ഹരി നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്തിൽ സാന്ത്വനം കുടുംബം, ഭർത്താവിന് വേണ്ടി മാപ്പ് ചോദിച്ച് അപ്പു!

സാന്ത്വനം സീരിയലാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ റേറ്റിങ് മുന്നിലുള്ളത്. ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത്. ശങ്കരന്റെ വീടിന്റെ ജപ്തിയും വീട് തമ്പിയുടെ കൈകളിൽ നിന്ന് തിരികെ വാങ്ങാനുളള ശ്രമങ്ങൾക്ക് ശേഷം ഒത്തുരുമയുടെ സന്തോഷം സാന്ത്വനത്തിൽ വീണ്ടും അലയടിച്ച് തുടങ്ങിയപ്പോഴാണ് തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തിയത്. പ്രണയിച്ച് വിവാഹം ചെയ്ത ശേഷം മകൾ അപർണയുമായി യാതൊരു വിധ ബന്ധവും തമ്പി സൂക്ഷിച്ചിരുന്നില്ല. എന്നാൽ മകൾ തന്റെ പേരിൽ ഏറെ വിഷമിക്കുന്നുവെന്ന് മനസിലാക്കിയാണ് തമ്പി ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അപ്പുവിനെ കാണാൻ സാന്ത്വനത്തിൽ എത്തിയത്.

Also Read: 'ഒരു രൂപ പോലും എടുക്കാനില്ല... ഭക്ഷണത്തിനുള്ള പണം സ്റ്റാഫ് കടം നൽകി'; ബി​ഗ് ബിയെ കുറിച്ച് അഭിഷേക്

ശിവനുമായി പല തവണ കോർത്തിട്ടുള്ളതിനാൽ മനസില്ലാ മനസോടെയാണ് തമ്പി സാന്ത്വനം വീട്ടിലേക്ക് എത്തിയത്. അപ്പുവിനെ കണ്ട് മടങ്ങിയ ശേഷം അപ്പുവിനേയും ഹരിയേയും കുറച്ച് നാൾ വീട്ടിൽ താമസിക്കാൻ തമ്പി ക്ഷണിച്ചിരുന്നു. ഒട്ടും താൽപര്യമില്ലാതിരുന്നിട്ടും അപ്പുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഹരിയും അപ്പുവിനൊപ്പം തമ്പിയുടെ വീട്ടിൽ താമസിക്കുന്നത്. തമ്പിയുടെ വീട്ടിലെത്തിയ ശേഷം മകൾക്കും മരുമകനായ ഹരിക്കും വലിയ സ്വീകരണമാണ് തമ്പി നൽകിയത്.

Also Read: 'മത്സരാർഥിയെ കേറി പ്രേമിച്ചു'; ശ്രീകാന്ത് മുരളിയും സം​ഗീതയും പ്രണയത്തിലായതിങ്ങനെ!

ഹരിയെ കുറിച്ചുള്ള തമ്പിയുടെ പ്ലാനുകൾ

സമ്മാനങ്ങൾ കൊണ്ട് മൂടിയാണ് ഹരിയെ തമ്പി സ്വീകരിച്ചത്. തമ്പിയുടെ പതിവില്ലാത്ത സ്നേഹത്തിൽ ഭയന്നാണ് ഹരി അവിടെ താമസിക്കുന്നത്. അതിനിടയിൽ പലപ്പോഴായി സാന്ത്വനത്തിലെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് ഹരിയെ ഒപ്പം നിർത്താൻ തമ്പി ശ്രമിച്ചെങ്കിലും ഹരി തമ്പിയെ അതിന് അനുവദിക്കാതെ കയർക്കുകയാണ് ചെയ്തത്. സാന്ത്വനത്തിലെ അം​ഗങ്ങളെ കുറ്റപ്പെടുത്തിയതിന്റെ പേരിൽ അപ്പുവും തമ്പിയോട് കയർത്തിരുന്നു. പലപ്പോഴായി സാന്ത്വനത്തിലേക്ക് തിരികെ പോകാൻ ഹരി ശ്രമിച്ചെങ്കിലും തമ്പിയാണ് പലവിധ കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ചത്.

