നടി നേഹയെ ദുബായില്‍ ഒരു രാത്രി കിട്ടുമോ? ഞരമ്പുരോഗിയുടെ ചോദ്യത്തിന് മുട്ടന്‍പണി കൊടുത്ത് നടി രംഗത്ത്

മീ ടൂ ആരോപണങ്ങള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന ഈ കാലത്തും നടിമാര്‍ക്ക് നേരെയുണ്ടാവുന്ന അധിഷേപങ്ങള്‍ക്ക് അറുതിയില്ല. സിനിമ നടിമാരെ വളരെ മോശക്കാരികളായി കാണുന്ന ഒരു സമൂഹമുണ്ടെന്നും ചൂണ്ടി കാണിച്ചിരിക്കുകയാണ് നടി നേഹ സക്‌സേന. അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് മുട്ടന്‍ പണി കൊടുത്താണ് നടി രംഗത്തെത്തിയിരിക്കുന്നത്.

നടിയുടെ പിആര്‍ മാനേജറോടാണ് ഗള്‍ഫിലുള്ള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. നേഹയെ ദുബായില്‍ ഒരു രാത്രി കിട്ടുമോ എന്നായിരുന്നു അയാളുടെ ആവശ്യം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പുറത്ത് വിട്ട് ഇത്തരക്കാരെ തിരിച്ചറിയണമെന്നും അവര്‍ ശിഷിക്കപ്പെടണെന്നും നടി പറഞ്ഞിരിക്കുകയാണ്.

ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന കുട്ടിമാമ വരുന്നു! നായികയായി ദുര്‍ഗ! ഷൂട്ടിംഗ് പുരോഗമിക്കുന്നു

നേഹ സക്‌സേന

നേഹ സക്‌സേന

തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് നേഹ സക്‌സേന. തുളു ഭാഷയിലൂടെയായിരുന്നു നേഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. ശേഷം മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നിങ്ങനെ ഒട്ടനവധി ഭാഷകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മമ്മൂട്ടിയുടെ കസബ എന്നീ സിനിമകളിലെ നേഹയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തില്‍ നായികയായും നേഹ അഭിനയിച്ചിരുന്നു. ബിജു മേനോന്റെ പടയോട്ടമായിരുന്നു നേഹ അഭിനയിച്ച് തിയറ്ററുകളിലേക്കെത്തിയ അവസാന ചിത്രം.

നടിയെ ദുബായിലേക്ക് കിട്ടുമോ?

നടിയെ ദുബായിലേക്ക് കിട്ടുമോ?

വാട്‌സാപ്പ് വഴി നേഹയുടെ പിആര്‍ മനോജറോടാണ് ഗള്‍ഫിലുള്ള യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രി നേഹയെ ലഭിക്കുമോ എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെയുണ്ടെങ്കില്‍ എന്നെ അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് നേഹ രംഗത്തെത്തിയത്. യുഎഇയിലുള്ള എന്റെ സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് നടി പറയുന്നത്.

 ഫോണ്‍ ഹാക്ക് ചെയ്തതാണോ?

ഫോണ്‍ ഹാക്ക് ചെയ്തതാണോ?

സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് അയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറയുന്നു. അയാളുടെ ഫോണ്‍ ഇപ്പോള്‍ ഒാഫാണ്. അദ്ദേഹം കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. മാത്രമല്ല തങ്ങളുടെ മകന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് അവരും വിശ്വസിക്കുന്നത്. അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് അയാളിപ്പോള്‍ പറയുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ എന്റെ പിആര്‍ മാനേജറുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്തു.

സമൂഹത്തിന് തന്നെ നാണക്കേടാണ്..

സമൂഹത്തിന് തന്നെ നാണക്കേടാണ്..

ഈ സംഭവത്തിന് ശേഷം ഒന്ന് വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കില്‍ മാപ്പ് എഴുതി അയക്കാനോ കൂട്ടാക്കിയില്ല. അത് കൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതെന്നും നേഹ പറയുന്നു. അദ്ദേഹം ഇപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ സമൂഹത്തിന് തന്നെ നാണക്കേടാണ്. അയാളുടെ കൈയില്‍ നിന്നും മാപ്പ് എഴുതി ലഭിക്കാതെ ഇയാള്‍ക്ക് മാപ്പ് നല്‍കില്ലെന്നും നേഹ വ്യക്തമാക്കുന്നു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

ഫേസ്ബുക്കിലൂടെ ഇക്കാര്യം നടി തന്നെ പോസ്റ്റ് ചെയ്തതോടെ യുവാവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുന്‍പും പല യുവാക്കളും സോഷ്യല്‍ മീഡിയ വഴി നടത്തിയ പരാമര്‍ശങ്ങള്‍ കാരണം എട്ടിന്റെ പണി ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ വരെ വന്നേക്കാം. നേഹയെ അപമാനിക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായതോടെ യുവാവിനും ഇത്തരം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. കാരണം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X