കമന്റുകള്‍ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കണം; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നന്ദന വര്‍മ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നന്ദന വര്‍മ, ഗപ്പിയിലൂടെ ശ്രദ്ധ നേടിയ താരം വാങ്കിലൂടെ ഈയ്യടുത്ത് വീണ്ടും കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നന്ദന വര്‍മ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നന്ദന ഇക്കാര്യം അറിയിച്ചത്. തന്റെ അക്കൗണ്ടില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു.

എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിപ്പോഴാണത് അറിഞ്ഞത്. എന്റെ എഫ്ബി പേജില്‍ നിന്നും വന്ന കമന്റും പോസ്റ്റും ഒന്നും ഞാന്‍ ചെയ്തതല്ല. ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. എന്റെ അക്കൗണ്ടില്‍ നിന്നുമുള്ള ഏതെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക എന്നാണ് നന്ദന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്.

Nandana Varma

ഞാനോ എന്റോ ടീമോ അല്ല ആ കമന്റുകള്‍ ചെയ്തിരിക്കുന്നത്. എന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഞാനത് തിരിച്ചറിഞ്ഞതെന്നും നന്ദന പറയുന്നു. ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നന്ദന ശ്രദ്ധ നേടുന്നത്. ടൊവിനോയായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് ആകാശ മിഠായി, സണ്‍ഡെ ഹോളിഡെ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

നേരത്തെ യുവനടി സാനിയ ഇയ്യപ്പനെ കുറിച്ചുള്ള നന്ദന വര്‍മയുടെ അക്കൗണ്ടില്‍ നിന്നുമുള്ള കമന്റ് വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ സാനിയ അഭിനയിക്കാന്‍ പോകുന്നതിനെ കുറിച്ചായിരുന്നു പോസ്റ്റ്. ഇന്ന് സാനിയയുടെ ജന്മദിനവുമാണ്. ഇതിന് വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്, ചാന്‍സിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം എന്നായിരുന്നു നന്ദനയുടെ അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്.

ഇതോടെ നടിക്കെതിരെ വിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്ത് എത്തുകയായിരുന്നു. സാനിയയെ അധിക്ഷേപിക്കുന്നതാണ് കമന്റെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വ്യക്തമാക്കി കൊണ്ട് നന്ദന രംഗത്ത് എത്തിയിരിക്കുന്നത്.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X