ആശങ്ക പങ്കുവെച്ച് ബാലൻ

വരാനിരിക്കുന്ന എപ്പിസോഡിന് മുന്നോടിയായി സാന്ത്വനം സീരിയലിന്റെ പുതിയ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഹരിക്കൊപ്പം കൃഷ്ണ സ്റ്റോഴ്സിൽ തമ്പി എത്തിയതിനെ കുറിച്ച് സാന്ത്വനത്തിലെ അം​ഗങ്ങളോട് ഭയത്തോടെ വിവരിക്കുന്ന ബാലനാണ് പുതിയ പ്രമോയിലുള്ളത്. ഹരിയുടെ സ്വഭാ​വത്തിൽ മാറ്റങ്ങൾ വന്ന് തമ്പിക്കൊപ്പം കഴിയാൻ തീരുമാനിക്കുമോ എന്ന ആശങ്കയാണ് ബാലൻ പ്രധാനമായും പങ്കുവെച്ചത്. തമ്പിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നാട് കാണാൻ എത്തിയത് എന്ന് ഹരി പറയുമ്പോഴും അവനിൽ ചില മാറ്റങ്ങൾ കണ്ടുവെന്നാണ് ബാലൻ ദേവിയോടും മറ്റ് അം​ഗങ്ങളോടും പറയുന്നത്. തമ്പി തിരികെ പോകുന്നതിന് മുമ്പ് പലതും ഉള്ളിൽ വെച്ച് സംസാരിക്കുന്നതായി തനിക്ക് തോന്നിയെന്നും ബാലൻ പറയുന്നുണ്ട്. ബാലൻ ആശങ്ക പങ്കുവെച്ചതോടെ സാന്ത്വനത്തിലെ അം​ഗങ്ങളെല്ലാം ആശങ്കയിലാണ് ഹരിയെ ഇനി തിരികെ ലഭിക്കുമോ ഇല്ലയോ എന്ന ചിന്താണ് എല്ലാവരിലും. കൂടാതെ ഹരി തമ്പിയോട് കയർത്ത് സംസാരിച്ചതിന് അച്ഛനോട് കരഞ്ഞ് മാപ്പ് ചോദിക്കുന്ന അപ്പുവും പുതിയ പ്രമോയിലുണ്ട്.

പ്രേക്ഷക മനം കവർന്ന് ശിവാഞ്ജലി കോമ്പോ

ശത്രു വീട്ടിലെത്തിയപ്പോൾ ചോദ്യം ചെയ്തതിനെ കുറിച്ച് അഞ്ജലിയോട് സംസാരിക്കുന്ന ശിവനേയും പുതിയ പ്രമോയിൽ കാണാം. സാന്ത്വനം സീരിയലിനെക്കാൾ ആരാധകർ ശിവഞ്ജലി കോമ്പോയ്ക്ക് ആയതിനാൽ തന്നെ ഹരി-അപർണ്ണ-തമ്പി കോമ്പിനേഷൻ സീനുകൾ മാത്രം ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ആരാധകരുടെ പരാതികൾ പരിഹരിക്കുന്ന തരത്തിലാണ് പുതി പ്രമോ ഇറക്കിയിരിക്കുന്നത്. ഏറെ നാളുകളായി ഏഷ്യാനെറ്റ് സീരിയലുകളുടെ റേറ്റിങ് ചാർട്ട് ഭരിക്കുന്നത് സാന്ത്വനം സീരിയലാണ്. ചിപ്പി, രാജീവ് പരമേശ്വർ, ​ഗോപിക അനിൽ, സജിൻ തുടങ്ങി വലിയൊരു താരനിര തന്നെ സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്. കുടുംബവിളക്ക് സീരിയലിനെ പിന്നിലാക്കിയാണ് സാന്ത്വനം റേറ്റിങ് കൈയ്യടി വെച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X