twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കൂ'; രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി പ്രിയാമണി

    |

    തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് പ്രിയാ മണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുള്ള നടിയാണ് പ്രിയാ മണി. മലയാളം, തെലുങ്ക്, കന്നഡ, തെലുങ്ക് ഭാഷകളില്‍ അഭിനയിക്കുകയും ആരാധകരെ സ്വന്തമാക്കാന്‍ പ്രിയാ മണിയ്ക്ക് സാധിച്ചിട്ടുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും പ്രിയാ മണി എത്തിയിരുന്നു.

    ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

    സോഷ്യല്‍ മീഡിയയിലും സജീവമാണ് പ്രിയാ മണി. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 2017 ലായിരുന്നു പ്രിയയുടെ വിവാഹം. മുസ്തഫയാണ് ഭര്‍ത്താവ്. സിനിമയില്‍ നിന്നും മാറുന്ന കാലത്തിന്റെ അടയാളമായ ഒടിടി പ്ലാറ്റ്‌ഫോമിലേക്കും കടന്നു വന്നിരിക്കുകയാണ് പ്രിയാ മണി.

    ഫാമിലി മാന്‍

    ആമസോണ്‍ പ്രൈമിലെ ഹിറ്റ് സീരീസായ ദ ഫാമിലി മാനിലൂടെയാണ് പ്രിയാ മണി ഒടിടിയിലെത്തുന്നത്. മനോജ് വാജ്‌പേയും പ്രിയാ മണിയും പ്രധാന വേഷത്തിലെത്തിയ സീരീസില്‍ മലയാളി താരം നീരജ് മാധവായിരുന്നു വില്ലന്‍. ഫാമിലി മാന്‍ രണ്ടാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ പ്രിയാ മണി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

    കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങള്‍ പ്രിയാ മണി പങ്കുവച്ചിരുന്നു. കറുപ്പണിഞ്ഞായിരുന്നു. പ്രിയ എത്തിയത്. ഈ ചിത്രങ്ങളായിരുന്നു പ്രിയ പങ്കുവച്ചത്. പതിവു പോലെ ആരാധകര്‍ കമന്റുകളുമായി എത്തി. രസകരമായ കമന്റുകളായിരുന്നു മിക്കതും. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ താരത്തെ പരിഹസിക്കാനും അപമാനിക്കും ശ്രമിച്ചു.

    മറുപടിയുമായി പ്രിയാ മണി

    ഇത്തരത്തിലുള്ളൊരു കമന്റിന് പ്രിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രിയയോട് ഒരു നഗ്ന ചിത്രം അയക്കുമോ എന്നായിരുന്നു ഒരാള്‍ കമന്റിലൂടെ ചോദിച്ചതിന്. ഈ കമന്റിന് മറുപടിയുമായി പ്രിയാ മണിയുമെത്തുകയായിരുന്നു. ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും പോസ്റ്റ് ചെയ്യാന്‍ പറയൂ. അവര്‍ ചെയ്താല്‍ ഞാന്‍ പോസ്റ്റ് ചെയ്യാമെന്നായിരുന്നു പ്രിയയുടെ മറുപടി.

    എന്നെ കല്യാണം കഴിക്കുമോ?

    മറ്റൊരാളുടെ കമന്റ് എന്നെ കല്യാണം കഴിക്കുമോ എന്നായിരുന്നു. ഇതിനും പ്രിയാ മണി മറുപടി നല്‍കുന്നുണ്ട്. എനിക്ക് കുഴപ്പമില്ല. ആദ്യം എന്റെ ഭര്‍ത്താവിനോട് ചോദിക്കു. അദ്ദേഹം ഓക്കെയാണെങ്കില്‍ ഞാന്‍ നിങ്ങളെ കല്യാണം കഴിക്കാം എന്നായിരുന്നു പ്രിയ നല്‍കിയ മറുപടി. ഈ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    2003ലായിരുന്നു പ്രിയ സിനിമയിലെത്തുന്നത്. തെലുങ്ക് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീടാണ് മലയാളത്തിലെത്തുന്നത്. പൃഥ്വിരാജ് നായകനായ സത്യം ആയിരുന്നു പ്രിയാ മണിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തമിഴ് ചിത്രമായ പരുത്തിവീരനിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.

    Recommended Video

    Priyamani's reply to fan who asked about her husband's religion
    പുറത്തിറങ്ങാനുള്ളത്

    നിരവധി സിനിമകളാണ് പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്. ധനുഷും മഞ്ജു വാര്യരും അഭിനയിച്ച അസുരന്റെ തെലുങ്ക് റീമേക്കായ നാരപ്പയിലാണ് പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്. വേങ്കടേഷാണ് ചിത്രത്തിലെ നായകന്‍. ഫാമിലി മാന്‍ സീസണ്‍ ടുവും പ്രേക്ഷകരിലേക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. ഇതിന് പുറമെ കന്നഡയിലടക്കം സിനിമകള്‍ പുറത്തിറങ്ങാനുണ്ട്.

    Read more about: priyamani
    English summary
    Actress Priya Mani Gives Reply To A Indecent Comment In Social Media, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X