വിറച്ചു കൊണ്ട് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു, സര്‍ മേ ഐ? മമ്മൂട്ടിയെ ആദ്യം കണ്ടതിനെ കുറിച്ച് നേഹ സക്‌സേന
വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച നടിയാണ് നേഹ സക്‌സേന. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ നേഹയ്ക്ക് സാധിച്ചു. കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. കസബയിലൂടെയായിരുന്നു നേഹ മലയാളത്തിലെത്തുന്നത്. കസബ പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നേഹ.
വര്‍ക്കൗട്ട് മോഡില്‍ ദീപിക ദാസ്; കിടിലന്‍ ചിത്രങ്ങള്‍ കാണാം
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ മനസ് തുറന്നത്. മിക്കവരേയും പോലെ താനും മമ്മൂട്ടിയുടെ ആരാധികയാണെന്നാണ് നേഹ പറയുന്നത്. കേരളത്തില്‍ കാല് കുത്തിയപ്പോള്‍ തന്നെ മമ്മൂട്ടിയുടെ കരിഷ്മയില്‍ താന്‍ വീണു പോയെന്നാണ് നേഹ പറയുന്നത്. പരസ്യ ബോര്‍ഡുകളില്‍ കണ്ട് വല്ലാത്ത ആരാധന തോന്നിയെന്നും അവര്‍ പറയുന്നു. മമ്മൂട്ടിയുടെ സിനിമകളുടേയും പേഴ്‌സണലാറ്റിയുടേയും ആരാധികയാണ്. എന്നാല്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ സാധിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് നേഹ പറയുന്നു.

മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ ഓര്‍മ്മകളും നേഹ പങ്കുവെക്കുന്നുണ്ട്. കസബയ്ക്ക് മുമ്പായിരുന്നു അത്. അന്ന് നേഹ മോഡലിംഗില്‍ ശ്രദ്ധിച്ചിരുന്ന കാലമാണ്. ഒരു വൈകുന്നേരം ഒരു കോള്‍ വരികയായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ട്, 19 മോഡലുകളുണ്ട്. താന്‍ സന്തോഷം കൊണ്ട് അലറി വിളിക്കുകയായിരുന്നുവെന്നാണ് നേഹ പറയുന്നത്. തന്റെ ചെവികളെ വിശ്വസിക്കാനായില്ല. പിറ്റേന്ന് രാവിലെ താന്‍ കൊച്ചിയിലെത്തി. ഷൂട്ടിംഗ് നടക്കുന്ന സ്റ്റുഡിയോ ആളുകളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നുവെന്നും നേഹ ഓര്‍ക്കുന്നു.

കസവ് സാരിയുടുത്ത് സുന്ദരികളായ പെണ്‍കുട്ടികള്‍ നില്‍ക്കുന്ന ആ വേദിയിലേക്ക് താന്‍ ഒരു മഞ്ഞ ഗൗണ്‍ ധരിച്ചു കൊണ്ടാണ് ചെല്ലുന്നതെന്നും നേഹ പറയുന്നു. പിന്നാലെ മമ്മൂട്ടി എത്തി. ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂക്ക നടുക്ക് ഇരിക്കുന്നു. ചുറ്റിനും മോഡലുകള്‍, അവര്‍ക്കിടയില്‍ ഞാന്‍ എന്നിങ്ങനെയാണ് ഷൂട്ടിംഗ് നടക്കുന്നത്. പെട്ടെന്ന് എന്തേ മമ്മൂട്ടിയുടെ അടുത്ത് നില്‍ക്കുന്നില്ലെന്ന് ഒരാള്‍ തന്നോട് ചോദിച്ചു. താന്‍ നെഞ്ചിടിപ്പോടെയാണ് മമ്മൂക്കയുടെ അടുത്തേക്ക് ചെന്നതെന്ന് നേഹ പറയുന്നു. ഉടനെ തന്നോട് മമ്മൂക്കയുടെ കൈയ്യില്‍ പിടിക്കാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.
Recommended Video

വിറച്ചു കൊണ്ട് താന്‍ മമ്മൂക്കയോട് സര്‍ മേ ഐ? എന്നു ചോദിച്ചതും നേഹ ഓര്‍ക്കുന്നുണ്ട്. കസബയെക്കുറിച്ച് സംസാരിക്കാന്‍ തന്നെ മമ്മൂട്ടിയുടെ മാനേജര്‍ വിളിച്ചപ്പോള്‍ ആരോ തന്നെ പറ്റിക്കാന്‍ ശ്രമിക്കുന്നതാണെന്നായിരുന്നു നേഹ ആദ്യം കരുതിയിരുന്നത്. സെറ്റില്‍ എത്തിയത് മുതല്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്നും എന്നാല്‍ മമ്മൂക്ക തന്നെ കംഫര്‍ട്ടബിള്‍ ആക്കിയെന്നും നടി പറയുന്നു. മമ്മൂക്ക സീരിയസ് ആയ ആളാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ കണിശക്കാരനായ അദ്ദേഹം വളരെ സൗമ്യനായ വ്യക്തിയാണെന്നും എല്ലാവരോടും ബഹുമാനമാണെന്നും നേഹ പറയുന്നു.


Click it and Unblock the Notifications











