ഞാന്‍ സിനിമ കാണുന്നില്ല, അതുകൊണ്ടാണ് അധികം വര്‍ക്ക് ചെയ്യാത്തത് എന്നാണ് വിമര്‍ശനം: പ്രവീണ
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രവീണ. നായികയായും സഹനടിയായുമെല്ലാം പ്രവീണ മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ഇതിനിടെ ടെലിവിഷന്‍ രംഗത്തും വലിയ വിജയ പരമ്പരകളിലെ നായികയായി മാറാനും പ്രവീണയ്ക്ക് സാധിച്ചു. മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല സിനിമകളിലെ നായികയായിരുന്നു പ്രവീണ. ഇപ്പോഴിതാ തന്റെ മകളുമായുള്ള സംസാരത്തെ കുറിച്ച് പ്രവീണ മനസ് തുറന്നിരിക്കുകയാണ്.
ചിരിയില്‍ മയക്കി പവിത്ര ലക്ഷ്മി; കാണാം ഈ സുന്ദര ചിത്രങ്ങള്‍
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മകളോട് പങ്കുവെക്കുന്നതിനെ കുറിച്ചും അവളുടെ പ്രതികരണങ്ങളെ കുറിച്ചുമെല്ലാമാണ് പ്രവീണ മനസ് തുറന്നിരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രവീണ മനസ് തുറന്നിരിക്കുന്നത്. തങ്ങള്‍ അധികവും സംസാരിക്കാറുള്ളത് സിനിമയെ കുറിച്ചാണെന്നാണ് പ്രവീണ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

സിനിമയെ കുറിച്ചാണ് തങ്ങള്‍ അധികവും സംസാരിക്കാറുള്ളത്. എന്നാല്‍ വീട്ടിലെത്തിയാല്‍ താന്‍ സിനിമ കാണാനൊന്നും നില്‍ക്കാറില്ല. അതുകൊണ്ട് അമ്മ സിനിമ സിനിമ കാണുന്നില്ലെന്നും അതുകൊണ്ടാണ് അധികം വര്‍ക്ക് ചെയ്യാത്തത് എന്നാണ് മകളുടെ വിമര്‍ശനമെന്ന് പ്രവീണ പറയുന്നു. മകള്‍ പുതിയ സിനിമ വന്നാല്‍ ഉടനെ കാണും. ഞാനാവട്ടെ അതൊന്നും ശ്രദ്ധിക്കാറില്ല. അതാണ് ഞങ്ങള്‍ക്കിടയിലെ വ്യത്യാസം. അതിന് മകള്‍ എന്നെ വഴക്ക് പറയും. അമ്മ സിനിമ കാണുന്നില്ല. അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെ വിമര്‍ശിക്കാറുണ്ടെന്ന് പ്രവീണ പറയുന്നു.

അതേസമയം താന്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നയാളാണെന്ന് പ്രവീണ പറയുന്നു. സിനിമ വന്നാല്‍ ചെയ്യും ഇല്ലെങ്കില്‍ അതിനെ കുറിച്ച് ആലോചിക്കാറില്ലെന്നും പ്രവീണ പറയുന്നു. താന്‍ ചെയ്തതില്‍ മകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ബാംഗ്ലൂര്‍ ഡെയ്‌സിലേതാണെന്നാണ് പ്രവീണ പറയുന്നത്. താനൊരു ജ്യോതിഷ വിശ്വാസിയൊന്നുമല്ലെങ്കിലും ആ കഥാപാത്രം ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റിയെന്ന്് നടി പറയുന്നു. തന്റെ പഴയ സിനിമകളെല്ലാം ഈയ്യടുത്താണ് മകള്‍ കണ്ടതെന്നും പ്രവീണ പറയുന്നു.

ബാലതാരമായാണ് പ്രവീണ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാല് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും പ്രവീണയെ തേടിയെത്തി. അഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള പുര്‌സകാരങ്ങള്‍ നേടിയിട്ടുണ്ട്. രണ്ട് തവണ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും പ്രവീണയെ തേടിയെത്തി. സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും ശക്തമായ സാന്നിധ്യമാകാന്‍ പ്രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. മേഘം, മൗനം, സ്വാമി അയ്യപ്പന്‍, ദേവി മാഹാത്മ്യം തുടങ്ങി നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.
Recommended Video

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് പ്രവീണ. തമിഴ് ചിത്രമായ ടെഡ്ഡിയാണ് പ്രവീണ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. ഹാപ്പി സര്‍ദാര്‍ ആണ് അവസാന പുറത്തിറങ്ങിയ മലയാളം സിനിമ. നിരവധി ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications