മലയാളം എനിക്കങ്ങനെ വിടാന്‍ പറ്റില്ലല്ലോ! തിരിച്ചുവരവിനെ കുറിച്ച് പ്രിയാമണി
ആമസോണ്‍ പ്രൈം സീരീസ് ദ ഫാമിലി മാന്‍ സീസണ്‍ ടുവും വന്‍ വിജയമായി മാറിയതോടെ ഹാപ്പിയാണ് പ്രിയാമണി. സീരീസിലെ നായികയായാണ് പ്രിയാമണി എത്തുന്നത്. ആദ്യ സീസണില്‍ തന്നെ ആരാധകരെ നേടിയെടുത്ത പ്രിയമണിയും മനോജ് വാജ്‌പേയും രണ്ടാം സീസണിലും കൈയ്യടി നേടുന്ന ്പ്രകടനമാണ് കാഴ്ചവച്ചത്. തെന്നിന്ത്യന്‍ സിനിമയിലെ താരമായ പ്രിയാമണി സീരീസിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്.
മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള പ്രിയാമണി. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധി കര്‍ത്താവായും മലയാളികള്‍ക്ക് സുപരിചിതയാണ് പ്രിയാമണി. അതുകൊണ്ട് തന്നെ ദ ഫാമിലി മാനും പ്രിയാമണിയും കൈയ്യടി നേടുമ്പോള്‍ മലയാളി ആരാധകര്‍ക്കും സന്തോഷമാണ്.

ഇപ്പോഴിതാ മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയാമണി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി മനസ് തുറന്നത്. മലയാളത്തിലേക്ക് ഇനിയെന്ന് എന്നു ചോദിച്ചാല്‍ ഉത്തരം അറിയില്ലെന്നാണ് പ്രിയാമണി പറയുന്നത്. നല്ല പ്രൊജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും താരം പറയുന്നു. അതേസമയം മലയാള സിനിമയിലെ ഒരുപാട് സുഹൃത്തുക്കള്‍ ഫാമിലി മാന്‍ കണ്ട് ഇഷ്ടമായെന്ന് മെസേജ് അയച്ചിരുന്നുവെന്നും പ്രിയാമണി പറഞ്ഞു.
നടന്‍ അനൂപ് മേനോനും മെസേജ് അയച്ചിരുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം പുതിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദിനംപ്രതി നടക്കുന്നുണ്ട്. എന്നാല്‍ താന്‍ തിരക്കുപിടിക്കുന്നില്ല. അങ്ങനെ തിരക്കിട്ട് ചെയ്യാന്‍ താല്‍പര്യമില്ല കൊിഡ് ആയതുകൊണ്ട് പലയിടത്തും ഷൂട്ടിംഗ് നടക്കുന്നില്ല. നല്ല അവസരങ്ങള്‍ തീര്‍ച്ചയായും വരുമെന്നും മലയാളത്തെ തനിക്ക് അങ്ങനെ വിടാന്‍ പറ്റില്ലെന്നും പ്രിയാമണി പറയുന്നു.
കിടിലന്‍ മേക്കോവറില്‍ തിളങ്ങി അനു സിത്താര; പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ പ്രിയാമണിയുടെ ആദ്യ മലയാള സിനിമ സത്യം ആയിരുന്നു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടന്‍ ആന്റ ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി എത്തി. പതിനെട്ടാം പടിയാണ് അവസാനമായി അഭിനയിച്ച മലയാളം ചിത്രം. അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തിയത്. വിരാട പര്‍വം, നാരപ്പ, മൈദാന്‍, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications











