സഹായിക്കണം പ്ലീസ് എന്ന് അപേക്ഷിച്ച് പിയ; എന്നിട്ടും രക്ഷിക്കാനായില്ല, സഹോദരന്‍ മരണത്തിന് കീഴടങ്ങി!
നടി പിയാ ബാജ്‌പേയുടെ സഹോദരന്‍ മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു പിയയുടെ സഹോദരന്‍. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് പിയ. സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് പിയ.
മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പ് സഹോദരന് വേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ട് പിയ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ പിയയുടെ സഹോദരന്റെ മരണം ആരാധകരേയും ഏറെ വേദനിപ്പിക്കുന്നതായി മാറിയിരിക്കുകയാണ്.

തന്റെ സഹോദരന് വേണ്ടി വെന്റിലേറ്റര്‍ സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു പിയ സോഷ്യല്‍ മീഡിയയിലെത്തിയത്. ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലായിരുന്നു സഹായം എത്തേണ്ടിയിരുന്നത്. ഫാറൂഖാബാദ് ജില്ലയിലെ കയംഗഞ്ച് ബ്ലോക്കില്‍ ബെഡും വെന്റിലേറ്ററും ആവശ്യമുണ്ടെന്നും തന്റെ സഹോദരന്‍ മരിക്കുകയാണെന്നും പറഞ്ഞായിരുന്നു പിയയുടെ ട്വീറ്റ്‌റ്.
സഹായിക്കാന്‍ സാധിക്കുന്ന ആരെങ്കിലും സഹായിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള ട്വീറ്റ് വന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും എന്റെ സഹോദരന്‍ ഇനിയില്ല എന്ന ട്വീറ്റ് ഒരു വിങ്ങലായി കടന്നു വരുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് പിയ രാഷ്ട്രീയ നേതാക്കളേയും സിനിമാ പ്രവര്‍ത്തകരേയും വിളിച്ചിരുന്നു. എന്നാല്‍ സഹായം എത്തും മുമ്പ് തന്നെ സഹോദരന്‍ പിയയേയും കുടുംബത്തേയും വിട്ട് പോവുകയായിരുന്നു.
ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍
Recommended Video
തമിഴ് ചിത്രം കോയിലൂടെയാണ് പിയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാള ചിത്രം മാസ്റ്റേഴ്‌സിലൂടെ മലയാളത്തിലുമെത്തി. ജയസൂര്യ ചിത്രം ആമയും മുയലിലും പിയയായിരുന്നു നായിക. ടൊവിനോ നായകനായ തമിഴിലും മലയാളത്തിലും ഇറങ്ങിയ അഭിയുടെ കഥ അനുവിന്റേയും, ഏഗന്‍, പൊയ് സൊല്ല പോറോം, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം.


Click it and Unblock the Notifications











