For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബുദ്ധിയില്ലാത്തവരല്ല ഡബ്ല്യുസിസിയിലുള്ളത്, വിമര്‍ശകര്‍ക്ക് മനസിലായില്ലെങ്കിലും നാളെ ഗുണമുണ്ടാകും: നിഖില വിമല്‍

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിഖില വിമല്‍. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള നിഖില തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒന്ന് ഇടാന്‍ വേണ്ടി മാത്രം ഇടുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല സംഘടനയിലുള്ളതെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്.

  ''ഡബ്ലുസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവര്‍ വിമര്‍ശക്കുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തത് കൊണ്ടാണ്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം. പക്ഷെ അതിന്റെ പിന്നില്‍ സംഘടനയിലെ അംഗങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍'' എന്നായിരുന്നു നിഖില വിമല്‍ പറഞ്ഞത്. സംഘടനയിലുള്ളവരെല്ലാം ക്രിയേറ്റീവ് സ്‌പേസിലും ആര്‍ട്‌സ് സ്‌പേസിലും ജോലി ചെയ്യുന്നവരാണെന്നും എന്തെങ്കിലും ഒന്ന് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകല്ല അവരെന്നും നിഖില വ്യക്തമാക്കുകയായിരുന്നു.

  Nikhila Vimal

  ഒരു പാട് വര്‍ഷത്തെ അനുഭവ പരിചയമുള്ളവരാണ് സംഘടനയിലുള്ളതെന്്‌നും അതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ഇവിടെ ഉള്ളതാണെന്നും പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും നിഖില പറഞ്ഞു. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും നിഖില വ്യക്തമാക്കി.

  അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വനിത കമ്മീഷന്‍ ഇടപെടണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചു. നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ഈ ആവശ്യവുമായി വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. അതിജീവിതയ്ക്ക് നീതി കിട്ടാന്‍ എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും അവര്‍ വ്യക്തമാക്കി.

  അതേസമയം അതിജീവിതയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും പാര്‍വതി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചാല്‍ പോരെന്നും ആരുടെയൊക്കെ കമ്പനികളില്‍ കംപ്ലെയിന്റ് സെല്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും പാര്‍വതി വ്യക്തമാക്കി.

  Omar lulu with explanation in the post about Dileep | FilmiBeat Malayalam

  ഭാഗ്യദേവത എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് നിഖില വിമല്‍. ലവ് 24X7 എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും സാന്നിധ്യമായി മാറുകയായിരുന്നു. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, ദ പ്രീസ്റ്റ്, തമ്പി തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒടിടിയിലൂടെ റിലീസ് ചെയ്ത മധുരം ആണ് ഏറ്റവും പുതിയ സിനിമ. സോണ്‍ ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ജോ ആന്റ് ജോ, കൊത്ത്, രംഗ തുടങ്ങിയ സിനിമകളാണ് നിഖിലയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

  Read more about: nikhila vimal
  English summary
  Actress Nikhila Vimal Comes In Support Of Women In Cinema Collective
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X