെങ്ങളുടേയും വിവാഹങ്ങൾ നടത്തുന്നത്.

Also Read: 'റാണിയമ്മയുടെ കള്ളകഥകൾ എണ്ണി ചോദിച്ച് ഋഷി', കൂടെവിടെ പഴയ ട്രാക്കിലേക്ക് തിരിച്ച് വരുന്നു

വിവാഹം കഴിഞ്ഞ ശേഷം പിന്നെ ആ കടം വീട്ടാനുള്ള കഷ്ടപ്പാടാണ് വീട്ടുകാർക്ക്. അടുത്തിടെ കേട്ടതിൽ എല്ലാവരേയും ഏറെ സങ്കടപ്പെടുത്തിയൊരു വാർത്ത ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ വിപിന്‍ എന്ന യുവാവ് ജീവനൊടുക്കിയ സംഭവമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മകളെ കെട്ടിച്ച് വിവാടൻ പണം കണ്ടെത്താൻ സാധിക്കാത്തതിന്റെ പേരിൽ മുമ്പും നിരവധി ആത്മഹത്യകൾ നടന്നിട്ടുണ്ട്. സ്ത്രീധനം, ആർഭാട വിവാഹം എന്നിവയിലൊന്നും സമൂഹത്തിൽ മാറ്റങ്ങൾ വരാത്തതാണ് ഇത്തരം ദുരന്ത വാർത്തകൾക്ക് കാരണമാകുന്നത്.

Also Read: ഹരി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ സാന്ത്വനം കുടുംബം, ഭർത്താവിന് വേണ്ടി മാപ്പ് ചോദിച്ച് അപ്പു!

ഒരു ദിവസത്തേക്ക് എന്തിനാണ് ആഢംബരം

കടം വാങ്ങിയും വായ്പയെടുത്തും ആഡംബരമായാണോ വിവാഹം നടത്തേണ്ടത് എന്ന വിഷയത്തിൽ നടി മൃദുല വിജയ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ് ഇപ്പോൾ. താൻ സീരിയൽ അഭിനയം തുടങ്ങിയ കാലം മുതൽ സ്വരുക്കൂട്ടിവെച്ച പണം കൊണ്ടാണ് തന്റെ വിവാഹത്തിനുള്ള സ്വർണ്ണം എടുത്തത് എന്നാണ് മൃദുല പറയുന്നത്. തന്റെ വിവാഹം മാതാപിതാക്കൾക്ക് ബാധ്യതയാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും മൃദുല പറയുന്നു. വിവാഹങ്ങൾ എപ്പോഴും ലളിതവും സുന്ദരവുമായിരിക്കണമെന്നും ഒരു ദിവസത്തിന്റെ ആരവങ്ങൾക്കായി അത്യാഡംബരം വേണ്ടെന്നും മൃദുല പറയുന്നു. കല്യാണം എങ്ങനെയാണെങ്കിലും ദാമ്പത്യം സുന്ദമായിരിക്കുകയെന്നതാണ് പ്രധാന്യമെന്നും മൃദുല കൂട്ടിച്ചേർത്തു.

ഞാൻ ഇട്ട സ്വർണം ഞാൻ സമ്പാദിച്ചതാണ്

ഇക്കഴിഞ്ഞ ജൂലായിലാണ് മൃദുലയും നടൻ യുവ കൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. 'ഒരു ദിവസത്തിന് വേണ്ടി ഇത്രയധികം പണം മുടക്കേണ്ടതുണ്ടോ എന്ന ചിന്ത എപ്പോഴും എന്റെ മനസിലുണ്ട്. വെറുതെ പണം കളയുകയാണ്. അതുണ്ടെങ്കിൽ വേറെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം. ഇതാണ് എന്റെ പോളിസി. അതുകൊണ്ട് എവിടെയൊക്കെ അനാവശ്യമായ ചെവല് കുറയ്ക്കാം എന്ന് ശ്രദ്ധിച്ചു. അതൊക്കെ കുറച്ച് കാണുന്നവർക്ക് വൃത്തികേടായി തോന്നാത്ത തരത്തിലാണ് ഞാൻ കല്യാണത്തിന്റെ എല്ലാ ഘട്ടങ്ങളും ആസൂത്രണം ചെയ്തത്. വളരെ ശാന്തമായാണ് ഞങ്ങളുടെ വിവാഹം നടന്നതെന്ന് എല്ലാവരും പറഞ്ഞു. ആഡംബങ്ങളുണ്ടായില്ല എന്നാൽ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയുമുണ്ടായില്ല. എന്റെ കുടുംബവും യുവച്ചേട്ടന്റെ കുടുംബവും പൂർണ പിന്തുണ നൽകിയതിനാൽ എനിക്കും വീട്ടുകാർക്കും അത് സാധ്യമായി' മൃദുല വിജയ് പറയുന്നു.

Recommended Video

തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
സ്ത്രീധനത്തോട് എതിർപ്പാണ്

'സ്ത്രീധനം എന്ന ചിന്താ​ഗതിയോട് എതിർപ്പുള്ളയാളാണ് താനെന്നു മൃദുല കൂട്ടിച്ചേർത്തു. സ്ത്രീധനം വാങ്ങാത്ത ആൾ എന്നെ കല്യാണം കഴിച്ചാൽ മതി എന്ന തീരുമാനം എനിക്കുണ്ടായിരുന്നു. വീട്ടിലെ കഷ്ടപ്പാട് മുഴുവൻ അറിഞ്ഞ് വളർന്ന ഒരാളാണ് ഞാൻ. സ്ത്രീധനം ഇന്നേവരെ യുവച്ചേട്ടന്‍ ചോദിച്ചിട്ടില്ല. ഞാൻ വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ എന്ത് ചെയ്തു എവിടെയാണ് എന്ന് പോലും ചേട്ടനോ ചേട്ടന്റെ വീട്ടുകാരോ ഇതുവരെ അന്വേഷിച്ചിട്ടുമില്ല. എന്റെ സമ്പാദ്യം വിവാഹത്തിൽ പൊടിച്ച് കളയാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്. ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണത്. കല്യാണം കഴിഞ്ഞും ജീവിക്കാൻ പണം വേണമല്ലോ. അപ്പോൾ എല്ലാം കല്യാണത്തിന് തീർത്താൽ മുന്നോട്ടുള്ള ആവശ്യങ്ങൾക്ക് എന്തു ചെയ്യും. ആ ധാരണ എനിക്കുണ്ടായിരുന്നു. 15 ആം വയസിലാണ് സിനിമയിലേക്ക് എത്തിയത്. എന്നാൽ വിജയം നേടാൻ എനിക്ക് സാധിച്ചില്ല. പിന്നീട് സീരിയലിലെത്തിയ ശേഷമാണ് എനിക്ക് വരുമാനം വന്നത്. ആദ്യ സീരിയൽ മുതൽ എനിക്ക് കിട്ടുന്ന ഓരോ രൂപയും അമ്മ സമ്പാദിക്കാൻ തുടങ്ങി. സ്വർണമായിട്ടാണ് കൂടുതലും. അങ്ങനെ ശേഖരിച്ച് വെച്ചതാണ് എന്റെ കല്യാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്റെ കല്യാണത്തിന്റെ ചെലവുകൾ സ്വയം കണ്ടെത്തിയ ആളാണ് ഞാൻ. അതുകൊണ്ട് തന്നെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതേ നഷ്ടപ്പെടുത്താൻ തോന്നിയില്ല' മൃദുല വിജയ് പറയുന്നു. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X