എന്റെ അച്ഛനും എന്റെ ഗുരുനാഥനും ഒക്കെയായിരുന്നു; അച്ഛന്റെ വിയോഗത്തില്‍ പ്രവീണ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. ഇപ്പോഴിതാ പ്രവീണയുടെ ജീവിതത്തില്‍ ഒരു സങ്കടവാര്‍ത്ത എത്തിയിരിക്കുകയാണ്. തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ചാണ് പ്രവീണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്റെ അച്ഛന്‍, എന്റെ ഗുരു, ഭഗവാന്റെ സ്വര്‍ഗ്ഗവാതില്‍ തുറന്നു കിടന്നിരുന്ന സമയത്ത് ഞങ്ങളെ വിട്ടു ഭഗവല്‍ സന്നിതിയില്‍ പൂകി. എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അച്ഛനോടൊപ്പമുള്ള ചിത്രവും പ്രവീണ പങ്കുവച്ചിട്ടുണ്ട്.
കോളേജ് പ്രഫസറായിരുന്നു പ്രവീണയുടെ അച്ഛന്റെ മാമചന്ദ്രന്‍ നായര്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ പ്രൊഫസറായിരുന്നു പ്രവീണയുടെ അച്ഛന്‍. കുളക്കട എന്ന് സൗഹൃദ സംഘങ്ങള്‍ക്കിടിയില്‍ വിളിപ്പേരുണ്ടായിരുന്നു. ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കഥാപ്രസംഗ കലയോട് വലിയ താല്‍പര്യമുണ്ടായിരുന്നുവെന്നും നന്നായി കഥ പറയുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നവര്‍ പറയുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. കഴിഞ്ഞ ദിവസമായിരുന്ന പ്രവീണ അഭിനയിച്ച ചിത്രമായ സുമേഷ് ആന്റ് രമേശ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ചിത്രത്തിലെ പ്രവീണയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സന്തോഷത്തിനിടെയാണ് പ്രവീണയുടെ അച്ഛന്റെ വിയോഗ വാര്‍ത്ത എത്തിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. അച്ഛനോടൊപ്പമുള്ള ചിത്രമായിരുന്നു പ്രവീണ പങ്കുവച്ചത്.
നായികയായും സഹനടിയായും അഭിനയിച്ചിട്ടുള്ള പ്രവീണ സിനിമയ്ക്ക് പുറമെ സീരിയില്‍ രംഗത്തും ശക്തമായ സാന്നിധ്യമായി മാറിയ താരമാണ്. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയായിരുന്നു പ്രവീണയുടെ അരങ്ങേറ്റം. പിന്നീട് ഒരാള്‍ മാത്രം, ദ ട്രൂത്ത്, അഗ്നിസാക്ഷി, മഴവില്ല്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ബാംഗ്ലൂര്‍ ഡേയ്‌സ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തി് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സുമേഷ് ആന്റ് രമേഷ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം ലാബം ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ് പ്രവീണ.


Click it and Unblock the Notifications











