ഫെമിനിസം എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല: നമിത പ്രമോദ്
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തിലേക്ക് എത്തിയ നമിത ഇന്ന് മുന്‍നിര നായികയാണ്. നിരവധി ഹിറ്റുകളില്‍ നായികയായിട്ടണ്ട് നമിത. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള നമിതയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിലും സമൂഹത്തിലുമെല്ലാം സ്ത്രീപക്ഷ ചിന്തകള്‍ വളരെ ശക്തമായിരിക്കുന്ന കാലത്താണ് നമിതയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നത്.
ഫെമിനിസം എന്ന വാക്കിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നാണ് നമിത പറയുന്നത്. അതേസമയം എല്ലാ വിഷയത്തിലും ആണും പെണ്ണും ഒരേപോലെ ആയിരിക്കണമെന്നും നമിത പറയുന്നു. കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നമിതയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്.

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആണും പെണ്മും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരുപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരുപോലെ മുന്നോട്ട് പോകണമെന്നും നമിത പറയുന്നു. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും നമിത പറയുന്നു.
മിന്നിത്തിളങ്ങി താര സുതാരിയ; ഹോട്ട് ചിത്രങ്ങള്‍
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നമിതയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നമിത അഭിനയ രംഗത്തിലേക്ക് എത്തുന്നത്. എന്റെ മാനസപുത്രിയായിരുന്നു ആദ്യ പരമ്പര. പിന്നീട് അമ്മേ ദേവി, ഉള്ളടക്കം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് ശ്രദ്ധ നേടി.
Recommended Video
2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആയിരുന്നു ആദ്യ സിനിമ. മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് ട്രാഫിക്. പിന്നീട് പുതിയ തീരങ്ങളിലൂടെ നായികയായി മാറി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അടി കപ്യാരെ കൂട്ടമണി, കമ്മാര സംഭവം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് നമിത.


Click it and Unblock the Notifications











